നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Thriller Movie Trailer| അപ്സര റാണിയുടെ 'ചൂടൻ' രംഗങ്ങൾ; ലൈംഗികത പ്രമേയം; രാംഗോപാൽ വർമയുടെ 'ത്രില്ലർ' ട്രെയിലർ

  Thriller Movie Trailer| അപ്സര റാണിയുടെ 'ചൂടൻ' രംഗങ്ങൾ; ലൈംഗികത പ്രമേയം; രാംഗോപാൽ വർമയുടെ 'ത്രില്ലർ' ട്രെയിലർ

  ട്രെയിലർ വമ്പൻ തരംഗം തീർക്കുകയാണ്. ഇതിനോടകം ആറു ലക്ഷം പേരാണ് ട്രെയിലർ കണ്ടത്.

  News18 Malayalam

  News18 Malayalam

  • Share this:
   ലൈംഗികതയുടെ അതിപ്രസരവുമായി വീണ്ടുമൊരു രാംഗോപാൽ വർമം ചിത്രം എത്തുന്നു. ലോക്ക്ഡൗണിനിടെ ആർവിജി ഒരുക്കുന്ന അഞ്ചാമത്തെ സിനിമയായ 'ത്രില്ലറി'ന്റെ ട്രെയിലർ വമ്പൻ തരംഗം തീർക്കുകയാണ്. മോഡൽ അപ്സര റാണിയെ നായികയാക്കിയായാണ് ചിത്രം.

   അപ്സരയുടെ ചൂടൻ രംഗങ്ങളാണ് ട്രെയിലറിൽ നിറഞ്ഞുനിൽക്കുന്നത്. ഹിന്ദിയിലാണ് ചിത്രം റിലീസ് ചെയ്യുക. ട്രെയിലർ യൂട്യൂബിലൂടെ ആറുലക്ഷംപേരാണ് ഇതിനോടകം കണ്ടത്.

   Also Read- സുശാന്തിന്‌ ഒരിക്കലും വിഷാദമുണ്ടാവില്ല; അങ്കിത ലോഖണ്ഡേയുടെ വെളിപ്പെടുത്തൽ വഴിത്തിരിവാകുമോ?

   നേരത്തെ അപ്സരയുടെ ഹോട്ട് ചിത്രങ്ങൾ ട്വിറ്റർ അക്കൗണ്ടിലൂടെ ആർവിജി പങ്കുവച്ചിരുന്നു. മണിക്കൂറുകൾ കൊണ്ട് ചിത്രങ്ങൾ വൈറലായിരുന്നു. ഒഡിഷ സ്വദേശിയായ അപ്സര മികച്ച നർത്തകിയാണെന്നും ആർജിവി പറയുന്നു. ബോളിവുഡില്‍ഇത് അരങ്ങേറ്റമാണെങ്കിലും ഒഡിയ, തെലുങ്ക് സിനിമകളിൽ നേരത്തെ അഭിനയിച്ചിട്ടുണ്ട്. ഒഡീഷയിൽ നിന്നുതന്നെയുള്ള റോക്ക് കച്ചിയാണ് ത്രില്ലറിലെ നായകൻ.   ക്ലൈമാക്സ്, നേക്കഡ്, പവർസ്റ്റാർ എന്നീ ചിത്രങ്ങള്‍ ലോക്ക്ഡൗണിനിടെ ഒടിടി പ്ലാറ്റ്ഫോമിലൂടെ ആർവിജി റിലീസ് ചെയ്തിരുന്നു. മർഡർ എന്ന മറ്റൊരു ചിത്രത്തിന്റെ ട്രെയിലറും കഴിഞ്ഞ ദിവസം രാംഗോപാൽ വർമ പുറത്തുവിട്ടിരുന്നു.
   Published by:Rajesh V
   First published: