നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • മൂന്നു മാസം; തയാറാണോ ഉണ്ണി മുകുന്ദനൊപ്പം ഫിറ്റ്നസ് യാത്ര ആരംഭിക്കാൻ?

  മൂന്നു മാസം; തയാറാണോ ഉണ്ണി മുകുന്ദനൊപ്പം ഫിറ്റ്നസ് യാത്ര ആരംഭിക്കാൻ?

  Unni Mukundan invites his fans to embark on a fitness journey starting January 1 | ജനുവരി ഒന്ന് മുതൽ മൂന്നു മാസത്തേക്ക് ഫിറ്റ്നസ് ചിട്ടകളുമായി ഉണ്ണി മുകുന്ദൻ. ഒപ്പം കൂടാൻ പോരുന്നോ?

  ഉണ്ണി മുകുന്ദൻ

  ഉണ്ണി മുകുന്ദൻ

  • Share this:
   ലോക്ക്ഡൗൺ കാലം ആർക്കും അത്ര സുഖകരമായ അനുഭവമായിരിക്കില്ല. ഇക്കാലയളവിനുള്ളിൽ തന്റെ ഒരു സിനിമ ആരംഭിക്കാനായി ഉണ്ണി മുകുന്ദൻ കാത്തിരുന്നത് മാസങ്ങളാണ്. 'മേപ്പടിയാൻ' എന്ന സിനിമയ്ക്കായി ശരീരഭാരം വളരെയേറെ വർധിപ്പിച്ച ഉണ്ണി അത് നിലനിർത്തേണ്ടി വന്നു.

   എന്നാൽ ഈ വർഷം തന്നെ ഉണ്ണിക്ക് തന്റെ നിർമ്മാണ കമ്പനിയായ ഉണ്ണി മുകുന്ദൻ ഫിലിംസ് ആരംഭിക്കാനായി. മാത്രവുമല്ല, സ്വന്തം നിർമ്മാണ കമ്പനിയിൽ നിന്നുള്ള ആദ്യ ചിത്രമായ 'മേപ്പടിയാൻ' ചിത്രീകരണം ആരംഭിക്കുകയും ചെയ്തു.

   നാട്ടിൻപുറംകാരനായ ജയകൃഷ്ണനാവാൻ വേണ്ടി വർധിപ്പിച്ച ശരീരഭാരം കുറയ്ക്കാനുള്ള തയാറെടുപ്പിലാണ് ഉണ്ണി. പുതുവർഷം ഒന്നാം തിയതി തന്നെ ഉണ്ണി അതിനായി തയാറെടുക്കുകയാണ്. ഒപ്പം ആരാധകർക്കും ചേരാം. ജനുവരി ഒന്ന് മുതൽ മൂന്നു മാസത്തേക്ക് ഡയറ്റും വർക്ക് ഔട്ട് പ്ലാനുമായി ഉണ്ണി റെഡി ആണ്. കൂടുതൽ വിവരങ്ങൾ ചുവടെയുള്ള വീഡിയോയിൽ ഉണ്ണി തന്നെ പറയുന്നത് കേട്ടുനോക്കൂ. (വീഡിയോ ചുവടെ)   ഫിറ്റ്നസ് മെച്ചപ്പെടുത്താനാണ് ഉദ്ദേശം എന്ന് ഉണ്ണി. സിക്സ് പാക്ക് ഒക്കെ പിന്നീട്. ദിവസം ഒന്നര മണിക്കൂറോളം ഉണ്ണി വർക്ക്ഔട്ട് ചെയ്യും.

   പഞ്ചസാര, ബേക്കറി പലഹാരങ്ങൾ, അരി ഭക്ഷണം, എണ്ണയിൽ വറുത്ത ഭക്ഷണം എന്നിവയെല്ലാം ഒഴിവാക്കിയാണ് ഉണ്ണിയുടെ ഫിറ്റ്നസ് യാത്ര.

   സോഷ്യൽ മീഡിയ ആരാധകരുമായി നടത്തിയ ലൈവിലാണ് ഉണ്ണി പുതിയ ചലഞ്ചിനായി ക്ഷണം നീട്ടിയത്.
   Published by:user_57
   First published:
   )}