നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • നാഗരിക മനുഷ്യനും മൃഗത്തിനും ഇടയിൽപ്പെട്ട ആദിവാസികളുടെ കഥ; ഉടലാഴത്തിന്‍റെ ടീസർ പുറത്ത്

    നാഗരിക മനുഷ്യനും മൃഗത്തിനും ഇടയിൽപ്പെട്ട ആദിവാസികളുടെ കഥ; ഉടലാഴത്തിന്‍റെ ടീസർ പുറത്ത്

    മോഹൻലാൽ നായകനായ ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാർഡ് നേടിയ മണിയാണ് ഉടലാഴത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

    Udalazham

    Udalazham

    • Share this:
      ഗുളികൻ എന്ന ആദിവാസി ട്രാൻസ്ജെൻഡര്‍ ചെറുപ്പക്കാരന്റെ കഥപറയുന്ന ചിത്രമാണ് ഉടലാഴം. മുംബൈ മാമി ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പ്രീമിയറായി പ്രദർശിപ്പിക്കപ്പെട്ട ഉടലാഴം 2019ൽ കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. പ്രശസ്ത സംവിധായകൻ ആഷിഖ് അബുവാണ് സോഷ്യൽ മീഡിയയിലൂടെ ടീസർ പങ്കു വച്ചത്.

      മോഹൻലാൽ നായകനായ ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാർഡ് നേടിയ മണിയാണ് ഉടലാഴത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡോക്ടേഴ്സ് ഡിലമയുടെ ബാനറിൽ ഡോ. മനോജ് കെ.ടി, ഡോ. രാജേഷ് എം.പി, ഡോ. സജീഷ് എം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആഷിഖ് അബുവാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.

      ഉണ്ണികൃഷ്ണൻ ആവളയാണ് ഉടലാഴം സംവിധാനം ചെയ്തിരിക്കുന്നത്. ഡോക്ടർമാരായ മനോജ് കെ ടി, രാജേഷ് കുമാർ എം പി, സജീഷ് എം എന്നിവർചേർന്നാണ് ഈ ചിത്രം നിർമിച്ചത്. മണിയെക്കൂടാതെ രമ്യ, ഇന്ദ്രൻസ്, ജോയ് മാത്യു, അനുമോൾ എന്നിവരും ചിത്രത്തിൽ മുഖ്യവേഷത്തിലെത്തുന്നു.
      First published:
      )}