• HOME
  • »
  • NEWS
  • »
  • film
  • »
  • TWILIGHT ACTOR GREGORY TYREE BOYCE AND GIRLFRIEND FOUND DEAD1

ട്വിലൈറ്റ് താരം ഗ്രിഗറി തൈറീ ബോയ്സിയും കാമുകിയും വീടിനുള്ളിൽ മരിച്ച നിലയിൽ

മെയ്13നാണ് ഇവർ മരിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്.

മെയ്13നാണ് ഇവർ മരിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്.

മെയ്13നാണ് ഇവർ മരിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്.

  • Share this:
    ട്വിലൈറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ ഗ്രിഗറി തൈറീ ബോയ്സിയെയും കാമുകി നതാലീ അഡിപോജുവിനെയും ലാസ് വെഗാസിലെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി.

    ട്വിലൈറ്റ് ചിത്രങ്ങളിൽ ടൈലർ ക്രൗലെ എന്ന കഥാപാത്രത്തെയാണ് ഗ്രിഗറി അവതരിപ്പിച്ചിരുന്നത്. ഗ്രിഗറിക്ക് 30ഉം നതാലിയയ്ക്ക് 28ഉം വയസുണ്ട്. മെയ്13നാണ് ഇവർ മരിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്.

    വീട്ടിൽ കാർ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഗ്രിഗറിയുടെ ബന്ധു വീട്ടിലെത്തി പരിശോധിച്ചപ്പോഴായിരുന്നു ഇരുവരെയും മരിച്ച നിലയിൽ കണ്ടതെന്ന് ഇ ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഗ്രിഗറി ഇടയ്ക്ക് മകളെ കാണാനായി ലോസ് ആഞ്ചലസിലേക്ക് പോകാറുണ്ട്. അമ്മയുടെ സംരക്ഷണത്തിനായിട്ടാണ് ലാസ് വെഗാസിലെത്തിയത്.

    ഗ്രിഗറിയും നതാലിയെയും ഒരു വർഷത്തോളമായി പ്രണയത്തിലാണ്. നതാലിയെയ്ക്ക് ആദ്യബന്ധത്തിൽ ഒരു മകനുണ്ട്. നിരവധി ബിസിനസുകൾ ഗ്രിഗറി കൈകാര്യം ചെയ്തിരുന്നു. ബിസിനസ് ശൃംഖല വികസിപ്പിക്കുന്നതിന് ഗ്രിഗറിയും നതാലിയെയും പദ്ധതി ഇട്ടിരുന്നതായി ഗ്രിഗറിയുടെ അമ്മ വ്യക്തമാക്കി.
    You may also like:വിവാഹം കഴിക്കാൻ തയാറെടുത്തിരുന്നു; വഞ്ചകനായ കാമുകന് ഒടുവിൽ രഞ്ജിനി ഹരിദാസ് നൽകിയത് എട്ടിന്റെ പണി
    [PHOTO]
    ജൂൺ ഒന്നുമുതൽ വിക്ടേഴ്സ് ചാനലിലൂടെ അധ്യാപകർക്ക് പരിശീലനം; കുട്ടികൾക്ക് വിർച്വൽ ക്ലാസ്
    [NEWS]
    "പറയാന്‍ ഉദ്ദേശിച്ചത് പുതുച്ചേരിയെന്ന്, പറഞ്ഞു വന്നപ്പോൾ ഗോവ എന്നായിപ്പോയി': BBC അഭിമുഖത്തിൽ തിരുത്തുമായി ആരോഗ്യമന്ത്രി
    [NEWS]


    അതേസമയം ഇരുവരുടെയും മരണകാരണം വ്യക്തമല്ല. മാസങ്ങൾക്ക് മുമ്പ് 30ാം ജന്മദിനത്തിൽ ഗ്രിഗറി ഇൻസ്റ്റയിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഒരു ഘട്ടത്തിൽ 30 വയസ്സ് തികയുമെന്ന് ഞാൻ കരുതിയില്ല. എല്ലാവരേയും പോലെ ജീവിതത്തിൽ ഞാൻ തെറ്റുകൾ വരുത്തിയിട്ടുണ്ട്, എന്നാൽ ഇന്ന് മഹാനായവരെ മാത്രം പ്രതിഫലിപ്പിക്കാനുള്ള ദിവസങ്ങളിലൊന്നാണ്. ഹാപ്പി ഡേർട്ടി 30 സെൽഫ്! ഇനിയുള്ള വർഷങ്ങൾ മികച്ചതാക്കു-എന്നായിരുന്നു ഗ്രിഗറി കുറിച്ചത്.
    First published:
    )}