• HOME
  • »
  • NEWS
  • »
  • film
  • »
  • Spadikam | സിൽക്ക് സ്മിതയായി നിറഞ്ഞാടി ജ്യോതിഷ് മട്ടന്നൂർ; 'സ്‌ഫടികം' റീ-റിലീസ് ആഘോഷം ശ്രദ്ധനേടുന്നു

Spadikam | സിൽക്ക് സ്മിതയായി നിറഞ്ഞാടി ജ്യോതിഷ് മട്ടന്നൂർ; 'സ്‌ഫടികം' റീ-റിലീസ് ആഘോഷം ശ്രദ്ധനേടുന്നു

ജ്യോതിഷ് മട്ടന്നൂർ സിൽക്ക് സ്മിതയുടെ വേഷത്തിലും ജയപ്രകാശ് മോഹൻലാലിന്റെ റോളിലും അവതരിപ്പിച്ച 'ഏഴിമല പൂഞ്ചോല...' ഡാൻസാണ് ശ്രദ്ധ നേടുന്നത്

  • Share this:

    സ്ഫടികത്തിന്റെ (Spadikam) റീ റിലീസ് ദിവസം മോഹൻലാൽ ഫാൻസ് കാട്ടാക്കട താലൂക്ക് കമ്മറ്റി നടത്തിയ വിപുലമായ ആഘോഷ പരിപാടികൾ ശ്രദ്ധ നേടിയിരുന്നു. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ തിയേറ്റർ സമുച്ചയമായ കാട്ടാക്കട ശ്രീ കാളിദാസ് മൾട്ടിപ്ലക്സ് തിയേറ്ററിലായിരുന്നു സ്ഫടികം രണ്ടാം വരവ് ഫാൻസ് ആഘോഷിച്ചത്.

    ജ്യോതിഷ് മട്ടന്നൂർ സിൽക്ക് സ്മിതയുടെ വേഷത്തിലും ജയപ്രകാശ് മോഹൻലാലിന്റെ റോളിലും ‘ഏഴിമല പൂഞ്ചോല…’ ഡാൻസ് അവതരിപ്പിക്കുകയും പ്രേക്ഷകരുടെ അഭിനന്ദനങ്ങൾ നേടുകയുമുണ്ടായി.

    ഭദ്രൻ സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി ഒൻപതിന് തിയേറ്ററുകളിൽ റീ-റിലീസ് ചെയ്തിരുന്നു. 1995ലെ ബോക്‌സ് ഓഫീസിൽ 8 കോടിയിലധികം കളക്ഷൻ നേടിയ ചിത്രം ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രങ്ങളിൽ ഒന്നായിരുന്നു. മറ്റു സുപ്രധാന പുരസ്കാരങ്ങൾക്കൊപ്പം മോഹൻലാൽ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടുകയുമുണ്ടായി.

    ചിത്രം തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലേക്ക് റീമേക്ക് ചെയ്തു. വർഷങ്ങൾക്കിപ്പുറം ഈ സിനിമ ഒരു ആരാധനാ പദവി കൈവരിച്ചു. ആടു തോമ എന്ന കഥാപാത്രം വർഷങ്ങളായി ഒരു പോപ്പ് കൾച്ചർ ഐക്കണായി മാറി.

    2020 മാർച്ചിൽ, ചിത്രത്തിന്റെ 25-ാം വാർഷിക വേളയിൽ, ‘സ്‌ഫടികം’ ഡിജിറ്റലായി മെച്ചപ്പെടുത്തി തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്യാനുള്ള പദ്ധതി പ്രഖ്യാപിച്ചു.

    Summary: Two people dressed-up as Silk Smitha and Mohanlal dance at Spadikam re-release success celebrations in various places

    Published by:user_57
    First published: