• HOME
 • »
 • NEWS
 • »
 • film
 • »
 • Lata Mangeshkar | മധുബാല മുതൽ പ്രിയങ്ക ചോപ്രവരെയുള്ളവർക്കായി ലതാ മങ്കേഷ്‌കർ പാടിയത് 5000 ത്തിൽപ്പരം ഗാനങ്ങൾ

Lata Mangeshkar | മധുബാല മുതൽ പ്രിയങ്ക ചോപ്രവരെയുള്ളവർക്കായി ലതാ മങ്കേഷ്‌കർ പാടിയത് 5000 ത്തിൽപ്പരം ഗാനങ്ങൾ

Unknown details about Lata Mangeshkar who sang more than 5000 songs | ലതാ മങ്കേഷ്കറിനെക്കുറിച്ചുള്ള അപൂർവ വിവരങ്ങൾ

ലതാ മങ്കേഷ്കറും ആശ ഭോസ്ലെയും

ലതാ മങ്കേഷ്കറും ആശ ഭോസ്ലെയും

 • Last Updated :
 • Share this:
  ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കർ (Lata Mangeshkar) നമ്മെ വിട്ടുപിരിഞ്ഞ ഫെബ്രുവരി 6 ഞായറാഴ്ച രാജ്യത്തിന് സ്വന്തം വാനമ്പാടിയെയാണ് നഷ്ടപ്പെട്ടത്. 92കാരിയായ ലതാ മങ്കേഷ്‌കർ ജനുവരിയിൽ കോവിഡ് പോസിറ്റീവ് ആവുകയും, ബ്രീച്ച് കാൻഡി ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിൽ കഴിയുകയും ചെയ്തിരുന്നു. ശനിയാഴ്ച, ആരോഗ്യനില വീണ്ടും വഷളാകാൻ തുടങ്ങി. ആരോഗ്യത്തിൽ പുരോഗതിയുടെ ലക്ഷണങ്ങൾ കാണിക്കുന്നുവെന്ന് ഡോക്ടർമാർ അറിയിച്ച് ദിവസങ്ങൾക്കുള്ളിൽ, ഒന്നിലധികം അവയവങ്ങൾ തകരാറിലായതിനെ തുടർന്ന് ഞായറാഴ്ച രാവിലെ 8.12 നായിരുന്നു അന്ത്യം.

  എട്ട് പതിറ്റാണ്ടോളം നീണ്ട കരിയറിൽ, 'മെലഡിയുടെ രാജ്ഞി' എന്നറിയപ്പെടുന്ന ലതാ മങ്കേഷ്‌കർ ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിലെ ഏറ്റവും വൈവിധ്യമാർന്ന ഗായികമാരിൽ ഒരാളായിരുന്നു. 1929 സെപ്തംബർ 28 ന് ജനിച്ച ഗായിക, മധുബാല മുതൽ പ്രിയങ്ക ചോപ്ര വരെയുള്ള ബോളിവുഡിലെ പ്രമുഖ നടിമാർക്ക് ശബ്ദം നൽകി. 5,000-ലധികം ഗാനങ്ങൾ ആയിരത്തിലധികം ഹിന്ദി സിനിമകളിലും 36 പ്രാദേശിക സിനിമകളിലുമായി അവർ പാടി.

  ഇന്ത്യൻ സംഗീത വ്യവസായത്തിൽ അവരുടെ സംഭാവനയും സംഗീത പ്രേമികളിലെ സ്വാധീനവും ശ്രദ്ധിക്കപ്പെടാതെ പോകില്ല. ഗസൽ, പോപ്പ്, റൊമാന്റിക് തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും അവർ ആൽബങ്ങൾ റെക്കോർഡ് ചെയ്‌തിട്ടുള്ളതിനാൽ മങ്കേഷ്‌കർ എല്ലായ്പ്പോഴും തന്റെ വൈവിധ്യമാർന്ന ശബ്ദ സൗകുമാര്യത്തിന്റെ പേരിൽ നിലകൊള്ളുന്നു.

  പ്രിയ ഗായികയുടെ വിയോഗത്തിൽ ഏവരും ദുഃഖം പങ്കിടുമ്പോൾ, ഞങ്ങൾ അവരുടെ കുടുംബ പശ്ചാത്തലത്തിലേക്ക് തിരിഞ്ഞുനോക്കുകയും, ഈ പ്രയാസകരമായ ഘട്ടത്തെ നേരിടാനുള്ള ശക്തി കുടുംബത്തിനുണ്ടാവട്ടെ എന്ന് പ്രത്യാശിക്കുകയും ചെയ്യുന്നു.

  മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിൽ ക്ലാസിക്കൽ ഗായകനും നാടക കലാകാരനുമായ പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കറിന്റെയും ഷെവന്തിയുടെയും മകളായാണ് ലത ജനിച്ചത്. പണ്ഡിറ്റ് ദീനനാഥിന്റെ രണ്ടാം ഭാര്യയും ആദ്യ ഭാര്യ നർമ്മദയുടെ സഹോദരിയും ആയിരുന്നു ശെവന്തി. ചെറുപ്പത്തിൽ തന്നെ ലതയെ പണ്ഡിറ്റ് ദീനനാഥ് സംഗീതം പഠിപ്പിക്കാൻ തുടങ്ങി. അഞ്ച് വയസ്സായപ്പോഴേക്കും അച്ഛൻ എഴുതിയ നാടകങ്ങളിൽ പ്രധാന വേഷം ചെയ്തു തുടങ്ങി.

  കുടുംബത്തിലെ ഏറ്റവും മുതിർന്നയാളായിരുന്ന ലതയ്ക്ക് മൂന്ന് ഇളയ സഹോദരിമാരുണ്ടായിരുന്നു - ഉഷാ മങ്കേഷ്‌കർ, ആശാ ഭോസ്‌ലെ, മീന മങ്കേഷ്‌കർ എന്നിവർ. ഹൃദയനാഥ് മങ്കേഷ്‌കർ ആയിരുന്നു ഇളയ സഹോദരൻ. അവരെല്ലാം സിനിമാ വ്യവസായത്തിലെ പ്രഗത്ഭ ഗായകരും സംഗീതജ്ഞരുമാണ്. എന്നിരുന്നാലും, ലതയ്ക്ക് ശേഷം, സിനിമാ ലോകത്ത് പ്രശസ്തിയും വിജയവും നേടിയത് ആശയായിരുന്നു.

  ലത ഒരിക്കലും വിവാഹം കഴിച്ചിട്ടില്ലെങ്കിലും അന്തരിച്ച ഗായകൻ ഭൂപൻ ഹസാരികയുമായുള്ള അവരുടെ ബന്ധം പലപ്പോഴും വാർത്തകളിൽ ഇടം നേടിയിരുന്നു. ഇരുവരും ഇതേക്കുറിച്ച് സംസാരിച്ചില്ലെങ്കിലും, 2012ൽ ഹസാരികയുടെ വേർപിരിഞ്ഞ ഭാര്യ പ്രിയംവദ പട്ടേൽ ഹസാരിക ഈ ബന്ധം സ്ഥിരീകരിക്കുന്നത് വരെ, ഇത് ഒരു കിംവദന്തിയായി വിശേഷിപ്പിക്കപ്പെട്ടു.

  Summary: Legendary singer Lata Mangeshkar had lent voice to more than 5000 songs. Here's a look at her family side and a few unknown facts 
  Published by:user_57
  First published: