നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • ടി.വി. സീരിയലിൽ കുളിമുറി വൃത്തിയാക്കുന്ന സ്‌ക്രബർ കൊണ്ട് ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്ന ഡോക്ടർ! രംഗം വൈറൽ

    ടി.വി. സീരിയലിൽ കുളിമുറി വൃത്തിയാക്കുന്ന സ്‌ക്രബർ കൊണ്ട് ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്ന ഡോക്ടർ! രംഗം വൈറൽ

    TV Show Doctor Tries to Save Patient With Bathroom Scrubber | കുളിമുറി വൃത്തിയാക്കുന്ന സ്‌ക്രബർ കൊണ്ട് ഹൃദയത്തിന്റെ പ്രവർത്തനം നിയന്ത്രിക്കുന്ന രംഗവുമായി ഒരു സീരിയൽ. വീഡിയോ വൈറൽ

    സീരിയലിലെ രംഗം

    സീരിയലിലെ രംഗം

    • Share this:
      ആകാശത്തിൽ പറക്കുന്ന വില്ലന്മാർ, ഒരു ബുള്ളെറ്റ് രണ്ടായി പിളർന്നു രണ്ടു ഗുണ്ടകളിൽ തുളച്ചു കയറുന്നു, ജീപ്പ് ആകാശത്തിൽ പൊന്തിപ്പറക്കുന്നു. വർഷങ്ങളായി സിനിമാ മേഖലയിൽ കണ്ടു വരുന്ന രംഗങ്ങളാണിത്. ഭാഷ ഏതെന്നില്ലാതെ ഈ രംഗങ്ങൾ ഇന്നും അനുസ്യൂതം തുടരുന്നു.

      എന്നാൽ സിനിമകളിൽ മാത്രമല്ല സീരിയലുകളിലും യാഥാർഥ്യവുമായി തട്ടിച്ചുനോക്കുമ്പോൾ വളരെയേറെ അന്തരമുള്ള രംഗങ്ങൾ കടന്നു വരുന്നു.

      സീരിയലിൽ പോയിന്റ് ബ്ലാങ്കിൽ കണ്ണുകൾക്ക് നടുവിൽ വെടിയേറ്റ യുവതി ഏറെ നേരം സംസാരിക്കുന്നതും മറ്റും ഏതാനും വർഷങ്ങൾ മുൻപ് ചർച്ചയായിരുന്നു.

      എന്നാൽ ഇതിൽ നിന്നുമെല്ലാം വ്യത്യസ്തമാവുകയാണ് 'കൃഷ്ണകോലി' എന്ന സീരിയലിലെ രംഗം. സീ ബംഗ്ലാ ചാനലിലാണ് ഈ സീരിയൽ പ്രക്ഷേപണം ചെയ്യുന്നത്. ഇതിൽ ചിത്രീകരിച്ചിരിക്കുന്ന ഒരു ആശുപത്രി രംഗമാണ് ചർച്ചാ വിഷയം. മരിക്കാറായ ഒരാളെ ഡോക്‌ടർമാർ രക്ഷിക്കാൻ ശ്രമിക്കുന്ന രംഗമാണ് വൈറലാവുന്നത്. (വീഡിയോ ചുവടെ)



      "ഒന്നും പറയാൻ പറ്റില്ല, ഞങ്ങളുടെ പരമാവധി ശ്രമിക്കുന്നുണ്ട്" എന്ന് പറഞ്ഞ ശേഷം 'ഡീഫിബ്രിലേറ്റർ യന്ത്രം' പ്രവർത്തിപ്പിക്കുന്നു. ഹൃദയാഘാതം വരുമ്പോൾ ഹൃദയത്തിലെ പേശികൾ ഇടറുന്നത് തടയാൻ വൈദ്യുതി കടത്തി വിടുന്ന യന്ത്രമാണിത്.

      എന്നാൽ ഇവിടെ ഡോക്ടർ ഉപയോഗിക്കുന്ന 'ഡീഫിബ്രിലേറ്റർ യന്ത്രം' ആണ് വിഷയം. ഡോക്‌ടറുടെ കൈകളിലേക്ക് നോക്കിയാൽ അക്കാര്യം മനസ്സിലാവും. കുളിമുറി വൃത്തിയാക്കാൻ ഉപയോഗിക്കുന്ന സ്‌ക്രബർ ആ കൈകളിൽ കാണാം.

      സംഗതി നിലം വൃത്തിയാക്കാൻ ഉപയോഗിക്കുന്ന വസ്തുവാണെന്ന കാര്യത്തിൽ ഇ-കോമേഴ്‌സ് സൈറ്റുകളിൽ തർക്കമില്ല. മൂലകളും അരികുകളും വൃത്തിയാക്കാൻ ഈ ബ്രഷ് അത്യുത്തമമെന്നു പ്രോഡക്റ്റ് വിവരണത്തിൽ നിന്നും മനസ്സിലാക്കാം.



      സംഭവം പുറത്തറിഞ്ഞതോടെ ഈ രംഗം ഫേസ്ബുക്കിൽ കാട്ടുതീ പോലെ പടരുകയാണ്. തീർന്നില്ല, മറ്റൊരു യന്ത്രവും വ്യത്യസ്ത രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. മോണിറ്ററിൽ മിനിറ്റിൽ 71 തവണ എന്ന് ഹൃദയമിടിപ്പ് രേഖപ്പെടുത്തുന്നുണ്ട്. ശ്വസനത്തിന്റെ തോത് മിനിറ്റിൽ 29 എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. സി.പി.ആർ. പോലുമില്ലാതെ ഇക്കാര്യങ്ങളെല്ലാം നടത്തിക്കൊണ്ടുപോകുന്ന കാര്യമാണ് ഇവിടെ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
      Published by:meera
      First published:
      )}