• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'ഞങ്ങൾക്ക് ഒരു മതവും ഒരു പാർട്ടിയും; മനുഷ്യത്വം': വിമർശകർക്ക് ടൊവിനോയുടെ മറുപടി

news18
Updated: August 23, 2018, 10:51 AM IST
'ഞങ്ങൾക്ക് ഒരു മതവും ഒരു പാർട്ടിയും; മനുഷ്യത്വം': വിമർശകർക്ക് ടൊവിനോയുടെ മറുപടി
news18
Updated: August 23, 2018, 10:51 AM IST
കേരളം നേരിട്ട പ്രളയ ദുരന്തത്തിൽ മനുഷ്യത്വത്തിന്റെ നിരവധി മാതൃകകൾ കണ്ടിരിന്നു. അക്കൂട്ടത്തിൽ നിരവധി സിനിമാ താരങ്ങളുമുണ്ട്. താര ജാഡകളില്ലാതെ പ്രളയ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാൻ നിരവധി താരങ്ങൾ രംഗത്തിറങ്ങിയിരുന്നു. അക്കൂട്ടത്തിൽ ഏറെ കൈയ്യടി നേടിയ യുവ താരമാണ് ടൊവിനോ.

ഇരിങ്ങാലക്കുടയിൽ സ്വന്തം നാട്ടുകാർക്കൊപ്പം രക്ഷാ പ്രവർത്തനത്തിന് ടൊവിനോ മുൻ നിരയിൽ തന്നെ ഉണ്ടായിരുന്നു. ഇതിനു പുറമെ ദുരിതാശ്വാസ ക്യാംപുകളിൽ എല്ലാ സഹായം നൽകുന്നതിനും ദുരിതത്തിൽപ്പെട്ടവരെ ആശ്വസിപ്പിക്കുന്നതിനും ടൊവിനോ എല്ലാവർക്കുമൊപ്പം ഉണ്ടായിരുന്നു.

എന്നാൽ ടൊവിനോ ഇതൊക്കെ ചെയ്തത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നാണ് ഇപ്പോഴുള്ള വിമർശനം. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. മനുഷ്യത്വത്തിന്റെ പേരിലാണ് സേവനത്തിനിറങ്ങിയതെന്നും എന്നാൽ പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന വിമർശനം വേദനിപ്പിച്ചുവെന്നും ടൊവിനോ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

ഈ വെള്ളപ്പൊക്കത്തിൽപ്പെട്ടവർ സിനിമ കാണാൻ ഇപ്പോൾ തന്നെ തിയേറ്ററിൽ വരുമെന്ന് പ്രതീക്ഷിക്കാൻ മാത്രം മണ്ടന്മാരല്ല ഞങ്ങൾ. ഇതെല്ലാം ചെയ്തത് മനുഷ്യത്വത്തിന്റെ പേരിലാണ്. ഞങ്ങൾക്കൊക്കെ ഒരു മതമേയുള്ളൂ, ഒരു പാർട്ടിയേയുള്ളൂ- അത് മനുഷ്യത്വമാണ്-ടൊവിനോ പറഞ്ഞു.

ഇതിന്റെ പേരിൽ ഞങ്ങളുടെ സിനിമ കണ്ടില്ലെങ്കിലും കുഴപ്പമില്ലെന്നും പക്ഷെ പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് മാത്രം പറയരുതെന്നും ടൊവിനോ പറഞ്ഞു. അങ്ങനെ കേൾക്കുന്നത് സങ്കടമാണെന്നും ടൊവിനോ.

വെള്ളപ്പൊക്കം ദുരിതം വിതച്ചപ്പോൾ തന്നെ സ്വന്തം വീട്ടിലേക്ക് ദുരിത ബാധിതരെ ക്ഷണിച്ചു കൊണ്ട് ടൊവിനോ കൈയ്യടി നേടിയിരുന്നു.
First published: August 23, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍