തിരുവനന്തപുരം: 'ലൂസിഫറി'ലെ സംഘട്ടന രംഗങ്ങളുടെ പിന്നാമ്പുറക്കാഴ്ചകള്‍ പുറത്തുവിട്ടതിന് പിന്നാലെ ട്രക്ക് പൊട്ടിത്തെറിക്കുന്നതിന്റെ ചിത്രീകരണം പുറത്തുവിട്ട് അണിയറപ്രവർത്തകർ. 'ലൂസിഫര്‍ ബിഹൈന്‍ഡ് ദ സീന്‍ സെഗ്മന്റ് -4' എന്ന പേരിലാണ് ട്രക്ക് ബ്ലാസ്റ്റിങ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
ട്രക്ക് പൊട്ടിത്തെരിക്കുന്ന സീനും അതിന് പിന്നിൽ പ്രവർത്തിച്ചിരുന്നവരെയും വീഡിയോയിൽ കാണാം. പൃഥ്വിരാജും സ്റ്റണ്ട് മാസ്റ്ററും നിർദേശങ്ങളുമായി ഒപ്പമുണ്ട്. ലൂസിഫറിന് രണ്ടാം ഭാഗം വരുന്നുവെന്ന സന്തോഷ വാർത്തകൾക്ക് പിന്നാലെയാണ് ലൂസിഫറിന്റെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിന്റെ വീഡിയോകൾ ഓരോന്നായി അണിയറ പ്രവർത്തകർ പുറത്തുവിടുന്നത്. 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ആദ്യ മലയാളചിത്രമാണ് ലൂസിഫർ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.