നടന് വിനീത് കുമാര്‍ (Vineeth Kumar) സംവിധാനം ചെയ്യുന്ന ചിത്രം 'ഡിയര്‍ ഫ്രണ്ട്' (Dear Friend) റിലീസ് തീയതി പ്രഖ്യാപിച്ചു. ടോവിനോ തോമസ് (Tovino Thomas) നായകനാകുന്ന ചിത്രം ജൂണ്‍ പത്തിന് തിയേറ്ററുകളിലെത്തും. അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ടൊവിനൊയ്ക്ക് പുറമേ ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രൻ, അര്ജുൻ ലാല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജസ്റ്റിൻ വര്‍ഗീസാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
ഹാപ്പി അവേഴ്സ് എന്റര്ടെയ്ൻമെന്റ്സിന്റെയും ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെയും ബാനറില്‍ ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ആഷിഖ് ഉസ്മാൻ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഷറഫു, സുഹാസ്, അര്‍ജുൻലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ദീപു ജോസഫാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.
'അയാള്‍ ഞാനല്ല' എന്ന ചിത്രത്തിലൂടെയാണ് നടൻ വിനീത് കുമാര്‍ ആദ്യമായി സംവിധായകനായത്. ഫഹദ് ആയിരുന്നു വിനീതിന്റെ ആദ്യ സംവിധാന സംരഭത്തില്‍ നായകൻ. ബാലതാരമായി വെള്ളിത്തിരയിലെത്തിയ നടനാണ് വിനീത് കുമാര്‍. 'ഒരു വടക്കൻ വീരഗാഥ', 'മുദ്ര', 'പഠിപ്പുര', 'അനഘ', 'ദശരഥം', 'ഭരതം',' ഇൻസ്പെക്ടര്‍ ബല്‍റാം', 'സര്‍ഗം', 'മിഥുനം', 'തച്ചോളി വര്‍ഗീസ് ചേകവര്‍', 'അഴകിയ രാവണൻ' തുടങ്ങിയവയില്‍ ബാല താരമായിരുന്നു.
നായകനായും സഹതാരമായുമൊക്കെ വിനീത് കുമാര്‍ അഭിനയിച്ചിട്ടുണ്ട്. 'പ്രണയമണിത്തൂവല്‍', 'കൊട്ടാരം വൈദ്യൻ', 'കണ്മഷി', 'ദ ടൈഗര്‍', 'അരുണം', 'വാല്മീകം', 'ഫ്ലാഷ്', 'തിരക്കഥ', 'സെവെൻസ്', 'ഇത് നമ്മുടെ കഥ', 'ചാപ്റ്റേഴ്സ്', 'കാശ്', 'ദ സ്പാര്‍ക്ക്', 'ഒരു യാത്രയില്‍', 'കെയര്‍ഫുള്‍' തുടങ്ങിയ ചിത്രങ്ങളില്‍ വിനീത് കുമാര്‍ അഭിനയിച്ചിട്ടുണ്ട്. 'കുതിരൈ' എന്ന തമിഴ് ചിത്രത്തിലും വിനീത് കുമാര്‍ അഭിനയിച്ചിട്ടുണ്ട്.
മണവാളൻ വസീം ഇതാ എത്തി; പുതിയ ചിത്രം 'തല്ലുമാല'യിലെ ടൊവിനോ തോമസിന്റെ ലുക്ക്
ടൊവിനോ തോമസ് (Tovino Thomas), കല്യാണി പ്രിയദർശൻ (Kalyani Priyadarshan) എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'തല്ലുമാലയുടെ' (Thallumala movie) ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മണവാളൻ വസീം എന്നാണ് കഥാപാത്രത്തിന്റെ പേര്. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിച്ച് ഖാലിദ് റഹമാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തല്ലുമാല'. മുഹ്സിൻ പരാരിയും, അഷ്റഫ് ഹംസയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാൻ അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.
Also Read-
ഇതാണ് കൊഴുമ്മൽ രാജീവൻ; 'ന്നാ താൻ കേസ് കൊട്' വേറിട്ട ഗെറ്റപ്പിൽ കുഞ്ചാക്കോ ബോബൻ"ഒരേ സമയം ഏറ്റവും ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ ചിത്രമാണ് 'തല്ലുമാല'. ഖാലിദിന്റെ മുൻ ചിത്രങ്ങളായ അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ് എന്നിവയിൽ നിന്ന് വ്യത്യസ്തമായി ഈ സിനിമ ഒരു എന്റർടെയ്നറാണ്; ഒരു ഉത്സവ ചിത്രം. മുഹ്സിൻ്റെ മുൻ സിനിമകളായ വൈറസ്, സുഡാനി ഫ്രം നൈജീരിയ എന്നിവയിൽ നിന്നും ഇത് വ്യത്യസ്തമാണ്. എട്ട് സംഘട്ടന രംഗങ്ങളും എട്ട് ഗാനങ്ങളുമുള്ള സിനിമയാണ് 'തല്ലുമാല',” ചിത്രത്തെക്കുറിച്ച് നിർമ്മാതാവ് പറഞ്ഞതിങ്ങനെ.
കല്യാണി പ്രിയദർശൻ നായികാ വേഷം അവതരിപ്പിക്കുന്ന ചിത്രത്തിൽ, ഒരു യുവാവിന്റെ കോളേജ് കാലഘട്ടം മുതൽ അവന്റെ 30 വയസ്സ് വരെ നീണ്ടുനിൽക്കുന്ന കഥ മലബാർ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു. തലശ്ശേരി, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലാണ് ചിത്രീകരണം. ഇതിനു പുറമെ ദുബായി ഷെഡ്യൂളും ഉണ്ട്.
ഇൻസ്റ്റാ റീലുകൾക്കും വീഡിയോകൾക്കും പ്രശസ്തരായ കുറച്ച് യുവാക്കളും ചില അറബ് അഭിനേതാക്കളും സിനിമയുടെ ഭാഗമായി ഉണ്ടാകും.
വിതരണം - സെൻട്രൽ പിക്ചേർസ്. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകൻ. സംഗീതം - വിഷ്ണു വിജയ്, കൊറിയോഗ്രാഫർ - ഷോബി പോൾരാജ്, സംഘട്ടനം - സുപ്രീം സുന്ദർ, കലാ സംവിധാനം - ഗോകുൽ ദാസ്, ശബ്ദ മിശ്രണം - വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, മേക്കപ്പ് - റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം - മഷർ ഹംസ, ചീഫ് അസ്സോസിയേറ്റ് - റഫീക്ക് ഇബ്രാഹിം & ശിൽപ അലക്സാണ്ടർ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്, സ്റ്റിൽസ് - ജസ്റ്റിൻ ജെയിംസ്, വാർത്താപ്രചാരണം - എ.എസ്. ദിനേശ്, പോസ്റ്റർ - ഓൾഡ്മോങ്ക്സ്, മീഡിയ പ്ലാനിങ് & മാർക്കറ്റിങ് ഡിസൈനിംഗ് - പപ്പെറ്റ് മീഡിയ. ചിത്രത്തിന്റെ ഷൂട്ടിങ് ദുബായിൽ പുരോഗമിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.