• HOME
  • »
  • NEWS
  • »
  • film
  • »
  • ഈ വർഷത്തെ ആദ്യ ടൊവിനോ ചിത്രം; ഫോറൻസിക് തിയേറ്ററിലേക്ക്

ഈ വർഷത്തെ ആദ്യ ടൊവിനോ ചിത്രം; ഫോറൻസിക് തിയേറ്ററിലേക്ക്

Tovino Thomas movie Forensic releasing on February 28 | ഫോറന്‍സിക് ഒരു മുഴുനീള സസ്പെന്‍സ് ത്രില്ലര്‍ ചിത്രമാണ്

ഫോറെൻസിക്കിൽ ടൊവിനോ, രഞ്ജി പണിക്കർ, റേബ മോണിക്ക

ഫോറെൻസിക്കിൽ ടൊവിനോ, രഞ്ജി പണിക്കർ, റേബ മോണിക്ക

  • Last Updated :
  • Share this:
    ഒരു ഫോറൻസിക് ഉദ്യോഗസ്ഥൻ നായക കഥാപാത്രമായെത്തുന്ന ടൊവിനോ തോമസ് ചിത്രം 'ഫോറൻസിക്' ഫെബ്രുവരി 28ന് തിയേറ്ററിലെത്തുന്നു.

    'സെവൻത് ഡേ'യുടെ തിരക്കഥകൃത്ത് അഖിൽ പോൾ അനസ് ഖാനൊപ്പം രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തില്‍ ഈ ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായിക.

    രഞ്ജി പണിക്കര്‍, പ്രതാപ് പോത്തന്‍, സെെജു കുറുപ്പ്, റോണി ഡേവിഡ്, അന്‍വര്‍ ഷെറീഫ്, ശ്രീകാന്ത് മുരളി, അനില്‍ മുരളി, ധനേഷ് ആനന്ദ്, ഗിജു ജോണ്‍, റെബാ മോണിക്ക ജോണ്‍, നീന കുറുപ്പ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

    ജുവിസ്‌ പ്രൊഡ്കഷൻസിന്റെ ബാനറില്‍ സിജു മാത്യു ,നെവിസ് സേവ്യര്‍ എന്നിവര്‍ക്കാെപ്പം രാഗം മൂവീസ് രാജു മല്ല്യത്ത് അസോസിയേറ്റ് ചെയ്ത് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ് നിര്‍വ്വഹിക്കുന്നു.

    "ഫോറന്‍സിക് ഒരു മുഴുനീള സസ്പെന്‍സ് ത്രില്ലര്‍ ചിത്രമാണ്. പൂര്‍ണ്ണമായും ഫോറന്‍സിക് ടീം അന്വേഷണം നടത്തു ഒരു മര്‍ഡര്‍ ഇന്‍വെസ്റ്റിഗേഷനാണ് പ്രമേയം. ഇന്ത്യക്ക് പുറത്തു നടന്ന ഒരു സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഫോറന്‍സിക് പ്രാധാന്യം കൊടുത്തു അവതരിപ്പിക്കുന്നു," സംവിധായകന്‍ അഖില്‍ പോള്‍ പറഞ്ഞു. സംഗീതം: ജേക്സ് ബിജോയ്.

    First published: