• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പ്രളയബാധിതരെ വീട്ടിലേക്ക് സ്വാഗതം ചെയ്ത ടോവിനോ തോമസ്

news18india
Updated: August 16, 2018, 11:49 AM IST
പ്രളയബാധിതരെ വീട്ടിലേക്ക് സ്വാഗതം ചെയ്ത ടോവിനോ തോമസ്
news18india
Updated: August 16, 2018, 11:49 AM IST
കൊച്ചി: തൃശൂരിലെ ഇരിങ്ങാലക്കുടയിലെ വീട്ടിലേക്ക് പ്രളയബാധിതരെ സ്വാഗതം ചെയ്ത് ടോവിനോ തോമസ്. വീട്ടിൽ കറന്‍റ് ഇല്ല, പക്ഷേ വീട്ടിലേക്ക് അപകടകരമായ രീതിയിൽ വെള്ളം കയറിയിട്ടില്ല. തൊട്ടടുത്തുള്ള സുരക്ഷിത കേന്ദ്രമായി കണ്ട് ആർക്കും ഇവിടേക്ക് വരാവുന്നതാണ്. അതേസമയം, ദയവ് ചെയ്ത് ഇത് ദുരുപയോഗം ചെയ്യരുതെന്നും ടോവിനോ അപേക്ഷിക്കുന്നു.

ടോവിനോയുടെ ഫേസ്ബുക്ക് പോസ്റ്റ്,

ഞാൻ തൃശൂർ ഇരിങ്ങാലക്കുടയിൽ എന്‍റെ വീട്ടിലാണ് ഉള്ളത്. ഇവിടെ അപകടകരമായ രീതിയിൽ വെള്ളം പൊങ്ങിയിട്ടില്ല. കറന്‍റ് ഇല്ല എന്ന പ്രശ്നം മാത്രമേ ഉള്ളൂ. തൊട്ടടുത്തുള്ള സുരക്ഷിത കേന്ദ്രമായി കണ്ട് ആർക്കും ഇവിടെ വരാവുന്നതാണ്. കഴിയുംവിധം സഹായിക്കും. പരമാവധി പേർക്ക് ഇവിടെ താമസിക്കാം. സൌകര്യങ്ങൾ ഒരുക്കാം. ദയവുചെയ്ത് ദുരുപയോഗം ചെയ്യരുതെന്ന് അപേക്ഷ.

 

First published: August 16, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍