HOME » NEWS » Film » UNNI MUKUNDAN IS GIVING A FOLLOW BACK TO HIS FANS ON SOCIAL MEDIA PAGES

Unni Mukundan | ആരാധകരെ തിരിച്ചും ഫോളോ ചെയ്യുന്ന നടൻ; ഫോളോവേഴ്‌സിനെ അത്ഭുതപ്പെടുത്തി ഉണ്ണി മുകുന്ദൻ

Unni Mukundan is giving a follow back to his fans on social media pages | സ്വന്തം കൂളിംഗ് ഗ്ലാസ് പോലും ആരാധകനു നൽകിയ ഉണ്ണി ഇപ്പോൾ ആരാധകരെ തിരിച്ചു ഫോളോ ചെയ്യുകയാണ്

News18 Malayalam | news18-malayalam
Updated: May 14, 2021, 10:53 AM IST
Unni Mukundan | ആരാധകരെ തിരിച്ചും ഫോളോ ചെയ്യുന്ന നടൻ; ഫോളോവേഴ്‌സിനെ അത്ഭുതപ്പെടുത്തി ഉണ്ണി മുകുന്ദൻ
ഉണ്ണി മുകുന്ദൻ, ഉണ്ണി മുകുന്ദനും ആരാധകനും
  • Share this:
'ഉണ്ണിയേട്ടാ ആ ഗ്ലാസ് തരുമോ പ്ളീസ്' എന്ന് ചോദിച്ച ആരാധകന്റെ മേൽവിലാസത്തിൽ ആ കൂളിംഗ് ഗ്ലാസ് എത്തിച്ചുകൊടുത്ത ഉണ്ണി മുകുന്ദനെ ഓർമ്മയില്ലേ? വീട്ടിലെ മേൽവിലാസം ഡയറക്റ്റ് മെസ്സേജ് ആയി അയക്കാൻ മാത്രമേ ഉണ്ണി ആവശ്യപ്പെട്ടുള്ളൂ. വൈഷ്ണവ് എന്ന പേരുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് ആ ചോദ്യം വന്നത്. ശേഷം ആ ആരാധകൻ കൂളിംഗ് ഗ്ലാസും കയ്യിൽ പിടിച്ചു കൊണ്ടുള്ള ഫോട്ടോയാണ് പ്രേക്ഷകർ കണ്ടത്.

തന്റെ ആരാധകരുമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ഉണ്ണി. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്തു ഒരുദിവസം മുഴുവൻ ആരാധകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകാൻ ഉണ്ണി സമയം കണ്ടെത്തിയിരുന്നു.

ഉണ്ണിയുടെ ഫാൻസ്‌ കൂടുതലും വിദ്യാർത്ഥികളും യുവതീ യുവാക്കളുമാണ്. കോളേജുകൾ സജീവമായിരുന്ന നാളുകളിൽ ഉണ്ണി പലർക്കും സ്റ്റാർ അതിഥിയായിരുന്നു. ഇപ്പോഴിതാ ഉണ്ണിയെ ഫോളോ ചെയ്യുന്നവർക്കും സന്തോഷ വാർത്ത.

ഇൻസ്റ്റഗ്രാമിൽ വന്നു ഫോളോ ചെയ്യുമോ എന്ന് ചോദിക്കുന്ന ആരാധകരെ തിരിച്ചും ഫോളോ ചെയ്യുന്ന ഉണ്ണിയുടെ വിശേഷമാണ് ഇപ്പോൾ പുറത്തുവരുന്നത്. കൂടുതലൊന്നും ചോദിക്കാതെ ഉണ്ണി അവരെ തിരിച്ചും ഫോളോ ചെയ്യുന്ന രീതിയാണ് പിന്തുടർന്ന് പോകുന്നത്.

Also read: മട്ടൺ ബിരിയാണി കൊതിപ്പിച്ച് അഹാന, കുളിച്ച് പൗഡറിട്ട് വന്ന് ഉണ്ണി മുകുന്ദൻ; ലോക്ക്ഡൗൺ ആയാൽ ആഘോഷത്തിൽ ട്വിസ്റ്റ് വരുത്തി താരങ്ങൾ

അടുത്തതായി ഉണ്ണിയുടെ രണ്ടു ചിത്രങ്ങൾ അണിയറയിൽ പുരോഗമിക്കുകയാണ്; മേപ്പടിയാൻ, ഭ്രമം തുടങ്ങിയ ചിത്രങ്ങളാണ് ഉണ്ണിയുടേതായി വരാനിരിക്കുന്നത്.

വിഷ്ണു മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന മേപ്പടിയാനിൽ നാട്ടിന്പുറത്തുകാരനായ ജയകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ഉണ്ണി അവതരിപ്പിക്കുന്നത്. ഇതിനായി തന്റെ സിക്സ് പാക്ക് ബോഡി വണ്ണം കൂട്ടി മാസങ്ങളോളം ഉണ്ണി തയാറെടുത്തിരുന്നു. അഞ്ചു കുര്യനാണ് നായിക. രാഹുൽ സുബ്രമണ്യൻ സംഗീത സംവിധാനം നിർവഹിക്കുന്നു.

ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലെ 48 ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയാക്കിയിരുന്നു.

ഇന്ദ്രൻസ്, സൈജു കുറുപ്, മേജർ രവി, അജു വർഗീസ്, വിജയ് ബാബു, കലാഭവൻ ഷാജോൺ, അപർണ ജനാർദ്ദനൻ, നിഷ സാരംഗ്, കുണ്ടറ ജോണി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, പൗളി വിൽ‌സൺ, കൃഷ്ണ പ്രസാദ്, മനോഹരി അമ്മ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.

ഇന്ത്യൻ സിനിമാ രംഗത്തെ മുൻനിര ഛായാഗ്രാഹകന്മാരിൽ ഒരാളായ രവി കെ. ചന്ദ്രൻ ആണ് പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, മംമ്ത മോഹൻദാസ് എന്നിവർ വേഷമിടുന്ന ചിത്രം 'ഭ്രമം' സംവിധാനം ചെയ്യുന്നത്. ബോളിവുഡ് സിനിമ അന്ധാദുൻ റീമേക് ആണ് 'ഭ്രമം'. ഉണ്ണി പോലീസുകാരന്റെ വേഷം അവതരിപ്പിക്കും.

മിൻസാര കനവ്, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ, കന്നത്തിൽ മുത്തമിട്ടാൽ തുടങ്ങിയ സിനിമകളുടെ ക്യാമറ ചലിപ്പിച്ചത് രവി കെ. ചന്ദ്രനാണ്.

Summary: Unni Mukundan is giving follow-back to random fans on his Instagram profile. Unni enjoys a sizeable youth fan following in Malayalam cinema
Published by: user_57
First published: May 14, 2021, 10:53 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories