ഇതാണ് തന്റെ വഴികാട്ടിയും ഉപദേശകനും സർവോപരി വ്യായാമ പങ്കാളിയും. പുതിയ ചിത്രം പങ്കുവെച്ച് ഇൻസ്റ്റഗ്രാമിൽ ടൊവിനോ കുറിച്ച വാക്കുകൾ ഇങ്ങനെ വായിക്കാം. ഒപ്പം മസിൽ പെരുപ്പിച്ച രണ്ട് ചെറുപ്പക്കാരും. ഒരു ചെറുപ്പക്കാരനെ മലയാളികൾക്ക് നന്നായി അറിയാം, മറ്റേ ആളെ കുറിച്ചാണ് ടൊവിനോ കുറിപ്പിൽ സൂചിപ്പിച്ചിരിക്കുന്നത്.
പിതാവിനൊപ്പമുള്ള ചിത്രമാണ് ടൊവിനോ പങ്കുവെച്ചിരിക്കുന്നത്. മകനേക്കാൾ കിടുവാണ് അച്ഛൻ എന്ന് ചിത്രം കണ്ടാൽ വ്യക്തം. വ്യായാമത്തിൽ ടൊവിനോയ്ക്ക് കൂട്ട് പിതാവ് തന്നെയാണ്.
ഇടനെഞ്ചിന് മുകളിലായി അപ്പന് ഒരു മസിൽ കൂടുതലുള്ളതിനെ കുറിച്ചും ടൊവിനോ പറയുന്നുണ്ട്, 2016 ൽ ഘടിപ്പിച്ച പേസ്മേക്കറാണത്. എന്നാൽ അതിന് ശേഷം അദ്ദേഹം ഫിറ്റ്നസിൽ കൂടുതൽ ശ്രദ്ധാലുവാണെന്നും ടൊവിനോ പറയുന്നു.
ഫിറ്റ്നസിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യാത്ത താരമാണ് ടൊവിനോ. ഇൻസ്റ്റഗ്രാമിൽ ടൊവിനോ പങ്കുവെക്കുന്ന വർക്ക് ഔട്ട് വീഡിയോകളും ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുമുണ്ട്.
View this post on Instagram
തല കുത്തി നിൽക്കാൻ പറ്റുവോ സക്കീർ ഭായിക്ക് ? But I can 🤪 #skillslearntinlockdown
എന്നാൽ ഫിറ്റസിൽ പിതാവ് അഡ്വ. ഇടി തോമസും ഒട്ടും പുറകിലല്ലെന്ന് പുതിയ ചിത്രത്തിലൂടെ ടൊവിനോ വ്യക്തമാക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Tovino Thomas