നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'നിങ്ങൾ ഏത് കരയോഗത്തിന്റെ കാര്യമാ പറയുന്നത് ?സംസ്കാരിക നായകരുടെ ജാതി വാലിനെ ട്രോളി ആഷിക് അബുവിന്റെ നാരദൻ

  'നിങ്ങൾ ഏത് കരയോഗത്തിന്റെ കാര്യമാ പറയുന്നത് ?സംസ്കാരിക നായകരുടെ ജാതി വാലിനെ ട്രോളി ആഷിക് അബുവിന്റെ നാരദൻ

  റേറ്റിങ്ങിനു വേണ്ടി ടെലിവിഷൻ ചാനലുകൾ ഏതറ്റം വരെയും പോകുമെന്ന മത്സരത്തിന്റെ സൂചന നൽകുന്നുണ്ട് ഈ ട്രെയ്‌ലര്‍

  tovino in naradan

  tovino in naradan

  • Last Updated :
  • Share this:
   'എം ടി വാസുദേവൻ നായർ, കെജി ശങ്കരപ്പിള്ള, പി ഗോവിന്ദപ്പിള്ള, എംപി നാരായണപിള്ള, തകഴി ശിവശങ്കരപ്പിള്ള..... മനസ്സിലായോ ? എന്ന് ചോദിക്കുന്ന ഒരാളോട് നിങ്ങൾ ഏത് കരയോഗത്തിന്റെ കാര്യമാ ഈ പറയുന്നത് എന്ന് മറ്റൊരു കഥാപാത്രം നിർദോഷമായി ചോദിക്കുന്ന പഞ്ച് ഡയലോഗിൽ അവസാനിക്കുന്ന നാരദന്റെ (Naradan) ട്രെയ്‌ലര്‍ പുറത്തുവിട്ടു. മായാനദിക്ക് ശേഷം ആഷിഖ് അബു (Aashiq Abu) - ടൊവിനോ (Tovino Thomas)  കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഉണ്ണി. ആര്‍. ആണ് ഒരുക്കിയിരിക്കുന്നത്. ജാതിവാലുള്ള സാംസ്‌കാരിക നായകന്മാരുടെ പേരുകൾ കേട്ടപ്പോൾ നായർ സമുദായത്തിന്റെ കൂട്ടായ്മയായ കരയോഗത്തെ അനുസ്മരിക്കുന്നു എന്നോ കേരളത്തിലെ സാംസ്ക്കാരിക നായകർ പുതിയ തലമുറയ്ക്ക് അജ്ഞാതരാണ് എന്നോ ഉള്ള ശക്തമായ പരിഹാസമാണ് ഈ സംഭാഷണം ഉയർത്തുന്നത്.

   റേറ്റിങ്ങിനു വേണ്ടി ടെലിവിഷൻ ചാനലുകൾ ഏതറ്റം വരെയും പോകുമെന്ന മത്സരത്തിന്റെ സൂചന നൽകുന്നുണ്ട് ഈ ട്രെയ്‌ലര്‍.

   രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ടൊവീനോ ട്രെയ്‌ലറില്‍ എത്തുന്നത്. ഒരു പൊളിറ്റിക്കല്‍ ത്രില്ലറിന്റെ സ്വഭാവമുള്ള ചിത്രമായിരിക്കും നാരദന്‍ എന്നാണ് ട്രെയ്‌ലര്‍ തരുന്ന സൂചന.

   അന്ന ബെന്‍ ആണ് ചിത്രത്തിലെ നായിക. ചിത്രം ജനുവരി 27 ന് തിയേറ്ററുകളില്‍ വേള്‍ഡ് വൈഡ് റിലീസ് ചെയ്യും.

   ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.   നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജാഫര്‍ സാദിഖ് ക്യാമറ, സൈജു ശ്രീധരനാണ് എഡിറ്റിംഗ്.

   സംഗീത സംവിധാനം ഡി.ജെ ശേഖര്‍ മേനോനും ഒര്‍ജിനല്‍ സൗണ്ട് ട്രാക്ക് നേഹയും യാക്‌സണ്‍ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്. ആര്‍ട്ട് ഗോകുല്‍ ദാസ്.

   വസ്ത്രലങ്കാരം -മഷര്‍ ഹംസ, മേക്കപ്പ് -റോണക്‌സ് സേവിയര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -ആബിദ് -അബു -വസിം ഹൈദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ബെന്നി കട്ടപ്പന, വിതരണം -ഒ.പി.എം സിനിമാസ്, പി. ആര്‍. ഒ -ആതിര ദില്‍ജിത്ത്.
   Published by:Chandrakanth viswanath
   First published:
   )}