HOME » NEWS » Film » UNNI MUKUNDAN POSTED A BIRTHDAY WISH FOR DIRECTOR VISHNU MOHAN

'അനാവശ്യമായി എന്നെ പ്രോത്സാഹിപ്പിച്ച് പലതവണ കുഴിയിൽ ചാടിച്ചവനാ നീ'; തീർത്തും വ്യത്യസ്തമായ പിറന്നാൾ ആശംസ കുറിച്ച് ഉണ്ണി മുകുന്ദൻ

Unni Mukundan posted a birthday wish for director Vishnu Mohan | പുതിയ പടത്തിന്റെ സംവിധായകന് ഉണ്ണി മുകുന്ദന്റെ വെറൈറ്റി ഉള്ള ജന്മദിനാശംസ

News18 Malayalam | news18-malayalam
Updated: June 12, 2021, 1:24 PM IST
'അനാവശ്യമായി എന്നെ പ്രോത്സാഹിപ്പിച്ച് പലതവണ കുഴിയിൽ ചാടിച്ചവനാ നീ'; തീർത്തും വ്യത്യസ്തമായ പിറന്നാൾ ആശംസ കുറിച്ച് ഉണ്ണി മുകുന്ദൻ
ഉണ്ണിയും വിഷ്ണുവും
  • Share this:
എത്ര മനോഹരമായ ആചാരങ്ങൾ എന്ന സിനിമാ ഡയലോഗ് പോലെ, എന്ത് മനോഹരമായ പിറന്നാൾ ആശംസ എന്ന് പറയേണ്ടി വരും ഇതിനെ. മേപ്പടിയാൻ സിനിമയുടെ സംവിധായകൻ വിഷ്ണു മോഹന് അതിന്റെ നായകനും നിർമ്മാതാവുമായ ഉണ്ണി മുകുന്ദൻ നൽകിയ പിറന്നാൾ ആശംസ അത്തരത്തിൽ വെറൈറ്റി ഉള്ളതാണ്. 'അനാവശ്യമായി എന്നെ പ്രോത്സാഹിപ്പിച്ച് പലതവണ എന്നെ കുഴിയിൽ ചാടിച്ചവനാ നീയ്...' എന്ന് പറഞ്ഞുകൊണ്ടാണ് ഉണ്ണിയുടെ ആശംസ തുടങ്ങുന്നത്.

'നല്ലൊരു മനുഷ്യനായി മാറാനായി ഒരു സഹോദരനെ പോലെ എനിക്ക് പ്രചോദനം നൽകിയത് നീയാണ്. നിന്റെ 22 + 12 -ാമത് പിറന്നാളിന് എല്ലാ ആശംസയും. മേപ്പടിയാൻ റിലീസ് ചെയ്യുന്നതോടു കൂടി മലയാള സിനിമയിലെ എണ്ണംപറഞ്ഞ മികച്ച സംവിധായകരിൽ ഒരാളായി നീ മാറും എന്നകാര്യത്തിൽ എനിക്ക് അത്ഭുതമില്ല. ഒപ്പം തന്നെ ഈ ലോകത്തെ സന്തോഷങ്ങൾ നിന്നെ തേടിവരട്ടെ," ഉണ്ണി ആശംസിച്ചു. മേപ്പടിയാൻ സെറ്റിൽ ഉണ്ണിയും വിഷ്ണുവും കൂടിയുള്ള ഒരുപിടി ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഉണ്ണി ജന്മദിനാശംസകൾ നേർന്നത്.



മേപ്പടിയാൻ

തിയേറ്റർ റിലീസായി എത്താൻ തയാറെടുക്കുന്ന ചിത്രമാണ് ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ. വിഷ്ണു മോഹനാണ് ചിത്രത്തിന്റെ രചയിതാവും സംവിധായകനും. ഒരു പ്രത്യേക സാഹചര്യത്തിൽ ഉണ്ണി ഈ സിനിമയിലെ നായകന്റെയും നിർമ്മാതാവിന്റെയും റോളുകൾ ഒന്നിച്ച് ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു.

ഈ ചിത്രത്തിനായി ഉണ്ണി മുകുന്ദൻ സിക്സ് പാക്ക് ലുക്ക് വെടിഞ്ഞ് ശരീരഭാരം വർധിപ്പിച്ചിരുന്നു. എന്നാൽ ശരീരഭാരം കൂടിയ ശേഷമാണ് നിർമ്മാതാവിന്റെ സ്ഥാനത്തേക്ക് ആളെക്കണ്ടെത്തേണ്ടതായി വന്നത്. ഇതേ സമയം തന്നെ ആദ്യ കോവിഡ് ലോക്ക്ഡൗണും ഉണ്ടായി. അടുത്ത നിർമ്മാതാവ് എത്തുന്നത് വരെ ഇതേനിലയിൽ തുടരുക എന്ന അവസ്ഥയിലേക്ക് കടന്നപ്പോൾ ഉണ്ണി നിർമ്മാണ ചുമതല കൂടി ഏറ്റെടുത്തു.

ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലെ 48 ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയാക്കി.

ഇന്ദ്രൻസ്, സൈജു കുറുപ്, മേജർ രവി, അജു വർഗീസ്, അഞ്ചു കുര്യൻ, വിജയ് ബാബു, കലാഭവൻ ഷാജോൺ, അപർണ ജനാർദ്ദനൻ, സ്മിനു, കുണ്ടറ ജോണി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, പൗളി വിൽ‌സൺ, കൃഷ്ണ പ്രസാദ്, മനോഹരി അമ്മ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.

രാഹുൽ സുബ്രമണ്യൻ സംഗീത സംവിധാനം നിർവഹിക്കുന്നു.

Summary: Unni Mukundan posted a birthday wish for his director Vishnu Mohan. "From motivating me like a brother to helping me evolve into a better man ! I wish you all the very best on your 22nd plus 12 birthday. I won’t be surprised to see you become one of the most sought after names in Malayalam film industry post the release of Meppadiyan movie," he wrote
Published by: user_57
First published: June 12, 2021, 1:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories