നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • റാമും ജാനുവും വീണ്ടും; പ്രതീക്ഷ വാനോളമുയർത്തി 99ന്റെ ട്രെയിലർ പുറത്ത്

  റാമും ജാനുവും വീണ്ടും; പ്രതീക്ഷ വാനോളമുയർത്തി 99ന്റെ ട്രെയിലർ പുറത്ത്

  ഏപ്രില്‍ 26ന് ചിത്രം തിയറ്ററുകളിലെത്തും

  99 സിനിമ

  99 സിനിമ

  • News18
  • Last Updated :
  • Share this:
   2018ൽ പുറത്തിറങ്ങിയ തമിഴ് ചിത്രങ്ങളിൽ ഏറ്റവും ജനപ്രീതി നേടിയ ചിത്രങ്ങളിലൊന്നായിരുന്നു വിജയ് സേതുപതിയും തൃഷയും തകർത്തഭിനയിച്ച 96. ഈ സിനിമയുടെ കന്ന‍ഡ റീമേക്കാണ് 99. ഗോൾഡൻ സ്റ്റാർ ഗണേഷും മലയാളി നടി ഭാവനയുമാണ് കന്നഡയിൽ റാമും ജാനുവുമാകുന്നത്. ഈ സിനിമയുടെ ട്രെയിലർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. മിഴിവാർന്ന ദൃശ്യങ്ങളും ഇമ്പമാർന്ന സംഗീതവുമൊക്കെയായി പ്രതീക്ഷ വാനോളമുയർത്തുന്നതാണ് 99 ന്റെ ട്രെയിലർ.

   സി പ്രേംകുമാര്‍ സംവിധാനം ചെയ്ത 96ൽ നായികയായെത്തിയത് തൃഷയായിരുന്നു. തൃഷ അവതരിപ്പിച്ച ജാനു എന്ന അതേ കഥാപാത്രമായി റീമേക്കിലെത്തുന്നത് ഭാവനയാണ്‌. വിവാഹത്തോടെ ഇടവേളയെടുത്ത നടി അഭിനയത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് 99. അതിസുന്ദരിയായി പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളും ചിത്രത്തിലെ ഗാനങ്ങളുടെ ലിറിക്കല്‍ വീഡിയോകളുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തൃഷ അനശ്വരമാക്കിയ ജാനുവായി ഭാവനയെത്തുമ്പോള്‍ ചിത്രം കാണാനായുള്ള ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിലാണ് ആരാധകര്‍. കന്നട നിര്‍മാതാവ് നവീനുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയായിരുന്നു ഭാവന.


   പ്രീതം ഗബ്ബിയാണ് 99 സംവിധാനം ചെയ്യുന്നത്. കവിരാജിന്റെ വരികള്‍ക്ക് അര്‍ജുന്‍ ജന്യ സംഗീതം നിര്‍വഹിച്ചിരിക്കുന്നു. രാമുവാണ് നിർമാണം. ഏപ്രില്‍ 26ന് ചിത്രം തിയറ്ററുകളിലെത്തും.

   First published:
   )}