TV Actor Sameer Sharma| ടെലിവിഷൻ താരം സമീർ ശർമയെ മരിച്ചനിലയിൽ കണ്ടെത്തി

ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ മാനസികാരോഗ്യത്തെ കുറിച്ച് സമീർ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു.

News18 Malayalam | news18-malayalam
Updated: August 6, 2020, 2:13 PM IST
TV Actor Sameer Sharma| ടെലിവിഷൻ താരം സമീർ ശർമയെ മരിച്ചനിലയിൽ കണ്ടെത്തി
സമീർ ശർമ
  • Share this:
ടെലിവിഷൻ താരവും മോഡലുമായ സമീർ ശർമയെ മരിച്ചനിലയിൽ കണ്ടെത്തി. 44 വയസായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മുംബൈ മലാദ് വെസ്റ്റ് അഹിൻസാ മാർഗിലെ വാടക വീട്ടിലെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രിയിൽ വാച്ച്മാനാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ അപ്പാർട്ട്മെന്റ് സമീർ ശർമ വാടയ്ക്കെടുത്തത്. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു. വീട്ടിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായി സീനിയർ പൊലീസ് ഇൻസ്പെകടർ ജോർജ് ഫെർണാണ്ടസ് അറിയിച്ചു.

ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ മാനസികാരോഗ്യത്തെ കുറിച്ച് സമീർ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു.

കഹാനി ഘർ ഘർ കി, ഇസ് പ്യാർ കോ ക്യാം നാം ദൂൻ, ക്യുൻകി സാസ് ഭി കഭി ബഹു തി തുടങ്ങിയ ടെലിവിഷൻ പരമ്പരങ്ങളിൽ സമീർ അഭിനയിച്ചിരുന്നു. യെഹ് റിഷ്തേ ഹൈ പ്യാർ കെയിലെ കുഹുവിന്റെ അച്ഛൻ വേഷമാണ് സമീറിനെ ജനപ്രിയനാക്കിയത്.
TRENDING:Exclusive| ബാലഭാസ്കറിന്റെ മരണം: അപകടശേഷം നടന്ന ഹൈജാക്കിംഗ് എന്തിനുവേണ്ടി?[NEWS]പണം നൽകാതെ ഓട്ടോക്കാരനെ പറ്റിച്ച് മുങ്ങിയ ആളെ തിരിച്ചറിഞ്ഞു ; തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയെന്ന് സൂചന[NEWS]Monsoon Bumper Lottery | ആ അഞ്ചുകോടി കോടനാട്ടെ റെജിൻ കെ രവിയുടെ കൊച്ചുവീട്ടിലേക്ക്[NEWS]

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by: Rajesh V
First published: August 6, 2020, 2:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading