• HOME
  • »
  • NEWS
  • »
  • film
  • »
  • Tovino Thomas | കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ഡിജിറ്റൽ റിലീസിനില്ല; റിലീസ് സാറ്റലൈറ്റ് ചാനലിൽ

Tovino Thomas | കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ഡിജിറ്റൽ റിലീസിനില്ല; റിലീസ് സാറ്റലൈറ്റ് ചാനലിൽ

Tovino Thomas movie Kilometers and Kilometers to be released on television | മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചിത്രം ടിവിയിൽ റിലീസ് ചെയ്യുന്നത്

kilometers and kilometres

kilometers and kilometres

  • Last Updated :
  • Share this:
    വിവാദങ്ങൾക്കൊടുവിൽ ടൊവിനോ തോമസ് നായകനും നിർമ്മാതാവുമായ മലയാള ചിത്രം 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്' ഡിജിറ്റൽ റിലീസിനില്ല. പകരം ചിത്രം സാറ്റലൈറ്റ് ചാനൽ വഴി പ്രക്ഷേപണം ചെയ്യും. ഏഷ്യാനെറ്റിലാവും ചിത്രം പ്രദർശിപ്പിക്കുക.

    റിലീസ് ഉടനെ ഉണ്ടാകും. റിലീസ് തിയതി എന്നാണ് എന്ന് പറഞ്ഞിട്ടില്ല. ഓണച്ചിത്രമായി 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്' പ്രതീക്ഷിക്കാം എന്നാണ് പ്രേക്ഷകർക്ക് ഇപ്പോൾ ലഭിക്കുന്ന സൂചന. മലയാളത്തിൽ ആദ്യമായാണ് ഒരു ചിത്രം ടിവിയിൽ റിലീസ് ചെയ്യുന്നത്. വർഷങ്ങളായി സിനിമകളുടെ സാറ്റലൈറ്റ് റൈറ്റ് വിറ്റു പോകാറുണ്ടെങ്കിലും ഇത്തരമൊരു സംവിധാനം ആദ്യമായാണ്.

    ടൊവിനോ തോമസും ആന്റോ ജോസഫും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്. ചിത്രത്തിന്റെ മോഷണ പതിപ്പ് പുറത്തിറങ്ങി എന്ന പേരിൽ ചിത്രത്തിന് പ്രത്യേക റിലീസ് അനുവാദം നൽകുകയായിരുന്നു.



    കോവിഡ് നിയന്ത്രണങ്ങൾ ആരംഭിച്ചതുമുതൽ മലയാളത്തിൽ ഒരു സിനിമയും തീയേറ്ററിൽ റിലീസ് ചെയ്തിട്ടില്ല. ടൊവിനോ തോമസ് ചിത്രം ഏതെങ്കിലും ഒരു ഡിജിറ്റൽ റിലീസ് പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിക്കും എന്നായിരുന്നു ഇത്രയും നാൾ പുറത്ത് വന്നിരുന്നു വാർത്ത. എന്നാൽ സംവിധായകൻ ആഷിക് അബു ഉൾപ്പെടെയുള്ളവർ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.

    മാസങ്ങളായി സിനിമ തീയേറ്ററുകൾ അടഞ്ഞുകിടക്കുന്ന പശ്ചാത്തലത്തിൽ റിലീസ് ആയ ഏക മലയാള താരചിത്രമാണ് ജയസൂര്യ വേഷമിട്ട 'സൂഫിയും സുജാതയും'. അതിനു മുൻപേ 'നാലാം നദി' എന്ന് നവാഗതരുടെ സംരംഭവും ഡിജിറ്റൽ റിലീസ് ചെയ്തിട്ടുണ്ടായിരുന്നു. ദുൽഖർ സൽമാൻ നിർമ്മാതാവാകുന്ന 'മണിയറയിലെ അശോകൻ' എന്ന സിനിമയും ഡിജിറ്റൽ റിലീസിനായി തയ്യാറെടുക്കുകയാണ്.

    ജിയോ ബേബിയാണ് 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്' സിനിമയുടെ സംവിധായകൻ.
    Published by:user_57
    First published: