നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • 62 Years of Kamal Hassan | തമിഴകത്തിന്റെ ഉലകനായകന്‍; കമലിസത്തിന്റെ 62 വര്‍ഷങ്ങള്‍

    62 Years of Kamal Hassan | തമിഴകത്തിന്റെ ഉലകനായകന്‍; കമലിസത്തിന്റെ 62 വര്‍ഷങ്ങള്‍

    തമിഴിലും ഹിന്ദിയിലും മലയാളത്തിലുമെല്ലാം തന്റെ വ്യക്തിമുദ്ര പതിപ്പിച്ച പ്രിയതാരം അഭിനയത്തില്‍ മാത്രമല്ല, സിനിമയുടെ സകല രംഗങ്ങളിലും പ്രവര്‍ത്തിച്ച് വിസ്മയം തീര്‍ത്ത വ്യകതിയും കൂടിയാണ്.

    • Share this:
      ഉലകനായകനെന്നാല്‍ കമലഹാസനാണ്.                                                        ഇന്ത്യന്‍ സിനിമയുടെ അഭിമാനവും അഹങ്കാരവുമാണ് ഉലകനായകന്‍ എന്ന വിളിപ്പേരുള്ള കമലഹാസന്‍. അവിസ്മരണീയമായ നിരവധി കഥാപാത്രങ്ങള്‍ സിനിമാ ലോകത്തിന്‌  അദ്ദേഹം സമ്മാനിച്ച് ഇന്നേക്ക് 62 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്നു. തമിഴിലും ഹിന്ദിയിലും മലയാളത്തിലുമെല്ലാം തന്റെ വ്യക്തിമുദ്ര പതിപ്പിച്ച പ്രിയതാരം അഭിനയത്തില്‍ മാത്രമല്ല, സിനിമയുടെ സകല രംഗങ്ങളിലും പ്രവര്‍ത്തിച്ച് വിസ്മയം തീര്‍ത്ത വ്യകതിയും കൂടിയാണ്.

      പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന പകര്‍ന്നാട്ടങ്ങളുമായി ഇന്ത്യന്‍ സിനിമയുടെ തലയെടുപ്പായി നില്‍ക്കുന്ന പ്രിയ താരം കാലത്തെയും തോല്‍പിച്ചുകൊണ്ട് ചലച്ചിത്ര ലോകത്തെ തന്നെ അതിശയിപ്പിച്ച് മുന്നേറുകയാണ്.

      1960-ല്‍ ജമിനി ഗണേശനും സാവിത്രിക്കുമൊപ്പമാണ് എ.വി.എമ്മിന്റെ 'കളത്തൂര്‍ കണ്ണമ്മ' എന്ന ചിത്രത്തിലൂടെ ആറാം വയസ്സില്‍ കമലഹാസന്‍ തിരശീലക്ക് മുന്നിലെത്തുന്നത്.
      ആറാം വയസില്‍ അഭിനയിച്ച ആദ്യ ചിത്രത്തില്‍ തന്നെ ഏറ്റവും നല്ല ബാലനടനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം കമല്‍ ഹാസനു ലഭിച്ചു. പിന്നീട് നാലു ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 19 ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും ഉള്‍പെടെ ധാരാളം ബഹുമതികള്‍ക്ക് അര്‍ഹനായ താരം ഇന്നും സിനിമയില്‍ തന്റെ ജൈത്രയാത്ര തുടരുകയാണ്.

      അപൂര്‍വ രാഗങ്ങള്‍ എന്ന സിനിമയിലൂടെയായിരുന്നു ഒരു നടന്‍ എന്ന രീതിയില്‍ അദ്ദേഹം മുന്‍ നിരയിലേക്ക് വന്നത്. 1960 മുതല്‍ 63 വരെയുള്ള കാലഘട്ടത്തില്‍ കണ്ണും കരളും എന്ന ഒരു മലയാളം ചലച്ചിത്രം ഉള്‍പെടെ അഞ്ചു ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചു. ടി.കെ.എസ് നാടക സഭയിലെ അനുഭവങ്ങള്‍ അദ്ദേഹത്തിലെ നടനെ രൂപപ്പെടുത്തി.

      1972-ല്‍ 'മന്നവന്‍' എന്ന ചിത്രത്തില്‍ സഹനടനായി സിനിമാലോകത്ത് തിരിച്ചുവരവ് നടത്തി. തുടര്‍ന്ന് 'പരുവകാലം', 'ഗുമസ്താവിന്‍ മകന്‍' എന്ന സിനിമകള്‍ ചെയ്തു. കെ ബാലചന്ദറിന്റെ 'നാന്‍ അവനില്ലെ' എന്ന ചിത്രത്തില്‍ ജമിനി ഗണേശനോടൊപ്പം അഭിനയിക്കാനും അവസരം കിട്ടി. ഈ കാലഘട്ടത്തില്‍ 'കന്യാകുമാരി', 'വിഷ്ണുവിജയം' എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചു.

      എപ്പോഴും മലയാളസിനിമയോടും പ്രത്യേകതാല്‍പ്പര്യം കാണിക്കുന്ന താരം ഈറ്റ , ചാണക്യന്‍ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളില്‍ വേഷമിടുകയും നിരവധി ചിത്രങങ്ങളില്‍ ഗസ്റ്റ് റോളില്‍ എത്തുകയും ചെയ്തിട്ടുണ്ട്. രാജ പാര്‍വൈ, അപൂര്‍വ സഹോദരങ്ങള്‍, മൈക്കിള്‍ മദന കാമരാജന്‍, തേവര്‍ മകന്‍, മഹാനദി, ഹേറാം, ആളവന്താന്‍, അന്‍പേ ശിവം, നള ദമയന്തി, വിരുമാണ്ടി, ദശാവതാരം, മന്‍മദന്‍ തുടങ്ങി നിരവധി ചിത്രങ്ങളുടെ തിരക്കഥയും ഈ മഹാനടന്‍ രചിച്ചിട്ടുണ്ട്.
      ഇന്‍ഡ്യന്‍ 2 വിക്രം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കിലാണ് കമലഹാസനിപ്പോള്‍.

      അഭിനയത്തില്‍ മാത്രമല്ല സംഗീതത്തിലും ഉലകനായകന്‍ പ്രശസ്തി പിടിച്ചു പറ്റിയിട്ടുണ്ട്. നിരവധി ഗാനങ്ങള്‍ ആലപിച്ച അദ്ദേഹം ഹേ റാം, വിരുമാണ്ടി, ഉന്നൈപോലൊരുവന്‍, മന്‍മദന്‍ അമ്ബ് എന്നീ ചിത്രങ്ങള്‍ക്കു വേണ്ടി ഗാനങ്ങളും രചിച്ചിട്ടുണ്ട്. ഏതാണ്ട് 70 ഓളം ഗാനങ്ങളാണ് പല ഭാഷകളിലായി അദ്ദേഹം പാടിയിട്ടുള്ളത്. കമല്‍ നര്‍പണി ഐക്യം എന്ന സംഘടനയിലൂടെ ധാരാളം സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി വരുന്നു.
      Published by:Karthika M
      First published:
      )}