• HOME
 • »
 • NEWS
 • »
 • film
 • »
 • Unni Mukundan | കുടവയർ കുറച്ച് പോലീസുകാരനിലേക്ക്; മേക്കോവറുമായി ഉണ്ണി മുകുന്ദൻ

Unni Mukundan | കുടവയർ കുറച്ച് പോലീസുകാരനിലേക്ക്; മേക്കോവറുമായി ഉണ്ണി മുകുന്ദൻ

Unni Mukundan is not the potbellied villager of Meppadiyan any more; check out his amazing transformation | ചുരുങ്ങിയ സമയം കൊണ്ട് കുടവയർ ഉപേക്ഷിച്ച് പോലീസുകാരനിലേക്കുള്ള ഉണ്ണിയുടെ അത്ഭുതാവഹമായ ചുവടുമാറ്റം

മേപ്പടിയാനിൽ‌ നിന്നും ഭ്രമം വരെ ഉണ്ണി മുകുന്ദൻ

മേപ്പടിയാനിൽ‌ നിന്നും ഭ്രമം വരെ ഉണ്ണി മുകുന്ദൻ

 • Share this:
  ഈ ചിത്രത്തിന്റെ ആദ്യ പകുതിയിൽ കണ്ട ജയകൃഷ്ണൻ എന്ന നാട്ടിൻപുറത്തുകാരനെ തന്നെയാണ് മറുപകുതിയിലും നിങ്ങൾ കാണുന്നത്. നടൻ ഉണ്ണി മുകുന്ദന്റെ അത്ഭുതാവഹമായ മേക്കോവറാണ് ഈ ഫോട്ടോ. 'ഭ്രമം' എന്ന പുതിയ ചിത്രത്തിന് വേണ്ടിയുള്ള മാറ്റമാണ് ഈ ചിത്രത്തിൽ തെളിയുന്നത്.

  വിജയദശമി ദിനത്തിൽ തുടങ്ങി ഡിസംബർ ആദ്യ വാരം പൂർത്തിയാക്കിയ ചിത്രമാണ് ഉണ്ണി മുകുന്ദന്റെ 'മേപ്പടിയാൻ'. ശേഷം 2021 ജനുവരി അവസാനത്തോട് കൂടി 'ഭ്രമം' ഷൂട്ടിംഗ് ആരംഭിച്ചു. ഈ ചുരുങ്ങിയ കാലയളവിനുള്ളിലാണ് ബോഡി ബിൽഡിംഗ് നടത്തി ഉണ്ണി പുതിയ സിനിമയിലെ പൊലീസുകാരനായി മാറിയത്.

  പൃഥ്വിരാജ്, മംമ്ത മോഹൻദാസ് എന്നിവരാണ് 'ഭ്രമം' സിനിമയിലെ നായകനും നായികയും. ബോളിവുഡ് ചിത്രം 'അന്ധാദുൻ' റീമേക് ആണ് ഈ സിനിമ. രവി കെ. ചന്ദ്രന്‍ ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ഭ്രമം' എ.പി. ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിർമ്മിക്കുന്നു. ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. തിരക്കഥയും, സംഭാഷണവും ശരത് ബാലന്‍.  മാമാങ്കത്തിലെ സിക്സ് പാക്കിൽ നിന്നുമാണ് ഉണ്ണി മേപ്പടിയാന് വേണ്ടി മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കുടവയറുള്ള നാട്ടിൻപുറത്തുകാരൻ ജയകൃഷ്ണനായി മാറിയത്. ഹൃദയ വേദനയോടെയാണ് ഉണ്ണി ആ മാറ്റത്തിന് തയാറായത്. അതേക്കുറിച്ച് കഴിഞ്ഞ ദിവസം ഉണ്ണി പങ്കുവച്ച കുറിപ്പ് ചുവടെ:

  "മേപ്പടിയാന് വേണ്ടി റിലീസ് ചെയ്ത രണ്ടു പോസ്റ്ററുകൾക്കും ലഭിച്ച സന്ദേശങ്ങൾക്കും ആകാംഷയ്ക്കും നന്ദി. സിനിമയും നിങ്ങളെ അത്ര തന്നെ ആവേശഭരിതരാക്കും എന്ന് ഉറപ്പാക്കാൻ വേണ്ടി ഞാനും മേപ്പടിയാൻ സംഘവും വളരെയേറെ കഷ്‌ടപ്പെട്ടിട്ടുണ്ട്.

  കഥാപാത്രത്തിനായുള്ള തടിച്ച ശരീരപ്രകൃതമാണ് നിങ്ങൾ രണ്ടാമത്തെ പോസ്റ്ററിൽ കണ്ടത്. അതിനു നിങ്ങൾ തന്ന അഭിനന്ദനങ്ങൾക്ക് നന്ദി. എന്നാൽ അതത്ര എളുപ്പമല്ലായിരുന്നു എന്ന് പറയാനും കൂടി വേണ്ടിയാണ് ഈ കുറിപ്പ്. മാമാങ്കത്തിലെ യോദ്ധാവിന്റെ വേഷം ചെയ്യുമ്പോഴാണ് ഈ സിനിമയ്ക്കായി ഞാൻ വാക്ക് കൊടുത്തത്. മാമാങ്കം കഴിഞ്ഞതും ഞാൻ ആരോഗ്യദൃഢഗാത്രനായിരുന്നു. എന്നാൽ മേപ്പടിയാനിലെ ജയകൃഷ്ണനാവാൻ അത് ആവശ്യമില്ല എന്ന് മേപ്പടിയാൻ സംവിധായകനും സംഘവും എന്നെ അറിയിച്ചു.

  അക്കാര്യം വളരെ സങ്കടകരവും അതേസമയം വെല്ലുവിളി നിറഞ്ഞതുമായിരുന്നു. ആരോഗ്യകരമായ ജീവിതശൈലിയും ശരീരവും ഉപേക്ഷിക്കുക എന്നത് എനിക്കൊരു പേടിസ്വപ്നമായിരുന്നു. എന്നാൽ നല്ലൊരു ചിത്രത്തിനായി കടുത്ത ചിന്താഗതി വച്ച് പുലർത്തുന്നത് അതിലും മോശമാണ്.

  മേപ്പടിയാനും ജയകൃഷ്ണനും വേണ്ട ചിന്താഗതിയും ശരീരഭാഷയും സൃഷ്‌ടിക്കാൻ മറ്റൊരു ജീവിതരീതി തന്നെ വേണം എന്ന് ഞാൻ എന്നെത്തന്നെ പറഞ്ഞ് മനസ്സിലാക്കി. ഈ സിനിമ ചിത്രീകരിക്കുമ്പോൾ 93 കിലോ ഭാരമുണ്ടായിരുന്നു.

  നല്ലൊരു ഫാമിലി എന്റെർറ്റൈനെർ ആയിരിക്കും ഈ ചിത്രം. ഒരു നടനെന്ന നിലയിൽ എനിക്ക് വെല്ലുവിളി നൽകിയ കഥാപാത്രമാണിത്. അതേസമയം തന്നെ ആരോഗ്യകരമായ ഒരു ജീവിതരീതിയെ മാറ്റിമറിച്ച കഥാപാത്രമാണിത്.
  ഇങ്ങനെ പറയുമ്പോഴും എന്തിനു വേണ്ടിയായാലും ഒരാളുടെ ആരോഗ്യം നഷ്‌ടപ്പെടുത്തുന്നതിനെതിരാണ് ഞാൻ. ചില സിനിമകൾക്കും കഥാപാത്രങ്ങൾക്കും ആരോഗ്യദൃഢഗാത്രമായ ശരീരം പോരായ്മയായി കണക്കാക്കാറുണ്ട്. അങ്ങനെയുള്ളപ്പോൾ ജോലി നഷ്‌ടമാവാതിരിക്കാൻ ഇത്തരം രീതികൾ അഭിനേതാക്കൾ ആശ്രയിച്ചു പോകാറുണ്ട്.

  ഏവരുടെയും പിന്തുണയ്ക്കും ആശംസയ്ക്കും നന്ദി. മേപ്പടിയാൻ നിങ്ങളെ നിരാശപെപ്പടുത്തില്ല. ഉടൻ തന്നെ പഴയ മസിലുമായി ഞാൻ തിരികെ വരുന്നതായിരിക്കും."
  Published by:user_57
  First published: