• HOME
  • »
  • NEWS
  • »
  • film
  • »
  • സീരിയൽ നടി മൈഥിലിയെ ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സീരിയൽ നടി മൈഥിലിയെ ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
തെലുങ്ക് സീരിയൽ നടി മൈഥിലി (TV actor Mythili) ആത്മഹത്യയ്ക്ക് ശ്രമിച്ചതായും തുടർന്ന് ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ട്. ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തതനുസരിച്ച്, തിങ്കളാഴ്ച രാത്രിയാണ് നടി വസതിയിൽ ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

എന്നാൽ, മൈഥിലിയുടെ ആത്മഹത്യാശ്രമത്തെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചതിനെ തുടർന്ന് അവർ നടിയുടെ മൊബൈൽ ഫോൺ കണ്ടെത്തി അവരുടെ താമസസ്ഥലത്തേക്ക് കുതിച്ചു. നടിയെ അവിടെ അബോധാവസ്ഥയിൽ കണ്ടെത്തുകയും, തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. ഇവർ ഇപ്പോൾ ചികിത്സയിലാണ്.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഭർത്താവ് ശ്രീധർ റെഡ്ഡിക്കെതിരെയും മൈഥിലി കേസ് കൊടുത്തിരുന്നു. തന്റെ ഭർത്താവും മറ്റ് നാല് പേരും ഉപദ്രവിച്ചെന്ന് ആരോപിച്ച് അവർ പിഎസ് പഞ്ചഗുട്ട സ്റ്റേഷനിൽ പരാതി നൽകി.

ബംഗാളി നടി ബിദിഷ ഡി മജുംദാർ ആത്മഹത്യ ചെയ്തതിന് തൊട്ടുപിന്നാലെയാണിത്. മെയ് 25 ന് കൊൽക്കത്തയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ ഇവരെ കണ്ടെത്തിയിരുന്നു. വീട്ടിൽ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു.

ഇതിന് മുമ്പ് പല്ലവി ഡേ എന്ന ബംഗാളി നടിയെയും കൊൽക്കത്തയിലെ ഗാർഫയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് നടിയെ കണ്ടെത്തിയത്.

പിന്നീട്, നടൻ സുമൻ ഡേ സംഭവങ്ങളിൽ ഞെട്ടൽ പ്രകടിപ്പിക്കുകയും മാനസികാരോഗ്യത്തിന് മുൻഗണന നൽകേണ്ട കാര്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. "ഇത് ഞെട്ടിപ്പിക്കുന്നതും സങ്കടപ്പെടുത്തുന്നതുമായ വാർത്തയാണ്. മാനസികാരോഗ്യത്തിന് മുൻഗണന നൽകേണ്ട, നമ്മളെ ബാധിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഞാൻ ജീവിതത്തിൽ ഒരുപാട് കണ്ടിട്ടുണ്ട്, എന്റെ കരിയറിൽ കഷ്ടപ്പെട്ടിട്ടുണ്ട്. അതിനാൽ, ഞാൻ യുവാക്കളെ കാണുമ്പോഴെല്ലാം, ഞാൻ അവരോട് ക്ഷമയോടെയിരിക്കാനും ഒന്നിലും അകപ്പെടാതിരിക്കാനും അഭ്യർത്ഥിക്കാറുണ്ട്. എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ, അത് ഉറ്റസുഹൃത്തോ സഹോദരങ്ങളോ മാതാപിതാക്കളോ മറ്റുമായി പങ്കിടണം. ഞാൻ ഇത് എന്റെ ജീവിതത്തിൽ എപ്പോഴും പിന്തുടരുന്നു," അദ്ദേഹം ഇ-ടൈംസിനോട് പറഞ്ഞു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

Summary: TV actor Mythili was found to have tried ending life at her home and she was rushed to a hospital. The actor is currently recuperating. Police acted in time upon getting a tip-off and saw her lying unconscious at home. The actor had earlier lodged a police complaint against her husband
Published by:user_57
First published: