നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • അയാൾ കഥയെഴുതുകയാണ്, അല്ല എഴുതിക്കഴിഞ്ഞു എന്നതാണ് ശരി; കവി മാത്രമല്ല, കഥാകാരൻ കൂടിയാണ് ഉണ്ണി മുകുന്ദൻ

  അയാൾ കഥയെഴുതുകയാണ്, അല്ല എഴുതിക്കഴിഞ്ഞു എന്നതാണ് ശരി; കവി മാത്രമല്ല, കഥാകാരൻ കൂടിയാണ് ഉണ്ണി മുകുന്ദൻ

  Unni Mukundan posts a short-story he has written | ഇംഗ്ലീഷ് ചെറുകഥയുമായി ഉണ്ണി മുകുന്ദൻ

  ഉണ്ണി മുകുന്ദൻ

  ഉണ്ണി മുകുന്ദൻ

  • Share this:
   നടൻ ഉണ്ണി മുകുന്ദൻ ഒരു കവിയും ഗായകനും ആണെന്നുള്ള കാര്യം പ്രേക്ഷകർക്ക് അറിയാം. മാത്രമല്ല ആയോധനകലയിലും ഫിറ്റ്നസിലും ഉണ്ണിമുകുന്ദന് നൈപുണ്യം ഉണ്ട്. പക്ഷേ ഒളിപ്പിച്ചു വച്ചിരിക്കുന്ന മറ്റൊരു കല കൂടി ഉണ്ണി ഇപ്പോൾ പുറത്തെടുക്കുന്നു. ആരോടും പറയാതെ ഉണ്ണി ഇത്രയുംകാലം ഉള്ളിലൊളിപ്പിച്ച്‌ വച്ചിരുന്നത് തന്റെയുള്ളിലെ കഥാകാരനെയായിരുന്നു. ഇംഗ്ലീഷിൽ എഴുതിയ ചെറുകഥ ഉണ്ണി ഫേസ്ബുക്ക് വാളിൽ പോസ്റ്റ് ചെയ്യുന്നു.

   മരട് 357 എന്ന സിനിമയ്ക്കുവേണ്ടി ഉണ്ണി ഹിന്ദിയിൽ വരികൾ കുറിച്ചിരുന്നു. ലോക്ക്ഡൗൺ കാലയളവിലാണ് ഉണ്ണി കവിതയെഴുതാൻ സമയം കണ്ടെത്തിയത്.

   മലയാള സിനിമയിലെ യുവനടൻമാരായ പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ തുടങ്ങിയവരെല്ലാം ഇംഗ്ലീഷ് ഭാഷയിൽ മികച്ച പരിജ്ഞാനം ഉള്ളവരാണ്. ഉണ്ണിയും അങ്ങനെ തന്നെ. ചന്ദ്രനോട് പ്രണയം തോന്നുന്ന കുറുക്കന്റെ ഇംഗ്ലീഷ് കഥയാണ് ഉണ്ണി കുറിക്കുന്നത്. കഥയുടെ അവസാനം പ്രേക്ഷകർക്ക് ഒരു ട്വിസ്റ്റ് കൊണ്ടുവരാനുള്ള അവസരം കൂടി ഉണ്ണി നൽകുന്നു.   കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നശേഷം ഏറ്റവും പുതിയ ചിത്രമായ 'മേപ്പടിയാന്റെ' പിന്നണി പ്രവർത്തനങ്ങളുമായി ഉണ്ണി തിരക്കിലാണിപ്പോൾ.
   Published by:meera
   First published:
   )}