HOME » NEWS » Film »

കറുത്ത ഷർട്ടും കാവി മുണ്ടും; മാസ്സ് വരവുമായി ഉണ്ണി മുകുന്ദൻ

Unni Mukundan's mass entry to Meppadiyan movie location | തനി നാടൻ ലുക്കിൽ ഉണ്ണി മുകുന്ദന്റെ മാസ്സ് വരവ്

News18 Malayalam | news18-malayalam
Updated: November 27, 2020, 3:45 PM IST
കറുത്ത ഷർട്ടും കാവി മുണ്ടും; മാസ്സ് വരവുമായി ഉണ്ണി മുകുന്ദൻ
ഉണ്ണി മുകുന്ദൻ
  • Share this:
മലയാളത്തിലെ നായകന്മാരുടെ ലൊക്കേഷനിലെ മാസ്സ് എൻട്രി ആണല്ലോ ഇപ്പോൾ ട്രെൻഡ്. 'ദൃശ്യം 2' ലൊക്കേഷനിൽ മോഹൻലാലും 'കോൾഡ് കേസ്' സെറ്റിൽ പൃഥ്വിരാജും വന്നിറങ്ങുന്ന വീഡിയോകൾ ആരാധകർ കണ്ണുനിറയെ കണ്ടിരുന്നു.

അതിൽ നിന്നെല്ലാം വ്യത്യസ്തമായ മാസ്സ് വരവ് കണ്ടുനോക്കിയാലോ? മുൻപ് സിക്സ് പാക്കും ആയോധന മുറകളും ജിം വർക്ക്ഔട്ടുമായി മാസ്സ് കാണിച്ചിട്ടുള്ള ഉണ്ണി മുകുന്ദന്റെ തീർത്തും വ്യത്യസ്തമായ സ്റ്റൈലൻ വീഡിയോ ഇതാ എത്തിക്കഴിഞ്ഞു.

പച്ചപ്പരിഷ്ക്കരിയുടെ രൂപവും ഭാവവും മാറ്റിവച്ച് ഒരു മുണ്ടും ഷർട്ടും കണ്ണടയും കയ്യിൽ കിട്ടിയാൽ അത് കൊണ്ട് പോലും ഒരു തനി മലയാളി മാസ്സ് സൃഷ്‌ടിക്കാം എന്നതിന്റെ തെളിവാണ് ഉണ്ണിയുടെ ഈ വീഡിയോ. (വീഡിയോ ചുവടെ)



മേപ്പടിയാൻ ലൊക്കേഷനിൽ ഉണ്ണി കാറിൽ വന്നിറങ്ങുന്നതിനിടെ ഒട്ടും പ്ലാൻ ചെയ്യാതെ പകർത്തിയതാണ് ഈ വീഡിയോ. നായകൻ തനി നാട്ടിൻപുറത്തുകാരൻ ആയതിനാൽ ഉണ്ണിയുടെ വരവും കഥാപാത്രത്തിന്റെ ലുക്കിൽ തന്നെയായി. കാവി മുണ്ടും, കറുത്ത ഷർട്ടും മുഖത്തൊരു കണ്ണടയുമാണ് ഉണ്ണിയുടെ വേഷം.

ദീർഘ നാളത്തെ തയാറെടുപ്പുകൾക്കൊടുവിൽ വിജയദശമിനാളിൽ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുകയായിരുന്നു. ഉണ്ണിയുടെ നിർമ്മാണക്കമ്പനിയുടേതാണ് ചിത്രം. എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
Published by: user_57
First published: November 27, 2020, 1:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories