മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക്കിലെ 'റഹീമുൻ അലീമുൻ' എന്ന ഗാനത്തിന് അറബിക് വേർഷൻ ഒരുക്കി പ്രശസ്ത യുഎഇ ഗായകൻ ഖലഫ് ബുഖ്തൈർ. സുശിൻ ശ്യാം ഒരുക്കിയ മനോഹര ഗാനത്തിന് അറബിക് വരികൾ നൽകിയാണ് ഖലഫ് ബുഖ്തൈർ ചിട്ടപ്പെടുത്തിയിരിക്കുന്നത്. മുഹമ്മദ് ബുഖ്തൈർ ആണ് അറബിക് വേർഷൻ ആലപിച്ചിരിക്കുന്നത്.
ഖലഫ് ബുഖ്തൈർ തന്റെ യൂട്യുബ് ചാനലിലൂടെ പുറത്തിറക്കിയ ഗാനത്തിന് ഇതിനകം മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വീഡിയോയിൽ അറബി വരികളുടെ അർത്ഥവും നൽകിയിട്ടുണ്ട്.
Also Read-
'ഇടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വര്‍ഷം; ഈ അഭ്യാസങ്ങള്‍ വേദനസഹിച്ച്'; മമ്മൂട്ടി
മാലിക്കിലെ 'റഹീമുന്‍ അലീമുന്‍' എന്ന ഗാനം എഴുതിയത് സൂഫി മിസ്റ്റിക് സംഗീതധാരയിലൂടെ ശ്രദ്ധേയനായ പാട്ടുകാരൻ സമീർ ബിൻസിയാണ്. സമീര്‍ ബിന്‍സിക്കൊപ്പം സൂഫി ഗായകനുമായ ഇമാം മജ്ബൂര്, ഹിദ ചോക്കാട്, മിഥുലേഷ് ചോലക്കല്‍, സിനാന് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്.
1 - റഹീമുൻ അലീമുൻ ഗഫാറുൻ സത്താറുൻ
ഹകീമുൻ ശകൂറുൻ ഖുദ്ദൂസുൻ സുബ്ബൂഹുൻ
2 - അൽ മൗതു ഫീ അംനിസ്സ്വദ് രി ഹലാവ:
അസ്സയ്റു ലിൽ ഹഖി ഫിസ്സയ്റി ഹബീബ:
ഇതാണ് മാലിക്കിലെ പാട്ടിന്റെ വരികൾ. ഇതിന്റെ മലയാള അർത്ഥം സമീർ ബിൻസി നേരത്തേ വ്യക്തമാക്കിയിരുന്നു.
ഉൾനെഞ്ചിൽ ഭയമില്ലെങ്കിൽ മരണമെത്ര മധുരം !
പ്രണയിയുടെ യാത്ര(യിൽ) തന്നെ പൊരുളിലേക്കുള്ള പ്രയാണം
എന്നാണ് വരികളുടെ സ്വതന്ത്ര മലയാള അർത്ഥം.
ടേക്ക് ഓഫ്, സീ യൂ സൂണ്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രമാണ് മാലിക്. ഫഹദ് ഫാസിലും മഹേഷ് നാരായണനും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം തിയേറ്ററിൽ പുറത്തിറങ്ങുമെന്നാണ് കരുതിയതെങ്കിലും കോവിഡ് പ്രതിസന്ധിമൂലം ആമസോൺ പ്രൈമിലാണ് റിലീസ് ചെയ്തത്. കോവിഡിനെ തുടർന്ന് ഒടിടിയിൽ പുറത്തിറങ്ങിയ നാലാമത്തെ ഫഹദ് ഫാസിൽ ചിത്രമാണ് മാലിക്.
നിമിഷ സജയൻ, ജലജ, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്, സലിംകുമാര്‍, ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട്, രാജേഷ് ശര്‍മ, അമല്‍ രാജ്, സനല്‍ അമന്, പാര്‍വത, ചന്തുനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.