യുക്രെയ്ന്- റഷ്യ (Ukraine - Russia) യുദ്ധത്തിന്റെ (war) പശ്ചാത്തലത്തില്‍ പുതിയ ഹോളിവുഡ് (Hollywood) സിനിമകള്‍ റഷ്യയില്‍ റിലീസ് ചെയ്യുന്നതില്‍ നിന്ന് നിര്‍മാണ കമ്പനികള്‍ പിന്മാറി. യൂണിവേഴ്സ്, പാരമൗണ്ട്, സോണി, ഡിസ്നി, വാര്‍ണര്‍ ബ്രോസ് തുടങ്ങിയ മുന്‍നിര ഹോളിവുഡ് നിര്‍മാണ കമ്പനികളാണ് തങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ റഷ്യയില്‍ വിതരണം ചെയ്യുന്നില്ലെന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്.
ദി വാള്‍ട്ട് ഡിസ്നി കമ്പനിയാണ് ആദ്യം തീരുമാനവുമായി രംഗത്തെത്തിയത്. ഡിസ്നിയുടെ ഏറ്റവും പുതിയ ചിത്രമായ ടേണിങ് റെഡ് മാര്‍ച്ച് 10 ന് റഷ്യയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. യുക്രെയ്നില്‍ റഷ്യയുടെ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ തങ്ങളുടെ സിനിമ പിന്‍വലിക്കുകയാണെന്ന് വാള്‍ട്ട് ഡിസ്നി കമ്പനി വ്യക്തമാക്കി.
read also- Russia Ukraine | യുക്രെയ്നിൽനിന്നുള്ള 168 മലയാളി വിദ്യാർത്ഥികൾ കൂടി കൊച്ചിയിലെത്തി
യാതൊരു പ്രകോപനവുമില്ലാതെ യുക്രെയ്നെ റഷ്യ ആക്രമിക്കുകയും അവിടെ ജീവിക്കുന്ന സാധാരണ ജനങ്ങളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളി വിടുകയും ചെയ്തു. യുക്രൈനെതിരേയുള്ള സൈനിക നടപടി തുടരുന്നിടത്തോളം കാലം റഷ്യയില്‍ ഡിസ്നിയുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നില്ല- ഡിസ്നിയുടെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
റഷ്യന്‍ റിലീസില്‍ നിന്ന് ഡിസ്നി പിന്മാറിയതിന് പിന്നാലെയാണ് യൂണിവേഴ്സ്, പാരമൗണ്ട്, സോണി, ഡിസ്നി, വാര്‍ണര്‍ ബ്രോസ് തുടങ്ങിയ കമ്പനികളും തങ്ങളുടെ തീരുമാനം അറിയിച്ചത്. ഈ ആഴ്ച പ്രദര്‍ശനം നിശ്ചയിച്ചിരുന്ന വാര്‍ണര്‍ ബ്രോസിന്റെ ബാറ്റ്മാന്, വരാനിരിക്കുന്ന സോണി പിക്ചേഴ്സിന്റെ മോര്‍ബിയസ്, പാരാമൗണ്ടിന്റെ ”ദി ലോസ്റ്റ് സിറ്റി”, ”സോണിക് ദി ഹെഡ്ജ്ഹോഗ് 2″ എന്നീ സിനിമകളും റഷ്യയില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് കമ്പനികള്‍ പറഞ്ഞു.
Russia-Ukraine War | കീവിൽ ശക്തമായ നാല് സ്ഫോടനങ്ങൾ; വ്യോമാക്രമണ സൈറൻ മുഴക്കി റഷ്യൻ സേന
കീവ്: യുക്രെയ്ൻ (Ukraine) തലസ്ഥാനമായ കീവിൽ 'ശക്തമായ' നാല് സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ട്.റഷ്യൻ സേനയുടെ വ്യോമാക്രമണ (Airstrikes) സൈറണുകൾ മുഴങ്ങിയതിന് പിന്നാലെയാണ് നാല് സ്ഫോടനങ്ങൾ ഉണ്ടായത്. യുക്രേനിയൻ വാർത്താ വൃത്തങ്ങൾ അനുസരിച്ച്, കീവിൽ നാല് ശക്തമായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആദ്യ രണ്ടെണ്ണം നഗരമധ്യത്തിലാണ്, മറ്റുള്ളവ ദ്രുഷ്ബി നരോഡോവ് മെട്രോ ഏരിയയിലാണ്. പെചെർസ്കി ജില്ല, പോസ്നാക്കി, ഗൊലോസെവ്സ്കി എന്നിവിടങ്ങളിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
read also- Russia-Ukraine War| ഭക്ഷണത്തിനായി കൈനീട്ടുന്ന മനുഷ്യർ; യുദ്ധഭീകരതയുടെ നേർകാഴ്ച്ചകൾ
യുക്രേനിയൻ നഗരമായ കെർസൺ റഷ്യൻ സൈന്യം പിടിച്ചെടുത്തു. പ്രാദേശിക ഉദ്യോഗസ്ഥർ ബുധനാഴ്ച വൈകി ഇക്കാര്യം സ്ഥിരീകരിച്ചു, ഒരാഴ്ച മുമ്പ് റഷ്യ, യുക്രെയ്ൻ ആക്രമിച്ചതിനുശേഷം വീഴുന്ന ആദ്യത്തെ പ്രധാന നഗര കേന്ദ്രമാണിതെന്ന് എ എഫ് പി റിപ്പോർട്ട് ചെയ്തു. "(റഷ്യൻ) അധിനിവേശക്കാർ നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉണ്ട്, അവർ വളരെ അപകടകാരികളാണ്," റീജിയണൽ അഡ്മിനിസ്ട്രേഷന്റെ തലവൻ ഗെന്നഡി ലഖുത ടെലിഗ്രാമിൽ എഴുതി. റഷ്യയുടെ അധിനിവേശത്തിനുശേഷം ഒരാഴ്ചയ്ക്കുള്ളിൽ ഒരു ദശലക്ഷം അഭയാർത്ഥികൾ ഉക്രെയ്നിൽ നിന്ന് പലായനം ചെയ്തു യു എൻ മനുഷ്യാവകാശ സംഘടന വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.