Unni Mukundan | ഓട്ടോയിൽ കയറിപോകാൻ നിന്ന ഉണ്ണി മുകുന്ദന് ലിഫ്റ്റ് നൽകിയ പൃഥ്വിരാജ്; പൃഥ്വിയെക്കുറിച്ച് വാചാലാനായി ഉണ്ണി
Unni Mukundan | ഓട്ടോയിൽ കയറിപോകാൻ നിന്ന ഉണ്ണി മുകുന്ദന് ലിഫ്റ്റ് നൽകിയ പൃഥ്വിരാജ്; പൃഥ്വിയെക്കുറിച്ച് വാചാലാനായി ഉണ്ണി
സിനിമയിൽ ഒരു തുടക്കക്കാരനായിരുന്ന കാലത്ത് തന്നോട് മികച്ച രീതിയിൽ പെരുമാറിയിരുന്ന പൃഥ്വിരാജിനെ കുറിച്ച് ഉണ്ണി മുകുന്ദൻ
ഉണ്ണി മുകുന്ദനും പൃഥ്വിരാജും
Last Updated :
Share this:
പൃഥ്വിരാജ് എന്ന നടൻ സഹപ്രവർത്തകനാവും മുൻപേ ഉണ്ണി മുകുന്ദന് ഹൃദയത്തോട് ചേർത്തുവയ്ക്കാവുന്ന ഓർമ്മ നൽകിയ ഒരാൾ കൂടിയാണ്. 'ഭ്രമം' എന്ന ചിത്രത്തിൽ ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിക്കുമ്പോൾ, വർഷങ്ങൾക്ക് മുൻപ്, ഇന്നത്തെ ഉണ്ണി മുകുന്ദനാവുന്നതിനും മുൻപ് പൃഥ്വിയെക്കുറിച്ചുള്ള ഒരു ഓർമ്മ പങ്കിടുകയാണ് ഉണ്ണി.
ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ഉണ്ണി അക്കാര്യം വെളിപ്പെടുത്തിയത്. അന്ന് തന്നെ പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടില്ല. ഒരു പരിപാടി കഴിഞ്ഞ് രാത്രി ഏറെ വൈകി ഒരു ഓട്ടോ പിടിച്ച് തിരികെപോകാൻ നിന്ന ഉണ്ണിയെ കാറിൽ കൊണ്ടുവിടാമെന്നായി പൃഥ്വി. ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി സ്നേഹപൂർവ്വം നിരസിച്ചെങ്കിലും പൃഥ്വിരാജ് അനുവദിച്ചില്ല. വർഷങ്ങൾക്കിപ്പുറം ഒന്നിച്ചഭിനയിക്കുന്നതിനെക്കുറിച്ച് ഉണ്ണിക്ക് പറയാനേറെയുണ്ട്.
"ഞാൻ ഒന്നുമല്ലാതിരുന്നപ്പോൾ രാജു എന്നോട് നന്നായി പെരുമാറിയയാളാണ്. ഞാൻ ഒരു തുടക്കക്കാരനായിരുന്നു, എന്റെ പേര് പോലും എല്ലാവരും അറിഞ്ഞ് തുടങ്ങിയിരുന്നില്ല. ആ പെരുമാറ്റം എനിക്ക് ഒരിക്കലും മറക്കാനാവില്ല," ഉണ്ണി പറഞ്ഞു.
“ഞാൻ എപ്പോഴും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിച്ചിരുന്നു. സിനിമയിൽ വരുന്നതിനും മുൻപ് തന്നെ വർഷങ്ങളായി ഞാൻ ആരാധിച്ചു പോന്ന അഭിനേതാക്കളിൽ ഒരാളാണ് അദ്ദേഹം. ആളുകളോട് പെരുമാറുന്ന രീതിയിൽ അദ്ദേഹം ഒരു ജന്റിൽമാൻ ആണ്. അദ്ദേഹം മികച്ചൊരു നടൻ മാത്രമല്ല, അനുകമ്പയുള്ള വ്യക്തിയുമാണ്."
"രാജുവിന്റെ പ്രവർത്തനശൈലിയെക്കുറിച്ചും ഞാൻ ഒട്ടേറെ കേട്ടിരിക്കുന്നു. സിനിമയെ വളരെ ഗൗരവകരമായും പ്രൊഫഷണലായും സമീപിക്കുന്ന വ്യക്തിയാണ് രാജു. അത് ഒരു വ്യക്തിയെന്ന നിലയിൽ കണ്ടു നിൽക്കാൻ എനിക്കാഗ്രഹമുണ്ട്. ഭ്രമം ചിത്രീകരണ വേളയിൽ ഞാൻ ഒട്ടേറെക്കാര്യങ്ങൾ പഠിച്ചിട്ടുണ്ട്," ഉണ്ണി പറഞ്ഞു.
ഉണ്ണിക്കൊപ്പം വർക്ക് ചെയ്തത് ഒരു നല്ല അനുഭവമാണെന്ന് പൃഥ്വിയും ട്വീറ്റ് ചെയ്തു. ഭ്രമത്തിലെ ഉണ്ണിയുടെ പ്രകടനം ഇഷ്ടമായെന്നും ഉണ്ണി. ഇനിയും ഒട്ടേറെ സിനിമകളിൽ ഒന്നിച്ചഭിനയിക്കാൻ സാധിക്കട്ടെ എന്ന് പറഞ്ഞാണ് പൃഥ്വിരാജ് ആ ട്വീറ്റ് അവസാനിപ്പിച്ചത്.
— Prithviraj Sukumaran (@PrithviOfficial) May 3, 2021
പൃഥ്വിരാജ് സുകുമാരന്‍, ഉണ്ണി മുകുന്ദന്, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രവി കെ. ചന്ദ്രന് ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമാണ് 'ഭ്രമം'. മിൻസാര കനവ്, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ, കന്നത്തിൽ മുത്തമിട്ടാൽ തുടങ്ങിയ സിനിമകളുടെ ക്യാമറ ചലിപ്പിച്ചത് രവി കെ. ചന്ദ്രനാണ്. അന്തരിച്ച ഛായാഗ്രാഹകൻ രാമചന്ദ്രബാബുവിന്റെ സഹോദരനാണ് ഇദ്ദേഹം.
ബോളിവുഡ് ചിത്രം 'അന്ധാധുൻ' മലയാളം പതിപ്പ് കൂടിയാണ് ഈ ചിത്രം.
Summary: Unni Mukundan has some close-to-heart moments with Prithviraj Sukumaran during the initial phase of his career. In an interview, Unni says he cherished working with Prithviraj and that he is an absolute gentleman when he is at work
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.