ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ചരിത്രം രചിച്ച മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്വന്’ രണ്ടാം ഭാഗം ഏപ്രില്‍ 28ന് തിയേറ്ററുകളിലെത്തുകയാണ്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ വിഖ്യാത നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തില്‍ തെന്നിന്ത്യയിലെ തന്നെ ഏറ്റവും വലിയ താരനിരയാണ് അണിനിരന്നത്. പാണ്ഡ്യ യോദ്ധാക്കളുടെ പിടിയില്‍ അകപ്പെട്ട ചോള ഇളവരസന് അരുള്‍മൊഴി വര്‍മ്മനും വന്തിയതേവനും കടലില്‍ വീഴുന്നിടത്താണ് സിനിമയുടെ ആദ്യ ഭാഗം അവസാനിക്കുന്നത്. ഇവര്‍ക്ക് പിന്നീട് എന്ത് സംഭവിക്കുമെന്നും ചോളസാമ്രാജ്യം അഭിമൂഖീകരിച്ചിരിക്കുന്ന പ്രശ്നങ്ങളെ അവര്‍ എങ്ങനെ നേരിടും തുടങ്ങിയുള്ള പ്രേക്ഷകരുടെ നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം രണ്ടാം ഭാഗത്തിലുണ്ടാകും.
സിനിമയില്‍ കുന്ദവൈ എന്ന ചോള രാജകുമാരിയുടെ വേഷത്തിലെത്തിയ തൃഷയുടെ ഗംഭീര മേക്കോവര്‍ എങ്ങനെ ആയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അണിയറക്കാര്‍. കുന്ദവൈയുടെ രൂപത്തിലേക്ക് തൃഷയെ അണിയിച്ചൊരുക്കുന്ന ബിഹൈന്‍ഡ് ദി സീന്‍ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഏകലഖാനിയാണ് തൃഷയുടെ കുന്ദവൈ ഗെറ്റപ്പിനുള്ള വസ്ത്രങ്ങള്‍ ഒരുക്കിയത്. വിക്രം ഗെയ്ക്ക്വാദാണ് തൃഷയുടെ ലുക്കിലെ ഹൈലൈറ്റായി മാറിയ ഹെയര്സ്റ്റൈലിങിന് പിന്നില്‍. സിനിമയില്‍ കുന്ദവൈ അണിഞ്ഞ കമനീയമായ ആഭരണങ്ങള്‍ തയ്യാറാക്കിയത് കിഷന് ദാസാണ്. സിനിമയിലെ പുതിയ ഗാനം ഉടന്‍ പുറത്തുവിടുമെന്ന സൂചനയും വീഡിയോയിലുണ്ട്.
Also Read -‘പൊന്നിയൻ സെൽവൻ’ കണ്ടോ? തമിഴ്നാട്ടിലെ ചോളക്ഷേത്രങ്ങളെക്കുറിച്ച് എന്തറിയാം?
മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട എന്നീ അഞ്ചു ഭാഷകളിൽ ആണ് പിഎസ് 2 റിലീസ് ചെയ്യുക. വിക്രം, കാര്‍ത്തി, ജയംരവി, ഐശ്വര്യ റായ്, തൃഷ, ഐശ്വര്യലക്ഷ്മി, ശരത് കുമാര്‍ , പാര്ത്ഥിപന്, റഹ്മാന്, ശോഭിത ധുലീപാല, പ്രകാശ് രാജ്. പ്രഭു, വിക്രം പ്രഭു, ലാല്‍, ജയറാം തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. എ.ആര് റഹ്മനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. രവി വര്‍മ്മനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സുബ്ബാസ്കരന്റെ ലൈക പ്രൊഡക്ഷന്‍സും മണിരത്നത്തിന്റെ മദ്രാസ് ടോക്കീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.