മുംബൈ: പ്രശസ്ത സീരിയൽ താരം ആദിത്യ സിംഗ് രജ്പുത് വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ. തിങ്കളാഴ്ച്ചയാണ് ആദിത്യയെ അബോധാവസ്ഥയിൽ കുളിമുറിയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സുഹൃത്താണ് ആദിത്യയെ കുളിമുറിയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാത്റൂമിൽ തലയടിച്ച് വീണാതാകാമെന്ന് സുഹൃത്ത് പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം പൊലീസ് തുടർ നടപടികൾ സ്വീകരിക്കും.
Also Read- പ്രശസ്ത ചലച്ചിത്ര നടൻ ശരത് ബാബു അന്തരിച്ചു; അന്ത്യം ആന്തരാവയവങ്ങളിലെ അണുബാധയെ തുടർന്ന്
ബാത്റൂമിൽ അബോധാവസ്തയിലായിരുന്ന ആദിത്യയെ വാച്ച്മാന്റെ സഹായത്തോടെയാണ് സുഹൃത്ത് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത്.
ഡൽഹി സ്വദേശിയായ ആദിത്യ മോഡലിങ്ങിലൂടെയാണ് സീരിയലിലേക്ക് എത്തുന്നത്. 300 ൽ അധികം പരസ്യചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സ്പ്ലിറ്റ് വില്ല 9 പോലുള്ള റിയാലിറ്റി ഷോകളിലും ഭാഗമായിട്ടുണ്ട്. ലൗവ്, ആഷിഖി, കോഡ് റെഡ്, ആവാസ് സീസൺ 9, ബാഡ് ബോയ് സീസൺ 4 തുടങ്ങിയ ടിവി ഷോകളിലും അഭിനയിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.