• HOME
  • »
  • NEWS
  • »
  • film
  • »
  • 25th IFFK | രാജ്യാന്തര ചലച്ചിത്ര മേളയിൽ രണ്ട് ചലച്ചിത്രങ്ങളുമായി സംവിധായകൻ ഡോൺ പാലത്തറ

25th IFFK | രാജ്യാന്തര ചലച്ചിത്ര മേളയിൽ രണ്ട് ചലച്ചിത്രങ്ങളുമായി സംവിധായകൻ ഡോൺ പാലത്തറ

Two movies of director Don Palathara to be screened at 25th IFFK | 1956 മധ്യതിരുവിതാംകൂർ, സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്നീ ചിത്രങ്ങൾ ആണ് ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നത്

1956 മധ്യതിരുവിതാംകൂർ, സന്തോഷത്തിന്റെ ഒന്നാം രഹസ്യം

1956 മധ്യതിരുവിതാംകൂർ, സന്തോഷത്തിന്റെ ഒന്നാം രഹസ്യം

  • Share this:
    സംവിധായകൻ ഡോൺ പാലാത്തറയുടെ രണ്ട് സിനിമകൾ  ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. 1956 മധ്യതിരുവിതാംകൂർ, സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്നീ ചിത്രങ്ങൾ ആണ് ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നത്. 'കാലഡോസ്കോപ്പ്', 'മലയാളം സിനിമ ഇന്ന്' എന്നീ വിഭാഗങ്ങളിലാണ് ഈ സിനിമകൾ ക്രമാനുസൃതം പ്രദർശിപ്പിക്കപ്പെടുക. ഒരു സംവിധായകന്റെ രണ്ട് ചിത്രങ്ങൾ ഒരു ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്നത് വളരെ അപൂർവമാണ്.

    മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേള, സ്പെയിനിൽ നടക്കുന്ന ഇൻഡീ ഇൻഡ്യ എന്നീ പ്രദർശനങ്ങൾക്ക് ശേഷം '1956 മധ്യതിരുവിതാംകൂറിന്റെ' ഇൻഡ്യയിലെ ആദ്യ പ്രദർശനം ആണ് ഐ.എഫ്.എഫ്.കെയിൽ ഉണ്ടാവുന്നത്. എന്നാൽ, 'സന്തോഷത്തിന്റെ ഒന്നാം രഹസ്യം' എന്ന ചിത്രത്തിന്റെ ലോകത്തിലെ തന്നെ ആദ്യ പ്രദർശനം ആവും ഫെബ്രുവരിയിൽ നടക്കുന്ന ഫെസ്റ്റിവലിലേത്.

    റിമാ കല്ലിങ്കലും ജിതിൻ പുത്തഞ്ചേരിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സന്തോഷത്തിന്റെ ഒന്നാം രഹസ്യം, ഒരു കാറിൽ ഒറ്റ ഷോട്ടിൽ ചിത്രീകരിച്ചിരുക്കുന്ന ഒരു റിലേഷൻഷിപ്പ് ഡ്രാമ ആണ്. ഛായാഗ്രഹണം സജി ബാബു. ബീ കേവ് മൂവീസിന്റെ ബാനറിൽ ഷിജോ കേ ജോർജ്ജ് ആണു സിനിമ നിർമ്മിച്ചിരിക്കുന്നത്.



    '1956 മധ്യതിരുവിതംകൂർ' ഭൂപരിഷ്കരിണത്തിനും മുൻപേ ഇടുക്കിയിലേക്ക് കുടിയേറിയ ഒരു പറ്റം കൃഷിക്കാർ നടത്തുന്ന ഒരു വേട്ടയുടെ കഥ പറയുന്നു. '1956 മധ്യതിരുവിതംകൂർ' നിർമ്മിച്ചിരിക്കുന്നത് ആർട്ട്ബീറ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിലാഷ് കുമാറാണ്. ജെയ്ൻ ആൻഡ്രൂസ്, ആസിഫ് യോഗി എന്നിവർ പ്രധാന വേഷങ്ങളിൽ വരുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയിൽ അലക്സ് ജോസഫ് കാമറയും ജയേഷ് മോഹൻ അസോസിയേറ്റ് ക്യാമറയും ചെയ്യുന്നു.

    ഇരു സിനിമകളിലും പശ്ചാത്തലസംഗീതം ബേസിൽ സി.ജെ., സൗണ്ട് മിക്സിങ്ങ് ഡാൻ ജോസ്, സൗണ്ട് എഡിറ്റിങ് അരുൺ വർമ്മ, ലിറിക്സ് ഷെറിൻ കാതറിൻ, കളറിങ്ങ് ലിജു പ്രഭാകർ, പബ്ലിസിറ്റി ഡിസൈൻസ് ദിലീപ് ദാസ് എന്നിവരാണ്.

    സന്തോഷത്തിന്റെ ഒന്നാം രഹസ്യത്തിൽ ലൈവ് റെക്കോർഡിങ്ങ് ചെയ്തിരിക്കുന്നത് ആദർശ് ജോസഫ് പാലമറ്റവും 1956, മധ്യതിരുവിതംകൂറിൽ സന്ദീപ് കുറിശേരി , ജിജി ജോസഫ് എന്നിവരും ആണ്.
    Published by:user_57
    First published: