മേപ്പടിയാന് എന്ന തന്റെ പുതിയ ചിത്രത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന വിദ്വേഷണ പ്രചരണത്തില്‍ പ്രതികരിച്ച് ഉണ്ണി മുകുന്ദന്. ഇന്‍സ്റ്റാഗ്രാം പ്രൊഫൈലിലൂടെയാണ് ചിത്രത്തിനെതിരെയുള്ള പ്രചരണങ്ങള്‍ക്കെതിരെ താരം പ്രതികരിച്ചത്. വാര്‍ത്തയുടെ സ്ക്രീന്‍ റെക്കോര്‍ഡുകള്‍ പങ്കുവച്ചുകൊണ്ടാണ് താരം മറുപടി പറഞ്ഞത്.
ഒരു കുടുംബ ചിത്രമാണ് മേപ്പടിയാനെന്നും ഏതൊരു സാധാരണക്കാരന്റെ ജീവിതത്തിലൂടെ കടന്നു പോകുന്ന സംഭവങ്ങളാണ് അതിലുള്ളതെന്നും ഉണ്ണി മുകുന്ദന് പറയുന്നു. സിനിമയ്ക്കെതിരെ വരുന്ന വിദ്വേഷ പ്രചരണങ്ങളില്‍ വിശ്വസിക്കരുത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞാന്‍ ഇവിടെ വ്യക്തമാക്കുകയാണ്. മേപ്പടിയാന് തീര്‍ത്തും ഒരു കുടുംബ ചിത്രമാണ്. ഒരു സാധാരണക്കാരന് തന്റെ വ്യക്തി ജീവിതത്തില്‍ ഓരോ ദിവസവും നേരിടന്ന വിഷയങ്ങളാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
എന്നാല്‍ ഇത്തരത്തിലുള്ള തിരുത്തലുകളും വിദ്വേഷ പ്രചരണങ്ങളും തികച്ചും അനാവശ്യമായ ഒന്നാണ്. ഈ സിനിമ എന്താണ് പറയുന്നതെന്നറിയാന്‍ നിങ്ങളത് കാണുക- ഉണ്ണി മുകുന്ദന് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
മതസ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തി മേപ്പടിയാന്റെ വിക്കീപീഡിയാ പേജ് എന്ന തരത്തില്‍ വ്യാജമായി പ്രചരിക്കുന്ന പോസ്റ്റുകള്‍ ഉള്‍പ്പെടുത്തിയാണ് ഉണ്ണിമുകുന്ദന് പ്രതികരിച്ചിരിക്കുന്നത്.
വര്‍ക്ഷോപ്പ് നടത്തിപ്പുകാരനായ ജയകൃഷ്ണന് എന്ന തനി നാട്ടിന്‍പുറംകാരന്‍ യുവാവായിട്ടാണ് ഉണ്ണി അഭിനയിക്കുന്നത്. ഒരു സാധരണക്കാരന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങള്‍ ആണ് മേപ്പടിയാന് പറയുന്നത്. ഈരാറ്റുപേട്ട, പാലാ, പൂഞ്ഞാര്‍ എന്നിവിടങ്ങളില്‍ ആയി ചിത്രീകരിച്ച സിനിമ പൂര്‍ണമായും ഒരു കുടുംബ ചിത്രമാണ്.
ഒരു പക്കാ ഫാമിലി എന്റര്‍ടൈനറായ മേപ്പടിയാനില്‍ അഞ്ജു കുര്യന് നായികയാവുന്നു. ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, വിജയ് ബാബു, കലാഭവന്‍ ഷാജോണ്‍, മേജര്‍ രവി, ശങ്കര്‍ രാമകൃഷ്ണന്, ശ്രീജിത്ത് രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി, ജോര്‍ഡി പൂഞ്ഞാര്‍, സ്മിനു, പൗളി വത്സന്, മനോഹരിയമ്മ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
Also Read - '
ഹെലികോപ്റ്ററില്‍ ആരാധകരിലേക്ക്'; മേപ്പടിയാന്റെ വിജയത്തിന് നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദന്
നീല്‍ ഡി കുഞ്ഞയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം രാഹുല്‍ സുബ്രഹ്മണ്യന്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കെ ജി ഷൈജു. ചിത്രത്തിനായി ഉണ്ണി മുകുന്ദന് സിക്സ് പാക്ക് ലുക്ക് വെടിഞ്ഞ് ശരീരഭാരം വര്‍ധിപ്പിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.