നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • അണ്ടിപ്പാറയെ പറ്റി കേട്ടിട്ടുണ്ടോ? രസകരമായ കഥയുമായി മലയാളം വെബ് സീരീസ് ഇൻസ്റ്റാഗ്രാമം

  അണ്ടിപ്പാറയെ പറ്റി കേട്ടിട്ടുണ്ടോ? രസകരമായ കഥയുമായി മലയാളം വെബ് സീരീസ് ഇൻസ്റ്റാഗ്രാമം

  Trailer drops for Instagramam, a web series in Malayalam | മലയാളത്തിലെ വെബ് സീരീസായ 'ഇൻസ്റാഗ്രാമത്തിലാണ്' അണ്ടിപ്പാറയും അവിടുത്തെ ജനങ്ങളും അവരുടെ രസകരമായ ജീവിതങ്ങളും അവതരിപ്പിക്കപ്പെടുക

  വെബ് സീരീസിലെ രംഗം

  വെബ് സീരീസിലെ രംഗം

  • Share this:
   അണ്ടിപ്പാറ എവിടെ എന്നറിയാമോ? ലോകംമുഴുവൻ കീഴടക്കിയ ബ്രിട്ടീഷുകാർ പോലും തിരിഞ്ഞുനോക്കാത്ത ഇടം എന്നാണ് അണ്ടിപ്പാറയെ വിശേഷിപ്പിക്കുന്നത്. മലയാളത്തിലെ വെബ് സീരീസായ 'ഇൻസ്റ്റാഗ്രാമത്തിലാണ്' അണ്ടിപ്പാറയും അവിടുത്തെ ജനങ്ങളും അവരുടെ രസകരമായ ജീവിതങ്ങളും അവതരിപ്പിക്കപ്പെടുക.

   മലയാളത്തിൽ ഒരുങ്ങുന്ന വെബ് സീരീസായ 'ഇൻസ്റ്റാഗ്രാമം' സംവിധാനം ചെയ്യുന്നത് മൃദുൽ നായർ. ആസിഫ് അലി ചിത്രം ബി.ടെക് സംവിധാനം ചെയ്തത് മൃദുലാണ്. സീരീസിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി.   ദീപക് പരമ്പോൽ, ബാലു വർഗീസ്, അർജുൻ അശോകൻ, ഗണപതി, സുബീഷ്, സാബുമോൻ, അലന്സിയർ, ഗായത്രി അശോക്, ജിലു ജോസഫ് എന്നിവർ വേഷമിടുന്ന ചിത്രത്തിൽ സണ്ണി വെയ്ൻ, സിദ്ധാർഥ് മേനോൻ, ഡെയ്‌ൻ ഡേവിസ്, അദിതി രവി, ശ്രിന്ദ, സാനിയ അയ്യപ്പൻ എന്നിവർ സ്‌പെഷൽ അപ്പിയറൻസായി എത്തുന്നു. സംവിധായകൻ പെൺവേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ സീരീസിന്. നിർമ്മാണം: ഡോ: ലീന എസ്.
   Published by:meera
   First published: