• HOME
  • »
  • NEWS
  • »
  • film
  • »
  • Shiv Kumar Subramaniam| ബോളിവുഡ് നടന്‍ ശിവ് കുമാര്‍ സുബ്രഹ്മണ്യം അന്തരിച്ചു

Shiv Kumar Subramaniam| ബോളിവുഡ് നടന്‍ ശിവ് കുമാര്‍ സുബ്രഹ്മണ്യം അന്തരിച്ചു

മകന്‍ മരിച്ച് രണ്ടു മാസത്തിന് ശേഷമാണ് കുമാറിന്‍റെ വിയോഗം. ബ്രയിന്‍ ട്യൂമറിനെ തുടര്‍ന്നാണ് ശിവ് കുമാറിന്‍റെയും ദിവ്യ ജഗ്വാലയുടെയും ഏകമകന്‍ മരിക്കുന്നത്.

  • Share this:
    മുംബൈ: പ്രശസ്ത ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ ശിവ് കുമാര്‍ സുബ്രഹ്മണ്യം (Shiv Kumar Subramaniam) അന്തരിച്ചു. ഞായറാഴ്ച രാത്രി മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല. മകന്‍ മരിച്ച് രണ്ടു മാസത്തിന് ശേഷമാണ് കുമാറിന്‍റെ വിയോഗം. ബ്രയിന്‍ ട്യൂമറിനെ തുടര്‍ന്നാണ് ശിവ് കുമാറിന്‍റെയും ദിവ്യ ജഗ്വാലയുടെയും ഏകമകന്‍ മരിക്കുന്നത്. 16ാം പിറന്നാള്‍ ആഘോഷിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയായിരുന്നു മകന്‍റെ മരണം.

    1989ൽ വിധു വിനോദ് ചോപ്രയുടെ പരിന്ദ എന്ന ചിത്രത്തിലൂടെ എഴുത്തുകാരനായി തന്‍റെ കരിയർ ആരംഭിച്ച നടൻ പിന്നീട് നിരവധി സിനിമകളിലും ടെലിവിഷൻ ഷോകളിലും പ്രത്യക്ഷപ്പെട്ടു. ടു സ്റ്റേറ്റ്സ് എന്ന ചിത്രത്തിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. റോക്കി ഹാന്‍ഡ്സം, അങ്‍ലി കാമിനി, 1942: എ ലവ് സ്റ്റോറി, അർജുൻ പണ്ഡിറ്റ്, ചമേലി, എന്നിവയാണ് മറ്റു ചിത്രങ്ങള്‍. ഏറ്റവും ഒടുവിൽ മീനാക്ഷി സുന്ദരേശ്വറിലും തിളങ്ങി. ഹസാറോൻ ഖ്വായിഷൈൻ ഐസി , പരിന്ദ എന്നിവക്ക് യഥാക്രമം മികച്ച കഥയ്ക്കും മികച്ച തിരക്കഥയ്ക്കുമുള്ള ഫിലിം ഫെയർ പുരസ്കാരം ശിവ് കുമാർ സുബ്രഹ്മണ്യത്തിന് ലഭിച്ചിരുന്നു.

    സുബ്രഹ്മണ്യം പിന്നീട് സപ്പോർട്ടിങ് റോളുകളിലും തിളങ്ങി. 2 സ്‌റ്റേറ്റ്‌സ്, നെയിൽ പോളിഷ്, റോക്കി ഹാൻഡ്‌സം, ഹിച്ച്‌കി, ഹാപ്പി ജേണി, റിസ്‌ക്, പ്രഹാർ, ഉംഗ്‌ലി, ബാംഗിസ്ഥാൻ, കാമിനി, സ്റ്റാൻലി കാ ദബ്ബ തുടങ്ങിയ സിനിമകളിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടു.

    അദ്ദേഹത്തിന്റെ മരണവാർത്തയറിഞ്ഞ് സിനിമാ ലോകം ഒന്നടങ്കം ദുഃഖത്തിൽ മുങ്ങി. നിരവധി കലാകാരന്മാർ സോഷ്യൽ മീഡിയയിലൂടെ അന്തരിച്ച നടന് ആദരാഞ്ജലികൾ അർപ്പിച്ചു. ചലച്ചിത്ര നിർമ്മാതാവ് അശോക് പണ്ഡിറ്റും സോഷ്യൽ മീഡിയയിലൂടെ ശിവ സുബ്രഹ്മണ്യത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. 'നമ്മുടെ പ്രിയ സുഹൃത്തും മഹാനടനും അത്ഭുതകരമായ മനുഷ്യനുമായ ശിവ സുബ്രഹ്മണ്യത്തിന്റെ ദുഃഖകരമായ വിയോഗത്തെ കുറിച്ച് അറിഞ്ഞതിൽ അഗാധമായ ഞെട്ടലും ദുഃഖവും തോന്നുന്നു. അദ്ദേഹത്തിന്റെ ഭാര്യ ദിവ്യയ്ക്ക് എന്റെ ഹൃദയംഗമമായ അനുശോചനം. ഈ ദുരന്തത്തെ നേരിടാനുള്ള ഊർജ്ജം ദൈവം നിങ്ങൾക്ക് നൽകട്ടെ. സമാധാനം!'- അദ്ദേഹം ട്വീറ്റ് ചെയ്തു.

    English Summary: Actor-screenwriter Shiv Kumar Subramaniam has passed away. The talented artiste was last seen in Meenakshi Sundareshwar, playing Sanya Malhotra’s onscreen father. Subramaniam’s funeral will take place on Monday morning, with cremation happening at Mumbai’s Mokshdham Hindu Shamshanbhoom.
    Published by:Rajesh V
    First published: