നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'ഹൗ മെനി കിലോമീറ്റേഴ്സ്' എന്ന് ടൊവിനോയുടെ ചോദ്യം; 'കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്' എന്ന് മോഹൻലാലിന്റെ മറുപടി

  'ഹൗ മെനി കിലോമീറ്റേഴ്സ്' എന്ന് ടൊവിനോയുടെ ചോദ്യം; 'കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്' എന്ന് മോഹൻലാലിന്റെ മറുപടി

  മോഹൻലാൽ ഡയലോഗുമായുള്ള സാമ്യമാണ് ടൊവിനോയുടെ പുതിയ സിനിമയുടെ ഹൈലൈറ്റ്

  മോഹൻലാലും ടൊവിനോയും

  മോഹൻലാലും ടൊവിനോയും

  • News18
  • Last Updated :
  • Share this:
   യുവതാരം ടൊവിനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പേര് പുറത്തുവിട്ട് നടൻ മോഹൻലാൽ. ചിത്രത്തിന്റെ പേര് പുറത്തു വിടുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ മോഹൻലാൽ തന്നെ പങ്കുവച്ചിട്ടുണ്ട്. 'കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്' എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. 'മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു' എന്ന ചിത്രത്തിലെ മോഹൻലാലിന്റെ ഡയലോഗുമായുള്ള സാമ്യമാണ് പേരിന്റെ ഹൈലൈറ്റ്.

   ടൈറ്റില്‍ ലോഞ്ച് ചടങ്ങില്‍ മോഹന്‍ലാലിനോട് ടൊവിനോ വീണ്ടും സിനിമയിലെ ശ്രീനിവാസന്റെ അതേ ചോദ്യം ആവര്‍ത്തിച്ചു. ഹൗ മെനി കിലോമീറ്റേഴ്സ് ഫ്രം........?. 'കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്..' എന്ന് മോഹന്‍ലാല്‍ മറുപടിയും നല്‍കി.   രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങള്‍ക്കുശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്. ടൊവിനോ ആദ്യമായി നിര്‍മ്മാതാവാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍, റംഷി, സിനു സിദ്ധാർത്ഥ് എന്നിവര്‍ക്കൊപ്പമാണ് ടൊവിനോ ചിത്രം നിര്‍മിക്കുന്നത്.

   First published:
   )}