ആപ്പുകളുടെ മുത്തച്ഛൻ ആണെങ്കിലും ഒരു പതിറ്റാണ്ടിനു മേലെയായി ട്രെൻഡ് വിടാതെയുള്ള നിൽപ്പാണ് ഫേസ്ബുക്. കുറേക്കാലം കഴിഞ്ഞാണ് വരവെങ്കിലും 'ചാറ്റൽ' മഴ കൊള്ളാൻ എന്തുകൊണ്ടും ബെസ്റ്റെന്ന് തെളിയിച്ച് വാട്സാപ്പും ആപ്പ് ലോകത്തെത്തി.
പല പല കുപ്പായങ്ങൾക്കുള്ളിൽ ഉറങ്ങി കിടക്കുന്ന കലാകാരന്മാരെയും കലാകാരികളെയും തട്ടി വിളിച്ച് പാടിച്ചും നൃത്തം കളിപ്പിച്ചും ടിക്ടോക്കും ആപ്പ് സ്നേഹികളെ കയ്യടക്കി.
പക്ഷെ ഇതൊന്നും അല്ല മലയാളിക്ക് ആഘോഷമെന്ന് ഇന്നലെ പ്ളേ സ്റ്റോറിൽ കണ്ട തിക്കും തിരക്കും പഠിപ്പിച്ചു.
ഈ ആപ്പുകൾ തമ്മിൽ ഒരു സംഭാഷണമായാലോ? Bev Qവിനെ കുടിയിരുത്താൻ മെമ്മറി പറമ്പിൽ ഇടം ഇല്ലാതായ ഫോണിൽ നിന്നും ഫേസ്ബുക്, വാട്സാപ്പ്, ടിക്ടോക് എന്ന മൂവി സംഘത്തിൽ ഒരാൾ പടിയിറങ്ങേണ്ടി വരും. അതേപ്പറ്റി ശ്രീകാന്ത് വെട്ടിയാറും സംഘവും ചെയ്ത ട്രോൾ വീഡിയോ ആണിത്. മോഹമുന്തിരി വാറ്റിയവന്‍ കയറിക്കിടക്കാൻ അവരിൽ ആര് പുറത്തിറങ്ങേണ്ടി വരും? വീഡിയോ ഇതാ.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.