ചോളസാമ്രാജ്യത്തിന്റെ ഇതിഹാസ തുല്യമായ ചരിത്രത്തെ ആധാരമാക്കി മണിരത്നം ഒരുക്കുന്ന ചിത്രം പൊന്നിയിന്‍ സെല്‍വനിലെ അടുത്ത ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചോളരാജകുമാരിയായ കുന്ദവൈയുടെ വേഷത്തിലെത്തുന്ന നടി തൃഷയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. പുരുഷന്മാരുടെ ലോകത്തെ ധീരയായ സ്ത്രീയെന്നാണ് കുന്ദവൈയെ കുറിച്ച് പോസ്റ്ററില്‍ നല്‍കിയിരിക്കുന്ന വാചകം. സിനിമയിലെ മറ്റ് കഥാപാത്രങ്ങളുടെ പോസ്റ്ററുകളും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.
പഴുവൂര് രാജ്യത്തിന്റെ രാജ്ഞിയായ നന്ദിനിയായി ഐശ്വര്യ റായിയും, ആദിത്യ കരികാലനായി വിക്രവും വന്തിയ തേവനായി കാര്‍ത്തിയും എത്തുന്ന പോസ്റ്ററുകളാണ് പുറത്തുവന്നിരുന്നത്.
ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്നം പൊന്നിയിന്‍ സെല്വന് ഒരുക്കുന്നത്. 500 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.
Also Read- പൊന്നിയിന്‍ സെല്‍വനില്‍ 'വന്തിയ തേവനായി' കാര്‍ത്തി ; ക്യാരക്ടർ പോസ്റ്റർ പുറത്ത്
പത്താം നൂറ്റാണ്ടിൽ, ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടർ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്.
വിക്രം, ഐശ്വര്യാ റായ്, തൃഷ, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത്കുമാർ, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ധുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. പ്രകാശ് രാജ് അവതരിപ്പിക്കുന്ന സുന്ദര ചോഴര്‍ എന്ന കഥാപാത്രം ആദ്യം അമിതാഭ് ബച്ചനായിരുന്നു അവതരിപ്പിക്കാനിരുന്നത്. കുന്ധവി എന്ന ചോഴ രാജകുമാരിയുടെ വേശത്തിലാണ് തൃഷ എത്തുന്നത്.
Also Read- 'പ്രതികാരത്തിന് മനോഹരമായ ഒരു മുഖമുണ്ട്' ; പഴുവൂർ രാജ്ഞി നന്ദിനിയായി ഐശ്വര്യറായ്
രവി വര്മ്മന് ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ഏ.ആർ.റഹ്മാനാണ് സംഗീതസംവിധായകൻ.. തമിഴ്, ഹിന്ദി, തെലുഗു, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ 30 നു ചിത്രം തിയേറ്ററുകളിൽ എത്തും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.