രവി തേജ നായകനായെത്തുന്ന തെലുങ്ക് ചിത്രത്തില്‍ ഉണ്ണി മുകുന്ദനും. ഉണ്ണി മുകുന്ദന് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. രാമ കൃഷ്ണ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. നേരത്തെ ഉണ്ണിയെ സ്വാഗതം ചെയ്തു കൊണ്ടുള്ള ട്വീറ്റ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
ആക്ഷന്‍ ചിത്രമായൊരുക്കുന്ന ഖിലാഡി സംവിധാനം ചെയ്യുന്നത് രമേശ് വര്‍മയാണ്. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം.അര്ജുന് സര്‍ജ, മീനാക്ഷി ചൗധരി, ഡിംപിള്‍ ഹയാതി, വെന്നല കിഷോര്‍, അനസൂയ ഭരദ്വാജ്, കേശവ് ദീപക് എന്നിവരാണ് മറ്റ് താരങ്ങള്‍.
സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഫെബ്രുവരി 11ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.
അതേസമയം ഉണ്ണിമുകുന്ദന്റെ അവസാനമായി ഇറങ്ങിയ മേപ്പടിയാന് ചിത്രം വലിയ വിജയം കൈവരിച്ചിരുന്നു. വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രം ആദ്യമായി ഉണ്ണി മുകുന്ദനെ ഒരു തനി നാട്ടിന്‍പുറത്തുകാരനായി ചിത്രീകരിക്കുന്ന സിനിമയാണ്. കഥാപാത്രമായ ജയകൃഷ്ണന് വേണ്ടി ഉണ്ണി 20 കിലോ ശരീരഭാരം വര്‍ധിപ്പിച്ചിരുന്നു.
ഉണ്ണി മുകുന്ദന് എന്ന നടനെ സംബന്ധിച്ച് കരിയറില്‍ പല പ്രത്യേകതകളുമുള്ള ചിത്രമാണ് മേപ്പടിയാന്. മൂന്ന് വര്‍ഷത്തിനു ശേഷമാണ് ഉണ്ണി മുകുന്ദന്റെ ഒരു സോളോ ഹീറോ ചിത്രം എത്തുന്നത് എന്നത് മറ്റൊരു കാര്യം.
വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത 'മേപ്പടിയാന്' എന്ന കുടുംബ ചിത്രത്തിലെ തനി നാടന്‍ നായക കഥാപാത്രമായി ഒരു പരീക്ഷണത്തിന് മുതിര്‍ന്നപ്പോള്‍, പകുതി സീറ്റുകള്‍ മാത്രം നിറയ്ക്കാന്‍ അനുമതിയുള്ള കോവിഡ് കാലത്തും സിനിമാ ഹാളുകള്‍ 'ഹൗസ്ഫുള്' ബോര്‍ഡ് തൂക്കി.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.