നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • UnniMukundan Birthday | ആദ്യമായി വാങ്ങിയ ബൈക്ക് പുതിയ രൂപത്തിൽ; ഉണ്ണിക്ക് അപൂർവ സമ്മാനവുമായി ആരാധകർ

  UnniMukundan Birthday | ആദ്യമായി വാങ്ങിയ ബൈക്ക് പുതിയ രൂപത്തിൽ; ഉണ്ണിക്ക് അപൂർവ സമ്മാനവുമായി ആരാധകർ

  ഉണ്ണി ആദ്യമായി വാങ്ങിയ പൾസർ 150cc ബൈക്ക് മോഡിഫൈ ചെയ്ത് കിടിലനാക്കിയാണ് രണ്ടര വർഷങ്ങൾക്കിപ്പുറം താരത്തിന് സമ്മാനമായി നൽകിയത്.

  unni mukundan

  unni mukundan

  • Share this:
   മലയാളത്തിന്റെ പ്രിയ താരം ഉണ്ണി മുകുന്ദന്റെ ജന്മദിനം കഴിഞ്ഞ ദിവസമായിരുന്നു. ആരാധകരും സിനിമാ ലോകവും ഉണ്ണിക്ക് ജന്മദിനാശംസകൾ നേർന്നിരുന്നു. എന്നാൽ അപൂർവമായൊരു സമ്മാനം നൽകി താരത്തെ അതിശയിപ്പിച്ചിരിക്കുകയാണ് ഉണ്ണിയുടെ ആരാധകനായ രഞ്ജിത്തും കൂട്ടരും.

   ഉണ്ണി ആദ്യമായി വാങ്ങിയ പൾസർ 150cc പൾസർ ബൈക്ക് മോഡിഫൈ ചെയ്ത് കിടിലനാക്കിയാണ് രണ്ടര വർഷങ്ങൾക്കിപ്പുറം താരത്തിന് സമ്മാനമായി നൽകിയത്. പിറന്നാളിന് അച്ഛൻ ഉപയോഗിച്ച് കൈമറിഞ്ഞു പഴയ ബൈക്ക് സമ്മാനിച്ച് അച്ഛനെ ഞെട്ടിച്ച ഉണ്ണിക്ക് സമാനമായൊരു സർപ്രൈസ് ഗിഫ്റ്റ് തന്നെ ആരാധകരും നൽകി.   രണ്ടര വർഷങ്ങൾക്ക് മുമ്പ് ഫാൻസ് അസോസിയേഷനിലെ പാവപ്പെട്ട യുവാവിന് ജോലിക്ക് പോകുന്നതിനായി ഒരു ബൈക്ക് ഉണ്ണിയോട് ഫാൻസ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. അന്ന് ഉണ്ണി നൽകിയതായിരുന്നു ഈ ബൈക്ക്. ഇതാണ് മോഡിഫൈ ചെയ്ത് ഉണ്ണിക്ക് നൽകിയത്.   ആരാധകരുടെ സര്‍പ്രൈസ് ഗിഫ്റ്റ് കണ്ട് ഉണ്ണി ശരിക്കും ഞെട്ടി. രണ്ടര വർഷങ്ങൾക്ക് മുമ്പ് താൻ നൽകിയ ആ 150സിസി ബൈക്ക് ആണെന്ന് താരത്തിന് വിശ്വസിക്കാൻ കഴിഞ്ഞില്ല.   ഒരിക്കലും പ്രതീക്ഷിക്കാത്ത സമ്മാനം നൽകിയ ആരാധകർക്ക് ഉണ്ണി നന്ദി അറിയിച്ചിട്ടുണ്ട്.
   Published by:Gowthamy GG
   First published: