HOME » NEWS » Film » UNNI MUKUNDAN DISTRIBUTES GROCERY KITS WORTH 50K TO THE NEEDY

Unni Mukundan | നിർദ്ധനരായ ആളുകൾക്ക് സഹായഹസ്തവുമായി ഉണ്ണി മുകുന്ദൻ; 50,000 രൂപയുടെ കിറ്റ് വിതരണം ചെയ്തു

Unni Mukundan distributes grocery kits worth 50K to the needy | തന്റെ സോഷ്യൽ മീഡിയ വഴി സഹായിക്കാമോ എന്ന് കമന്റ് ചെയ്ത് ചോദിച്ചത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഫാൻസ്‌ മുഖാന്തരം ഉണ്ണി വേണ്ട സഹായങ്ങൾ ചെയ്യുകയായിരുന്നു

News18 Malayalam | news18-malayalam
Updated: May 27, 2021, 6:01 PM IST
Unni Mukundan | നിർദ്ധനരായ ആളുകൾക്ക് സഹായഹസ്തവുമായി ഉണ്ണി മുകുന്ദൻ; 50,000 രൂപയുടെ കിറ്റ് വിതരണം ചെയ്തു
സഹായവുമായി ഉണ്ണി മുകുന്ദൻ
  • Share this:
കോവിഡ് മഹാമാരിയിൽ കഷ്ടത അനുഭവിക്കുന്ന നിർദ്ധരരായ ഒരുപറ്റം ആളുകൾക്ക് സഹായഹസ്തവുമായി നടൻ ഉണ്ണി മുകുന്ദൻ. തന്റെ സോഷ്യൽ മീഡിയ വഴി സഹായിക്കാമോ എന്ന് കമന്റ് ചെയ്ത് ചോദിച്ചത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഫാൻസ്‌ മുഖാന്തരം ഉണ്ണി വേണ്ട സഹായങ്ങൾ ചെയ്യുകയായിരുന്നു. കോഴിക്കോട്, രാമനാട്ടുകരയിലെ തന്റെ ഫാൻസ്‌ വഴിയാണ് 50ൽ പരം കിറ്റുകൾ ഉണ്ണി മുകുന്ദൻ തയ്യാറാക്കി നൽകിയത്.

അഞ്ച് കിലോ അരി, രണ്ട് കിലോ പച്ചരി, ചായപ്പൊടി, ഒരു കിലോ റവ, ആട്ട, കിഴങ്ങ്, സവാള, പഞ്ചസാര, വാഷിംഗ് സോപ്പ്, അരലിറ്റർ വെളിച്ചെണ്ണ ഇത്രയും അടങ്ങുന്ന ഒരു വലിയ കിറ്റ് ആണ് ഉണ്ണി മുകുന്ദൻ നൽകിയത്.

50,000 രൂപയുടെ ഭക്ഷ്യകിറ്റുകൾ ശ്രീവൈകുണ്ഠം ചാരിറ്റബ്ൾ ട്രസ്റ്റിന് നൽകുകയായിരുന്നു. സമൂഹത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾക്ക് ഇനിയുള്ള ദിവസങ്ങളിൽ അവ വിതരണം ചെയ്യുന്നതാണ്... ഈ ഉദ്യമത്തിന് തങ്ങളെ തിരഞ്ഞെടുത്ത ഉണ്ണി മുകുന്ദനും ഉണ്ണി മുകുന്ദൻ ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ അംഗങ്ങൾക്കും ട്രസ്റ്റ് നന്ദി രേഖപ്പെടുത്തി.

Youtube Video


Also read: ക്യാമറ ചതിച്ചു, ചിത്രത്തിൽ ഒപ്പമുള്ളത് ഉണ്ണി മുകുന്ദനാണെന്ന് പറഞ്ഞിട്ട് ആരും വിശ്വസിച്ചില്ല

ഒട്ടേറെ യുവ ആരാധകരുടെ ഇഷ്‌ടനടനാണ് ഉണ്ണി മുകുന്ദൻ. അടുത്തിടെയായി ഉണ്ണി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഫോളോബാക്ക് ചോദിക്കുന്ന ആരാധകരെ തിരികെ ഫോളോചെയ്യാൻ ആരംഭിച്ചിരുന്നു. മലയാള സിനിമയിൽ തന്നെ ഇക്കാര്യത്തിൽ ഉണ്ണിക്കു പകരം മറ്റൊരു നടനില്ല. കോളേജുകളും സ്റ്റേജ് പരിപാടികളും സജീവമായിരുന്ന നാളുകളിൽ ഉണ്ണി വേണമായിരുന്നു ഓരോ പരിപാടിയിലും അവരുടെ അതിഥിയായി. ഇപ്പോഴിതാ ഒരു ആരാധകന്റെ സങ്കടം കേൾക്കാനും ഉണ്ണി എത്തിയിരിക്കുന്നു.

ജിതിൻ ആർ. എന്ന യുവാവിന്റെ കമന്റിനാണ് ഉണ്ണി പ്രതികരിച്ചത്. ഒരു ഫോട്ടോ പോസ്റ്റ് ചെയ്ത ശേഷം ജിതിൻ കുറിച്ചതിങ്ങനെ: 'ജീവിതത്തിൽ ആദ്യമായി ഒരു സെലിബ്രിറ്റിയെ അടുത്ത് കാണുകയും, അദ്ദേഹത്തോടൊപ്പമെടുക്കുകയും ചെയ്ത സെൽഫി. ക്യാമറ ചതിച്ചതു കാരണം ചെറുതായിട്ടൊന്ന് ബ്ലർ ആയിപ്പോയി. അതുകാരണം ഇതിൽ ഉണ്ണി മുകുന്ദനാണെന്ന് പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല. നിങ്ങൾ തന്നെ ഒന്ന് പറ ഉണ്ണിയേട്ടാ,' എന്നാണ് ജിതിന്റെ വാക്കുകൾ.

അതാ വരുന്നു ഉണ്ണിയുടെ വെരിഫൈഡ് ഹാൻഡിലിൽ നിന്നുള്ള മറുപടി. 'ഇത് ഞാൻ തന്നെ' എന്ന് ഉണ്ണി മുകുന്ദൻ. ഉണ്ണിയുടെ ആ മറുപടിക്ക്  മേൽ ചറപറാ ലൈക്കുകൾ കുമിഞ്ഞുകൂടി.

Summary: Unni Mukundan helps the needy by donating grocery kits worth Rs 50,000. A comment to one of his posts came to his notice and Unni was quick to respond. He donated 50 kits with grocery essentials to be disbursed via a Trust
Published by: user_57
First published: May 27, 2021, 6:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories