കീർത്തി സുരേഷിന്റെ 'പെൻഗ്വിൻ' അവതരിപ്പിക്കുന്നത് മറ്റൊരു സൈക്കോ കില്ലറെയോ? ഉദ്വേഗഭരിതമായ ട്രെയ്‌ലർ പുറത്ത്

Trailer drops for Keerthy Suresh movie Penguin | ട്രെയ്‌ലർ മോഹൻലാൽ റിലീസ് ചെയ്‌തു

News18 Malayalam | news18-malayalam
Updated: June 11, 2020, 1:14 PM IST
കീർത്തി സുരേഷിന്റെ 'പെൻഗ്വിൻ' അവതരിപ്പിക്കുന്നത് മറ്റൊരു സൈക്കോ കില്ലറെയോ? ഉദ്വേഗഭരിതമായ ട്രെയ്‌ലർ പുറത്ത്
കീർത്തി സുരേഷ്
  • Share this:
ഉദ്വേഗഭരിതമായ മുഹൂർത്തങ്ങൾ കോർത്തിണക്കി കീർത്തി സുരേഷിന്റെ അടുത്ത ചിത്രം 'പെൻഗ്വിന്റെ' ട്രെയ്‌ലർ മോഹൻലാൽ റിലീസ് ചെയ്‌തു. നിഗൂഢതകൾ കൊണ്ട് നിറഞ്ഞ ഫ്രയിമുകളാണ് ട്രെയ്‌ലറിൽ ഉടനീളം കാണാൻ സാധിക്കുന്നത്. ദുരൂഹ സാഹചര്യത്തിൽ കാണാതെ പോവുന്ന മകനെ അന്വേഷിച്ചിറങ്ങുന്ന അമ്മയുടെ കഥയെന്നാണ് ഒറ്റവരിയിൽ ട്രെയ്‌ലറിനെ പറ്റി പറയാവുന്നത്. ഒപ്പം ഒരു സൈക്കോ കില്ലർ എന്ന് തോന്നിപ്പിക്കുന്ന കഥാപാത്രവും ട്രെയ്‌ലറിന്റെ പ്രത്യേകതയാണ്.

Also read: അത് വെറുമൊരു ഫോട്ടോഷൂട്ടായിരുന്നില്ല; അനുശ്രീ പോസ് ചെയ്തത് അടിയൊഴുക്കുള്ള നദിയിൽ

മഹാനടിക്ക് ശേഷം കീർത്തി സുരേഷിന്റെ ശക്തമായ സ്ത്രീകേന്ദ്രീകൃത കഥാപാത്രമുള്ള സിനിമയാണ് 'പെൻഗ്വിൻ. നവാഗത സംവിധായകൻ ഈശ്വർ കാർത്തിക്ക് സംവിധാനം ചെയ്ത ചിത്രം നിർമ്മിക്കുന്നത് കാർത്തിക് സുബ്ബരാജ്. തമിഴ്, തെലുങ്ക് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ച ചിത്രം ജൂൺ 19ന് ആമസോൺ പ്രൈമിൽ റിലീസാവും.

മലയാളം ട്രെയ്‌ലറാണ് മോഹൻലാൽ റിലീസ് ചെയ്തത്.First published: June 11, 2020, 1:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading