ഫോറൻസിക്: ഷൂട്ടിംഗ് ഒക്ടോബര്‍ പതിനെട്ടിന്; ടോവിനോ റിസേർച്ച്‌ സെന്ററും ലാബും സന്ദർശിക്കും

മലയാളത്തിലാദ്യമായി ഒരു ഫോറൻസിക് ഉദ്യോഗസ്ഥൻ നായക കഥാപാത്രമായെത്തുന്ന ചിത്രമാണ് ഫോറൻസിക്.

news18-malayalam
Updated: September 19, 2019, 2:07 PM IST
ഫോറൻസിക്: ഷൂട്ടിംഗ് ഒക്ടോബര്‍ പതിനെട്ടിന്; ടോവിനോ റിസേർച്ച്‌ സെന്ററും ലാബും സന്ദർശിക്കും
മലയാളത്തിലാദ്യമായി ഒരു ഫോറൻസിക് ഉദ്യോഗസ്ഥൻ നായക കഥാപാത്രമായെത്തുന്ന ചിത്രമാണ് ഫോറൻസിക്.
  • Share this:
ഫോറൻസിക് ഉദ്യോഗസ്ഥനായി അഭിയിക്കുന്ന "ഫോറൻസിക് " എന്ന ചിത്രത്തിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി ടൊവിനോ തോമസ് തിരുവനന്തപുരത്ത്‌ രാജീവ്‌ ഗാന്ധി ഇൻസ്റ്റിറ്റൂട്ടിലെ ഫോറൻസിക്ക്‌ റിസേർച്ച്‌ സെന്ററും പോലീസ്‌ ആസ്ഥാനത്തുള്ള ഫോറൻസിക് ലാബും സന്ദർശിക്കും.

സെവൻത് ഡേയുടെ തിരക്കഥകൃത്ത് അഖിൽ പോൾ , അനസ് ഖാനൊപ്പം രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബര്‍ പതിനെട്ടിന് പാലക്കാട് ആരംഭിക്കും

മംമ്ത മോഹന്‍ദാസ് നായികയാവുന്ന ചിത്രത്തില്‍ സെെജു കുറുപ്പ്,ഗിജു ജോണ്‍,റിബ മോണിക്ക ജോണ്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ക്യാമറ-അഖില്‍ ജോര്‍ജ്ജ്,സംഗീതം-ജേക്സ് ബിജോയ്,എഡിറ്റര്‍-ഷമീര്‍ മുഹമ്മദ്.

ജുവിസ്‌ പ്രൊഡ്കഷൻസിന്റെ ബാനറില്‍ സിജു മാത്യു ,നെവിസ് സേവ്യര്‍ എന്നിവര്‍ക്കാെപ്പം രാഗം മൂവീസ് രാജു മല്ല്യത്ത് അസോസിയേറ്റ് ചെയ്ത് നിർമിക്കുന്ന" "ഫോറന്‍സിക്" സെഞ്ചുറി ഫിലിംസ് വിഷുവിന് തിയേറ്ററിൽ എത്തും.

Also Read തകർപ്പൻ രംഗങ്ങൾ, ഡയലോഗുകൾ; ദമയന്തി ടീസർ പുറത്ത്

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 19, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading