നടിയെ ആക്രമിച്ച കേസ്: നടൻ ലാലിന്റെയും കുടുംബത്തിന്റെയും വിസ്താരം ആരംഭിച്ചു

Trial on actor Lal and family begins n special court | ലാലിനൊപ്പം ഭാര്യയും മകളും കോടതിയിലെത്തി. നടൻ ദിലീപും അടച്ചിട്ട കോടതി മുറിയിലുണ്ട്

News18 Malayalam | news18-malayalam
Updated: February 6, 2020, 11:40 AM IST
നടിയെ ആക്രമിച്ച കേസ്: നടൻ ലാലിന്റെയും കുടുംബത്തിന്റെയും വിസ്താരം ആരംഭിച്ചു
ലാൽ
  • Share this:
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ലാലിന്റെയും കുടുംബത്തിന്റെയും വിസ്താരം കൊച്ചിയിലെ പ്രത്യേക കോടതിയിൽ ആരംഭിച്ചു. ലാലിനൊപ്പം ഭാര്യയും മകളും കോടതിയിലെത്തി. നടൻ ദിലീപും അടച്ചിട്ട കോടതി മുറിയിലുണ്ട്.

ലാലിന്റെ മകൻ സംവിധാനം ചെയ്ത സിനിമയിൽ അഭിനയിക്കുന്നതിനിടെയാണ് നടി ആക്രമിക്കപ്പെട്ടത്. ലാലിന്റെ ബന്ധുവിന്റെ കാറിലായിരുന്നു നടി സഞ്ചരിച്ചിരുന്നതും. ആക്രമണത്തിനു ശേഷം ക്വട്ടേഷൻ സംഘം ലാലിന്റെ വീടിന് സമീപമാണ് നടിയെ ഇറക്കിവിട്ടതും. നിർമ്മാതവ് ആന്റോ ജോസഫിനൊപ്പമെത്തിയ പി.ടി. തോമസ് എം.എൽ.എയാണ് സ്ഥലത്തേക്ക് പോലീസിനെ വിളിച്ചു വരുത്തിയത്.

കേസിലെ ഒന്നാം സാക്ഷിയായ നടിയുടെ വിസ്താരം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. നടിയുടെ ഭർത്താവിനെയും വിസ്തരിച്ചു. അനാരോഗ്യം കാരണം നടിയുടെ അമ്മയുടെ വിസ്താരം മാറ്റി. കേസിൽ സിനിമാ മേഖലയിൽ നിന്നടക്കം 136 സാക്ഷികളെ ആദ്യ ഘട്ടത്തിൽ വിസ്തരിയ്ക്കും. ഫോറൻസിക് പരിശോധനാ ഫലങ്ങൾ ലഭിച്ച ശേഷം നടിയുടെ ക്രോസ് വിസ്താരം ആരംഭിക്കും.
First published: February 6, 2020, 11:39 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading