നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ടൊവിനോ പഠിപ്പിച്ചു, വിജയനും ദാസനും ഡയലോഗ് പറഞ്ഞ് വമിഖ ഗബ്ബി

  ടൊവിനോ പഠിപ്പിച്ചു, വിജയനും ദാസനും ഡയലോഗ് പറഞ്ഞ് വമിഖ ഗബ്ബി

  ടൊവിനോ പഠിപ്പിച്ച ഡയലോഗുമായി വമിഖ ഗബ്ബി

  വമിഖയും ടൊവിനോയും

  വമിഖയും ടൊവിനോയും

  • Share this:
   ഗോദയിലെ (Godha) അതിഥിയും ആഞ്ജനേയ ദാസും മലയാളികളെ തെല്ലൊന്നുമല്ല ചിരിപ്പിച്ചതും ആവേശഭരിതരാക്കിയതും. മലയാളത്തിലേക്ക് ചുവടു വച്ച പഞ്ചാബി പെൺകൊടി വമിഖ ഗബ്ബിയുടെ (Wamiqa Gabbi) ആദ്യ മലയാള ചിത്രം മലയാളികൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. അതിഥിയുടെ വേഷം ചെയ്തത് വമിഖയും ആഞ്ജനേയ ദാസ് ആയത് ടൊവിനോ തോമസുമാണ് (Tovino Thomas). പിന്നീട് ഇരുവരും ഒന്നിച്ച് അഭിനയിച്ചില്ലെങ്കിലും വമിഖ പൃഥ്വിരാജ് ചിത്രം 'നയൻ'ലെ ഈവയായി ഒരിക്കൽക്കൂടി മലയാളത്തിലെത്തി.

   ഇപ്പോൾ വമിഖ ഇൻസ്റ്റഗ്രാമിൽ എത്തിയിട്ടുള്ളത് ഒരു സ്‌പെഷൽ വീഡിയോയുമായാണ്, അതിഥിയെ ആഞ്ജനേയ ദാസ് മലയാളം പഠിപ്പിച്ച ശേഷം ഇപ്പൊ ഇങ്ങനെയാണ്. മലയാള സിനിമയിലെ എവർഗ്രീൻ കഥാപാത്രങ്ങളായ വിജയനെയും ദാസനെയും ഇനി മറ്റൊരു ആമുഖമില്ലാതെ തന്നെ വിവരിക്കാമല്ലോ അല്ലേ? എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ എന്ന് പറയുന്ന ഡയലോഗ് ആണ് ഇവിടെ വമിഖ അവതരിപ്പിക്കുന്നത്.

   ദാസാ, ഓരോന്നിനും അതിന്റേതായ സമയമുണ്ട് മോനേ എന്ന ഡയലോഗ് വമിഖ വളരെ ഭംഗിയായി അവതരിപ്പിക്കുന്നുണ്ടിവിടെ. ഡയലോഗ് 'ഗുരു' ടൊവിനോ തോമസിന് വമിഖ ക്രെഡിറ്റ് കൊടുത്തിട്ടുമുണ്ട്. ഈ വീഡിയോ ടൊവിനോ ഇൻസ്റ്റാഗ്രാം സ്റ്റോറിൽ പോസ്റ്റ് ചെയ്തു കഴിഞ്ഞു.
   View this post on Instagram


   A post shared by Wamiqa Gabbi (@wamiqagabbi)


   Also read: സൗബിൻ ഷാഹിറും മംമ്ത മോഹൻദാസും; 'മ്യാവു' സിനിമയിലെ ഹിജാബി ഗാനം പുറത്തിറങ്ങി

   ലാല്‍ ജോസും (Laljose) സൗബിൻ ഷാഹിറും (Soubin Shahir) മംമ്ത മോഹൻദാസും (Mamta Mohandas) ഒന്നിക്കുന്ന ചിത്രം 'മ്യാവൂ'വിലെ (Meow) ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. സൗബിൻ ഷാഹിറും മംമ്ത മോഹൻദാസുമാണ് ഈ ഗാനത്തിലെ അഭിനേതാക്കൾ. 'ഹിജാബി' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഗാനത്തെക്കുറിച്ച് സംവിധായകൻ ലാൽ ജോസ് പറഞ്ഞ വാക്കുകൾ: "മ്യാവുവിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ട് ഇതാ. പുതുതലമുറയിലെ ഏറ്റവും ശ്രദ്ധേയനായ ജസ്റ്റിൻ വർഗ്ഗീസിന്റെ Justin Varghese സംഗീതം. സുഹൈൽ കോയയുടെ വരികൾ. പാടിയത് അദീഫ് മുഹമ്മദ്."

   തിയെറ്റർ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് 'മ്യാവു'. ക്രിസ്മസ് റിലീസായി ചിത്രം ഡിസംബർ 24ന് തിയെറ്ററുകളിലെത്തുമെന്ന് സംവിധായകൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റോടെയാണ് മ്യാവൂ സെന്‍സര്‍ ചെയ്തത്.

   ഡോക്ടർ ഇഖ്ബാൽ കുറ്റിപ്പുറം എഴുതി ലാൽജോസ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. അറബിക്കഥ, ഡയമണ്ട് നെക്ലേസ്, വിക്രമാദിത്യൻ എന്നീ മറ്റു മൂന്നു ചിത്രങ്ങളും സൂപ്പർഹിറ്റുകളായിരുന്നു. ഇതിൽ അറബിക്കഥ, ഡയമണ്ട് നെക്ലേസ് എന്നീ ചിത്രങ്ങളേപ്പോലെ ഗൾഫ് പശ്ചാത്തലത്തിലാണ് മ്യാവൂ വരുന്നത്. ചിത്രത്തില്‍ ഒരു പൂച്ചയും പ്രധാനവേഷത്തിലെത്തുന്നു. സലിംകുമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം രണ്ടു കുട്ടികളും സിനിമയിലുണ്ട്. ഗള്‍ഫില്‍ ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. യുഎഇയിലാണ്​ സിനിമ ചിത്രീകരിച്ചത്.
   Published by:user_57
   First published:
   )}