• HOME
  • »
  • NEWS
  • »
  • film
  • »
  • 'ആരുടെയൊക്കയോ പുണ്യം കൊണ്ട് ഒന്നും പറ്റിയില്ല', നന്ദി പറഞ്ഞ് ടൊവിനോ

'ആരുടെയൊക്കയോ പുണ്യം കൊണ്ട് ഒന്നും പറ്റിയില്ല', നന്ദി പറഞ്ഞ് ടൊവിനോ

എടക്കാട് ബറ്റാലിയൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു സംഭവം

ടൊവിനൊ തോമസ്, ചിത്രീകരണത്തിനിടയിൽ പൊള്ളലേറ്റപ്പോൾ

ടൊവിനൊ തോമസ്, ചിത്രീകരണത്തിനിടയിൽ പൊള്ളലേറ്റപ്പോൾ

  • News18
  • Last Updated :
  • Share this:
    കോഴിക്കോട്: കരുതലുകൾക്ക് നന്ദി പറഞ്ഞ് സിനിമാ ചിത്രീകരണത്തിനിടെ പൊള്ളലേറ്റ നടൻ ടൊവിനോ തോമസ്. ഫേസ്ബുക്ക് പോസ്റ്റിലാണ് നടൻ ടൊവിനോ നന്ദി പറഞ്ഞത്. 'സ്നേഹാന്വേഷണങ്ങൾക്ക് നന്ദി ! ആരുടെയൊക്കെയോ പുണ്യം കൊണ്ട് കാര്യമായിട്ട് ഒന്നും പറ്റിയില്ല !! Thank You All!!' - ടൊവിനോ തോമസ് ഫേസ്ബുക്കിൽ കുറിച്ചു. സിനിമ ചിത്രീകരണത്തിനിടെ പൊള്ളലേറ്റ രംഗങ്ങളും ടൊവിനോ ഫേസ്ബുക്കിൽ പങ്കുവെച്ചു.

    എടക്കാട് ബറ്റാലിയൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു സംഭവം. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും നിസ്സാരമായ പരുക്കുകളാണ് താരത്തിന്‍റേതെന്നും സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. പരിക്കേറ്റ നടന് ഉടൻതന്നെ വൈദ്യസഹായം നൽകിയിരുന്നു.



    നവാഗതനായ സ്വപ്‌നേഷ് കെ. നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയൻ 06. കോഴിക്കോടാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. നാല് വശത്തും തീ ഉപയോഗിച്ച് ചിത്രീകരിക്കുന്ന രംഗത്തിനിടയിൽ ആയിരുന്നു ടൊവിനോയ്ക്ക് പൊള്ളലേറ്റത്. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകൻ പറഞ്ഞെങ്കിലും വേണ്ടെന്ന് ടൊവിനോ തീരുമാനിക്കുകയായിരുന്നു.



    സംവിധായകൻ കട്ട് പറഞ്ഞെങ്കിലും സംഘട്ടനരംഗം പൂർത്തിയാക്കി പിൻവാങ്ങുന്നതിനിടെ നടന്‍റെ ശരീരത്തിൽ തീ പിടിക്കുകയായിരുന്നു. റൂബി ഫിലിംസ് ആൻഡ്‌ കാർണിവൽ മോഷൻ പിക്‌ചേഴ്‌സിന്‍റെ ബാനറിൽ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. തീവണ്ടിക്ക് ശേഷം ടൊവിനോ തോമസും സംയുക്താ മേനോനും ജോടികളായി എത്തുന്ന സിനിമയുടെ തിരക്കഥ നടനും സംവിധായകനുമായ പി.ബാലചന്ദ്രന്‍റേതാണ്.
    First published: