• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മേരിക്കുട്ടിയെ മോഡലാക്കി, ജയസൂര്യയുടെ ഭാര്യയെ ട്രോളി സംവിധായകൻ

Ardra S | news18
Updated: May 16, 2018, 5:01 PM IST
മേരിക്കുട്ടിയെ മോഡലാക്കി, ജയസൂര്യയുടെ ഭാര്യയെ ട്രോളി സംവിധായകൻ
Ardra S | news18
Updated: May 16, 2018, 5:01 PM IST
വ്യത്യസ്ത ഗെറ്റപ്പുകൾ പരീക്ഷിക്കാൻ ഒട്ടും മടിയില്ലത്ത താരമാണ് ജയസൂര്യ. ഇത്തരം ഹിറ്റ് ഗെറ്റപ്പുകൾക്ക് പിന്നിൽ ജയസൂര്യയുടെ ഭാര്യ സരിതയുടെ കരവിരുതും പലപ്പോഴും ഉണ്ടാവാറുണ്ട്. തന്റെ ഏറ്റവും പുതിയ ചിത്രമായ ഞാൻ മേരിക്കുട്ടിയിൽ സാരിയുടുത്ത് 'സുന്ദരി'യായാണ് ജയസൂര്യ എത്തുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകൾക്കും ട്രെയിലറിനുമെല്ലാം വൻ സ്വീകാര്യതയാണ് ഇതിനോടകം ലഭിച്ചരിക്കുന്നത്. ഇതിനിടയിലാണ്  സരിത നടത്തുന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ പരസ്യ ബോർഡുകളിൽ മേരിക്കുട്ടിയുടെ ഗെറ്റപ്പിൽ ജയസൂര്യയെ എത്തിയത്. സംവിധായകൻ രഞ്ജിത്ത് ശങ്കർ തന്റെ ഫേസ്ബൂക്ക് പോസ്റ്റലൂടേയാണ് ജയസൂര്യയേയും ഭാര്യയേയും ട്രോളിക്കൊണ്ട് പരസ്യ ബോർഡിന്റെ ചിത്രം പങ്കു വച്ചത്. ചിത്രത്തോടൊപ്പം ''ലോക ചരിത്രത്തിൽ ആദ്യമായി സ്വന്തം കടയുടെ പരസ്യത്തിന് ഭർത്താവിനെ പെൺവേഷം കെട്ടിച്ച ഭാര്യ!!''എന്ന് കുറിച്ചിട്ടുമുണ്ട്. ഈ കുറിപ്പാണ് വൈറലായത്.

എറണാകുളം നഗരത്തിന്റെ വിവിധയിടങ്ങളിലായാണ് പരസ്യ ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. ഫാഷന്‍ ഡിസൈനറുമായ സരിതയുടെ കരവിരുതില്‍ ഒരുക്കിയ സാരിയുടുത്താണ് ജയസൂര്യ പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതേസമയം സരിത തന്നെയാണ് ഞാൻ മേരിക്കുട്ടിയിലെ വസ്ത്രങ്ങളും ഡിസൈൻ ചെയ്തിരിക്കുന്നത്.
First published: May 16, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍