നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Trojan | വെളളത്തൂവലിലേക്കൊരു യാത്രയും 55 കോടിയുടെ ബാങ്ക് കൊളളയും; സസ്‌പെന്‍സ് ത്രില്ലറായി ട്രോജന്‍

    Trojan | വെളളത്തൂവലിലേക്കൊരു യാത്രയും 55 കോടിയുടെ ബാങ്ക് കൊളളയും; സസ്‌പെന്‍സ് ത്രില്ലറായി ട്രോജന്‍

    കല്യാണത്തലേന്നുള്ള നാല് സുഹൃത്തുക്കളുടെ യാത്രയും, അതിനിടയില്‍ ഇവര്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളും, പിന്നീടുള്ള സംഭവങ്ങളുമാണ് കഥയില്‍ പ്രതിപാദിക്കുന്നത്

    • Share this:
      ട്രോജന്‍ എന്ന മലയാള സിനിമയുടെ മ്യൂസിക് ഓഡിയോ ലോഞ്ചിന്റെ പ്രകാശനകര്‍മ്മം സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിച്ചു. മനോരമ മ്യൂസിക് വഴിയാണ് ഗാനങ്ങള്‍ റിലീസ് ചെയ്യുന്നത്.

      കല്യാണത്തലേന്നുള്ള നാല് സുഹൃത്തുക്കളുടെ യാത്രയും, അതിനിടയില്‍ ഇവര്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളും, പിന്നീടുള്ള സംഭവങ്ങളുമാണ് കഥയില്‍ പ്രതിപാദിക്കുന്നത്. ട്രോജെന്‍ അടുത്ത ആഴ്ച OTT യില്‍ റിലീസ് ചെയ്യും.

      കൃഷ്ണ ശങ്കര്‍ , ശബരീഷ് വര്‍മ്മ, ജൂഡ് ആന്റണി ജോസഫ്, നോബി മാര്‍ക്കോസ്, ദേവന്‍, ഷീലു എബ്രഹാം, മനോജ് ഗിന്നസ്,തുടങ്ങിയവരാണ് അഭിനേതാക്കള്‍. മാര്‍ സ്ലീവാ മെഡിസിറ്റി ചീഫ് പീഡിയാട്രീഷനായ Dr. ജിസ്സ് തോമസ് പാലൂക്കുന്നേല്‍ ചിത്രത്തിന്റെ തിരക്കഥാകൃത്തും, സംവിധായകനും.Dr. PCA ഹമീദാണ് പ്രൊഡ്യൂസര്‍.

      ട്രോജനില്‍ നാലു ഗാനങ്ങളാണ്  ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ഷിജോ കുര്യന്‍ പഴയമ്പള്ളി , എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ലിറ്റിഷ് ഡി തോമസ്,ജോസഫ് പെ രുനിലത്ത്, Dr. കൃഷ്ണന്‍ നമ്പൂതിരി,ക്യാമറാമാനും ക്രിയേറ്റീവ് ഡയറക്ടറുമായ മഹേഷ് മാധവന്‍, സഹ തിരക്കഥാകൃത്ത് ഡോക്ടര്‍ അരുണ്‍ മുരളീന്ദ്രന്‍, ഷിബി കുര്യന്‍ പഴയമ്പള്ളി എന്നിവര്‍ സന്നിഹിതരായിരുന്ന.

      സംവിധായകന്‍ ഡോ. ജിസ്സ് തോമസിന്റെ വാക്കുകള്‍
      ഒന്നുരണ്ടു സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് ചില കഥകള്‍ ഡിസ്‌കസ് ചെയ്തു. കൊറോണയ്ക്കു മുന്‍പുള്ള സമയമായിരുന്നു . ആ സമയത്തു ഹര്‍ത്താല്‍ എന്നൊരു വിഷയത്തെ കുറിച്ച് നമ്മള്‍ ചര്‍ച്ച ചെയ്തു. ഒരു ഹര്‍ത്താല്‍ ദിനം, നാല് സുഹൃത്തുക്കള്‍, അതില്‍ ഒരാളുടെ കല്യാണമാണ്. എന്നാല്‍ ഒരു സാഹചര്യത്തില്‍ അയാള്‍ക്ക് കല്യാണത്തിന്റെ തലേദിവസം കൊച്ചിയില്‍ നില്‍ക്കേണ്ടിവരുന്നു. എന്നാല്‍ കല്യാണം നടക്കുന്നത് നായികയുടെ നാടായ ഇടുക്കി വെള്ളത്തൂവല്‍ ആണ്.

      ഒരു പ്രത്യേക സാഹചര്യത്തില്‍ അയാള്‍ അവിടെ പെട്ടുപോകുന്നു. കൊച്ചിയില്‍ നിന്നും ട്രാവല്‍ ചെയ്തു വെള്ളത്തൂവല്‍ വരെ എത്തണം , ആ മുഹൂര്‍ത്തസമയത്ത് ഈ നാലുപേര്‍ ട്രാവല്‍ ചെയ്തു അവിടെ എത്തുമോ ..എത്തിയാല്‍ തന്നെ കല്യാണം നടക്കുമോ ... ഇതിലെ നായകന്‍ വര്‍ക്ക് ചെയുന്നത് അയാളുടെ അമ്മാവന്റെ ബാങ്കിലാണ്. ആ ബാങ്കില്‍ വലിയൊരു മോഷണം നടക്കുന്നുണ്ട്. 55 കോടിയുടെ ഒരു ബ്‌ളാക് മണി റോബറി നടക്കുകയാണ്. ഇതെല്ലം ചേര്‍ത്തുകൊണ്ട് ആ യാത്രയുമായി ബന്ധപ്പെട്ടുള്ള ചില ട്വിസ്റ്റുകള്‍ ഒക്കെയുള്ള ഒരു കഥ ഡെവലപ് ചെയ്യുന്നു. ആ കഥയാണ്ട്രോജന്‍എന്ന പേരില്‍ ഇപ്പോള്‍ സിനിമയായത്. റിലീസ് ചെയ്യാന്‍ പോകുന്ന സിനിമ.

      ഡോക്ടര്‍ അബ്ദുള്‍ ഹമീദ് എന്ന എന്റെയൊരു സുഹൃത്ത് , അദ്ദേഹം ഒരു യൂറോളജിസ്റ്റ് ആണ്. പുള്ളിക്ക് ഈ കഥ കേട്ടപ്പോള്‍ ഇഷ്ടപ്പെട്ടു. എങ്കില്‍ നമുക്ക് ചെയ്യാമെന്ന് പറയുന്നു. ഏറ്റുമാനൂരില്‍ ഒരു സുഹൃത്തുണ്ട് ഷിജോ കുര്യന്‍. പുള്ളി പണ്ടേ അഭിനയിക്കാന്‍ താത്പര്യമുള്ള ആളാണ്. ഇതിലൊരു വില്ലന്‍ റോളുണ്ട് .ഒരു എമ്മെല്ലെയുടെ റോള്‍. പുള്ളി പറഞ്ഞു ഞാനതു ചെയ്യാം എന്ന്, പിന്നെ പുള്ളിക്ക് പ്രൊഡക്ഷനിലും താത്പര്യം ഉണ്ടായിരുന്നു. പിന്നെ ആ ചര്‍ച്ചകള്‍ അങ്ങനെ മുന്നോട്ടു പോയി.

      അങ്ങനെയാണ് പ്രേമത്തില്‍ നിവിന്‍ പോളിയുടെ കൂടെ അഭിനയിച്ച കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ ഒക്കെ ഇതില്‍ വന്നത്. പ്രേമത്തില്‍ കൃഷ്ണ ശങ്കര്‍ 'കോയ' ആയിട്ടും ശബരീഷ് വര്‍മ്മ 'ശംഭു' ആയിട്ടുമാണ് അഭിനയിച്ചത്. പിന്നെ ജൂഡ് ആന്റണി ജോസഫ്. അവരെയൊക്കെ കഥ കേള്‍പ്പിക്കുകയും അവര്‍ക്ക് ഇഷ്ടപ്പെടുകയും ചെയ്തു. അഭിനയിക്കാമെന്ന് സമ്മതിക്കുകയും ചെയുന്നു. അങ്ങനെയാണ് ഈ സിനിമ ജന്മം കൊള്ളുന്നത്.
      Published by:Jayesh Krishnan
      First published:
      )}