നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Meppadiyan trailer | 'ഒരു സാധാരണ മനുഷ്യന്റെ അസാധാരണ ജീവിതകഥ'; ഉണ്ണി മുകുന്ദന്റെ 'മേപ്പടിയാൻ' ട്രെയ്‌ലര്‍ പുറത്ത്

    Meppadiyan trailer | 'ഒരു സാധാരണ മനുഷ്യന്റെ അസാധാരണ ജീവിതകഥ'; ഉണ്ണി മുകുന്ദന്റെ 'മേപ്പടിയാൻ' ട്രെയ്‌ലര്‍ പുറത്ത്

    ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്‌

    • Share this:
      ഉണ്ണി മുകുന്ദൻ (Unni Mukundan) നായകനായി എത്തുന്ന 'മേപ്പടിയാൻ' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. വിഷ്ണു മോഹനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്‌.

      ഒരു സാധരണക്കാരന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങൾ ആണ് മേപ്പടിയാൻ പറയുന്നത്. ഈരാറ്റുപേട്ട, പാലാ, പൂഞ്ഞാർ എന്നിവിടങ്ങളിൽ ആയി ചിത്രീകരിച്ച സിനിമ പൂർണമായും ഒരു കുടുംബ ചിത്രമാണ്.

      നാളിതുവരെ കാണാത്ത ഒരു ഉണ്ണി മുകുന്ദനെയാകും മേപ്പടിയാനിൽ കാണാൻ സാധിക്കുക. വർക്ഷോപ്പ് നടത്തിപ്പുകാരനായ ജയകൃഷ്ണൻ എന്ന തനി നാട്ടിൻപുറംകാരൻ യുവാവായിട്ടാണ് ഉണ്ണി അഭിനയിക്കുന്നത്.

      ഒരു പക്കാ ഫാമിലി എന്റർടൈനറായ മേപ്പടിയാനിൽ അഞ്ജു കുര്യന്‍ നായികയാവുന്നു. ഇന്ദ്രൻസ്‌, സൈജു കുറുപ്പ്‌, അജു വർഗീസ്‌, വിജയ് ബാബു, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത്‌ രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി, ജോർഡി പൂഞ്ഞാർ, സ്മിനു, പൗളി വത്സൻ, മനോഹരിയമ്മ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. നീല്‍ ഡി കുഞ്ഞയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം രാഹുല്‍ സുബ്രഹ്മണ്യന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കെ ജി ഷൈജു.



      ഈ ചിത്രത്തിനായി ഉണ്ണി മുകുന്ദൻ സിക്സ് പാക്ക് ലുക്ക് വെടിഞ്ഞ് ശരീരഭാരം വർധിപ്പിച്ചിരുന്നു.  2022 ജനുവരി 14ന് ചിത്രം തിയേറ്ററിലെത്തും.

      RRR Movie | RRR സിനിമയുടെ പ്രീലോഞ്ച്: എസ് . എസ്. രാജമൗലിയും താരങ്ങളും 26ന് തിരുവനന്തപുരത്ത്

      തിരുവനന്തപുരത്തു ഡിസംബർ 26 ന് ലോകസിനിമയിൽ റെക്കോർഡുകൾ ഭേദിച്ച ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന RRR സിനിമയുടെ പ്രീ ലോഞ്ച് ഇവന്റിൽ സംവിധായകൻ എസ് . എസ് . രാജമൗലിയും അഭിനേതാക്കളായ റാം ചരൺ , ജൂനിയർ എൻ ടി ആർ , ആലിയ ഭട്ട് എന്നിവർ പങ്കെടുക്കുന്നു. തിരുവനന്തപുരം കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ ഡിസംബർ 26 ന് വൈകിട്ട് 6 മണിക്കാണ് RRR ചിത്രത്തിന്റെ പ്രീ ലോഞ്ച് ഇവന്റ് നടക്കുന്നത് .

      ബാഹുബലിയെ വെല്ലുന്ന RRR ട്രൈലെർ റിലീസ് ആയ ശേഷം സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകരും. 2022 ജനുവരി 7നാണ് ചിത്രം റീലിസ് ചെയ്യുന്നത്. റീലിസിനു മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയത് നേരത്തെ വാർത്തയായിരുന്നു. കഴിഞ്ഞ 20 വർഷമായി സിനിമാ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ഷിബു തമീന്‍സിന്റെ നേതൃത്വത്തില്‍ റിയാ ഷിബുവിന്റെ എച്ച്ആര്‍ പിക്‌ചേര്‍സ് ആണ് RRR കേരളത്തിൽ വിതരണത്തിൽ എത്തിക്കുന്നത് . ഡിസ്ട്രിബൂഷൻ രംഗത്ത് 109 ചിത്രങ്ങൾ എത്തിച്ചതിനു പുറമെ എസ് എസ് രാജമൗലിയുടെ RRR മലയാളത്തിൽ എത്തിക്കാൻ സാധിച്ചത് ഏറ്റവും വലിയ അനുഗ്രഹമായി കണക്കാക്കുന്നുവെന്നു ഷിബു തമീൻസ് പറഞ്ഞു. 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യസമര സേനാനികളുടെ ചരിത്ര കഥയാണ് ആർആർആർ പറയുന്നത്. അജയ് ദേവ്ഗൺ ,ബ്രിട്ടീഷ് നദി ഡെയ്‌സി എഡ്‌ജർ ,തമിഴ് നടന്‍ സമുദ്രക്കനി, ശ്രീയ ശരണ്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

      ഇന്ത്യയിലെ പ്രേക്ഷക പ്രീതിയും കളക്ഷൻ റെക്കോർഡും നേടിയ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരാണ് ആർആർആറിനു പിന്നിലും എത്തുന്നത്. കെ.കെ. സന്തില്‍കുമാര്‍ ഛായാഗ്രഹണവും സാബു സിറിള്‍ പ്രൊഡക്ഷന്‍ ഡിസൈനിംഗും നിർവ്വഹിക്കുന്നു. രാജമൗലിയുടെ പിതാവ് വി.വിജയേന്ദ്ര പ്രസാദാണ് കഥയൊരുക്കുന്നത്. കീരവാണി സംഗീതം നൽകുന്ന ചിത്രത്തിൽ വിഷ്വൽ എഫക്ട് വി. ശ്രീനിവാസ് മോഹനാണ്. വസ്ത്രാലങ്കാരം നിർവ്വഹിച്ചിരിക്കുന്നത് രാമ രാജമൗലിയാണ്.പി.ആർ.ഓ : പ്രതീഷ് ശേഖർ.
      Published by:Jayashankar AV
      First published: