• HOME
  • »
  • NEWS
  • »
  • film
  • »
  • ഹിന്ദി സീരിയൽ താരം ജിമ്മിൽ വർക്ക്ഔട്ടിനിടെ കുഴഞ്ഞുവീണ് മരിച്ചു

ഹിന്ദി സീരിയൽ താരം ജിമ്മിൽ വർക്ക്ഔട്ടിനിടെ കുഴഞ്ഞുവീണ് മരിച്ചു

പ്രശസ്ത മോഡൽ അലീഷ റൗട്ടാണ് ഭാര്യ

  • Share this:
പ്രമുഖ ഹിന്ദി സീരിയൽ താരം സിദ്ധാന്ത് വീർ സൂര്യവംശി ജിമ്മിൽ കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. 46 വയസ്സായിരുന്നു. ജിമ്മിൽ വർക്ക്ഔട്ടിനിടെ കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് ആദ്യ റിപ്പോർട്ടുകൾ. ഹിന്ദിയിലെ പ്രമുഖ സീരിയലുകളായ കുസും, സൂര്യപുത്ര കർണ് എന്നീ സീരിയലുകളിലൂടെ ശ്രദ്ധേയനായ നടനായിരുന്നു.

പ്രശസ്ത മോഡൽ അലീഷ റൗട്ടാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

ജിമ്മിലെ വർക്ക്ഔട്ടിനിടയിൽ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട് അടുത്തിടെ നിരവധി പ്രമുഖ താരങ്ങൾ മരണപ്പെട്ടിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 21ന് പ്രശസ്ത കൊമേഡിയൻ രാജു ശ്രീവാസ്തവയുടെ മരണവും സമാനരീതിയിലായിരുന്നു. ഓഗസ്റ്റ് പത്തിന് ജിമ്മിൽ വർക്ക്ഔട്ടിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ആശുപത്രിയിലായിരുന്ന ശ്രീവാസ്തവ സെപ്റ്റംബർ 21 നാണ് മരിച്ചത്. വർക്ക്ഔട്ടിനിടയിൽ കാർഡിയാക് അറസ്റ്റിനെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു.

പ്രശസ്ത മോഡൽ അലീഷ റൗട്ടാണ് ഭാര്യ. രണ്ട് മക്കളുണ്ട്. എക്താ കപൂറിന്റെ കുസും എന്ന സീരിയലിലൂടെയാണ് സിദ്ധാന്ത് അഭിനയരംഗത്ത് എത്തുന്നത്. ഹിന്ദിയിലെ പ്രമുഖ സീരിയലുകളായ കസൗട്ടി സിന്ദഗീ കേ, ക്യൂം റിഷ്തോം മേൻ കട്ടി ബട്ടി, മംമ്ത, വാരിസ്, സൂഫിയാന പ്യാർ മേരാ, സൂര്യപുത്ര് കർണ്, സമീൻ സേ ആസ്മാൻ തക്, ഭാഗ്യവിദാതാ, കുംകും-ഏക് പ്യാരാ സാ ബന്ദൻ, ഫിയർ ഫയൽസ്: ഡർ കി സച്ഛി തസ് വീരേൻ തുടങ്ങി നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്.
Published by:Naseeba TC
First published: