റെയിൽവേ സ്റ്റേഷനിൽ സുന്ദരിക്കൊപ്പം ടൊവിനോ തോമസ്; വാലന്റൈൻ ദിനം അൽപ്പം ലേറ്റ് ആയാൽ കുഴപ്പമുണ്ടോ?
Tovino Thomas posts a throwback photo to celebrate Valentine's Day | 10 വർഷം മുൻപ് റെയിൽവേ സ്റ്റേഷനിൽ വച്ച് പകർത്തിയ ചിത്രമാണിത്

ടൊവിനോ തോമസിന്റെ വാലന്റൈൻ ദിന പോസ്റ്റ്
- News18 Malayalam
- Last Updated: February 15, 2020, 11:19 AM IST
ഇച്ചിരി ലേറ്റ് ആയിപ്പോയി എന്നാലും പിടിച്ചോ ഒരു ആശംസ!! Happy Valentine’s Day !! ഒരു ദിവസം കഴിഞ്ഞെന്ത് വാലന്റൈൻ ദിനം എന്ന് ചോദിച്ചാൽ ടൊവിനോ തോമസിന്റെ പോസ്റ്റ് കാണുമ്പോൾ മനസ്സിലാവും. 10 വർഷം മുൻപ് ഒരു റെയിൽവേ സ്റ്റേഷനിൽ വച്ച് പകർത്തിയ ചിത്രമാണിത്. ഒപ്പം ഒരു സുന്ദരിയെ കണ്ടില്ലേ? ഇതാണ് സ്വന്തം നാട്ടുകാരി കൂടിയായ ടൊവിനോയുടെ കാമുകി. പേര് ലിഡിയ.
ഇനി 10 വർഷം കഴിഞ്ഞുള്ള കഥയെത്തുമ്പോൾ ലിഡിയ ടൊവിനോയുടെ ഭാര്യയും മകൾ ഇസയുടെ അമ്മയും തുടങ്ങിയ റോളുകളിലേക്ക് പ്രൊമോഷൻ നേടിയിട്ടുണ്ട് കേട്ടോ. പ്രണയ വിവാഹമായിരുന്നു ടൊവിനോയുടെയും ലിഡിയയുടെയും. അടുത്തതായി രണ്ട് ടൊവിനോ ചിത്രങ്ങൾ തിയേറ്ററിലെത്താൻ തയാറെടുക്കുകയാണ്. അന്വേഷണ കഥ പറയുന്ന ഫോറെൻസിക്കും റോഡ് മൂവിയായ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സും.
ഇനി 10 വർഷം കഴിഞ്ഞുള്ള കഥയെത്തുമ്പോൾ ലിഡിയ ടൊവിനോയുടെ ഭാര്യയും മകൾ ഇസയുടെ അമ്മയും തുടങ്ങിയ റോളുകളിലേക്ക് പ്രൊമോഷൻ നേടിയിട്ടുണ്ട് കേട്ടോ. പ്രണയ വിവാഹമായിരുന്നു ടൊവിനോയുടെയും ലിഡിയയുടെയും.