നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഏഴുമണിക്ക് ജിമ്മിൽ എത്തിയ ഉണ്ണി മുകുന്ദനെ അത്ഭുതപ്പെടുത്തി മമ്മൂട്ടി; പത്തുവർഷങ്ങൾക്കു മുൻപുള്ള ഓർമ്മകൾ അയവിറക്കി ഉണ്ണി

  ഏഴുമണിക്ക് ജിമ്മിൽ എത്തിയ ഉണ്ണി മുകുന്ദനെ അത്ഭുതപ്പെടുത്തി മമ്മൂട്ടി; പത്തുവർഷങ്ങൾക്കു മുൻപുള്ള ഓർമ്മകൾ അയവിറക്കി ഉണ്ണി

  Unni Mukundan on meeting Mammootty in gym | മമ്മൂട്ടിയുടെ ഫിറ്റ്നസ് ചിട്ട നേരിട്ട് മനസിലാക്കാൻ ലഭിച്ച അനുഭവത്തെക്കുറിച്ച് ഉണ്ണി മുകുന്ദൻ

  മമ്മൂട്ടിയും ഉണ്ണി മുകുന്ദനും

  മമ്മൂട്ടിയും ഉണ്ണി മുകുന്ദനും

  • Share this:
   മലയാള സിനിമയിൽ ഫിറ്റ്നസിന്റെ പര്യായം ആരെല്ലാം എന്ന് നോക്കിയാൽ, മുതിർന്ന നടന്മാരുടെ കൂട്ടത്തിൽ മമ്മൂട്ടി എന്ന പേരാണ് വർഷങ്ങളായി പലരും പറയുന്നത്. അടുത്തിടെയായി മോഹൻലാലും ഫിറ്റ്നസ് ഒരു ജീവിതചര്യയായി മാറ്റിയിട്ടുണ്ട്. പുതു തലമുറയിൽ അക്കാര്യത്തിൽ മറ്റുള്ളവർക്ക് വെല്ലുവിളി ഉയർത്തുന്ന പേരാണ് നടൻ ഉണ്ണി മുകുന്ദന്റേത്.

   പത്തു വർഷങ്ങൾക്ക് മുൻപ് രണ്ടു തലമുറകളിൽ നിന്നുമുള്ള ഫിറ്റ്നസ് താരങ്ങൾ ജിമ്മിൽ കണ്ടുമുട്ടിയ കഥ പറയുകയാണ് ഉണ്ണി മുകുന്ദൻ. ഉണ്ണിക്ക് അന്ന് 24 വയസ്സിനടുത്ത് പ്രായം വരും. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ ഷൂട്ടിംഗ് നടക്കുന്ന വേളയിലാണ് മമ്മൂട്ടിയും ഉണ്ണി മുകുന്ദനും ഒന്നിച്ചു ഒരിടത്തെത്തുന്നത്. മമ്മുക്ക അന്നും ജിമ്മിൽ പോവുന്ന കാര്യം മുടക്കിയില്ല. ഉണ്ണിക്ക് ജിം ഇല്ലാത്തതുകൊണ്ട് ഹോട്ടലിലെ റൂമിൽ തന്നെയായിരുന്നു ദൈനംദിന വർക്ക്ഔട്ട്.

   എന്നാൽ ഇക്കാര്യം മമ്മുക്കയുടെ ശ്രദ്ധയിൽ പെട്ടതും ഉണ്ണിക്ക് ജിമ്മിലേക്ക് ക്ഷണം ലഭിച്ചു. ക്ഷണം കിട്ടിയതും പിറ്റേദിവസം ഉണ്ണി വെളുപ്പിന് അഞ്ച് മണിക്കേ ജിമ്മിലെത്തി. പക്ഷെ മമ്മുക്ക അവിടെയില്ല. ഏഴു മണിയായതും മമ്മൂട്ടി എത്തി. "ആഹാ, അപ്പൊ ഇതാണല്ലെ പരിപാടി, അഞ്ച് മണി എന്ന് പറഞ്ഞ് ഇപ്പോഴാണോ വരുന്നത്" എന്നായി ഉണ്ണി. മമ്മുക്ക മറുപടി ഒന്നും പറഞ്ഞില്ല.

   പിറ്റേ ദിവസം ഏഴു മണിക്ക് മമ്മൂട്ടിയോടൊപ്പം ജിം പരിശീലിക്കാമല്ലോ എന്ന് കരുതിയ ഉണ്ണിക്ക് തെറ്റി. ഉണ്ണി എത്തിയതും മമ്മുക്ക പരിശീലനം പൂർത്തിയാക്കി മടങ്ങാനുള്ള തയാറെടുപ്പിലായിരുന്നു.

   ഇന്നും തന്റെ ഫിറ്റ്നസ് ചര്യയിൽ മികച്ച ഉപദേശം നൽകുന്നയാളാണ് മമ്മുക്ക എന്ന് ഉണ്ണി 10G മീഡിയക്ക് നൽകിയ എക്സ്ക്ലൂസീവ് അഭിമുഖത്തിൽ പറയുന്നു. (വീഡിയോയുടെ പൂർണ്ണ ഭാഗം ചുവടെ)   ഇത്രയും വർഷങ്ങളായി പാലിക്കുന്ന പോസിറ്റീവ് ചിന്താഗതിയും നിഷ്‌ഠയുമാണ് പലരും അതിശയത്തോടുകൂടി വീക്ഷിക്കുന്ന മമ്മുക്കയുടെ സൗന്ദര്യത്തിനു പിന്നിലെ പ്രധാന ചേരുവ എന്ന് ഉണ്ണി സാക്ഷ്യപ്പെടുത്തുന്നു. സിനിമയിൽ ഹീറോ എന്ന നിലയിൽ നിൽക്കുമ്പോൾ ആരോഗ്യത്തിനു പ്രാധാന്യം നൽകുക എന്നതിനേക്കാൾ ആരോഗ്യകരമായ ജീവിതചര്യ എങ്ങനെ മനസ്സിനും ആരോഗ്യം പകരുന്നു എന്നതിന്റെ ഉദാഹരണമാണ് മമ്മുക്ക എന്നാണ് ഉണ്ണിയുടെ അഭിപ്രായം.

   അഭിനയത്തിൽ മികവ് കാണിക്കുന്ന വ്യക്തിക്ക് ജീവിതത്തെക്കുറിച്ചുള്ള ചിട്ടകൾ അത്രമാത്രം ഉണ്ടെന്ന് ഉണ്ണി വിലയിരുത്തുന്നു. രാജാധിരാജ, മാസ്റ്റർപീസ്, മാമാങ്കം തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളിൽ ഉണ്ണി അഭിനയിച്ചിട്ടുണ്ട്.

   Summary: Unni Mukundan, in an exclusive interview, recollects the day he had a close association with Mammootty for gym workout. He rewinds a 10-year-old story when he got a chance to know Mammootty's fitness routine when they were shooting in Hyderabad
   Published by:user_57
   First published:
   )}